വിനോദസഞ്ചാരികൾ നിറഞ്ഞ ബസിൽ ഒരു ടൂർ ഗൈഡ് നഗരത്തിന്‍റെ മുഴുവൻ പേര് പറയുന്നതായി കാണിക്കുന്ന ഒരു വീഡിയോ വൈറലായതോടെയാണ് ഇത് നഗരത്തിന്‍റെ യഥാര്‍ത്ഥ പേര് ശ്രദ്ധനേടിയത്.
സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമാണ് ബാങ്കോക്ക്. തായ്‌ലൻഡിന്‍റെ ഊർജ്ജസ്വലമായ തലസ്ഥാന നഗരം കൂടിയാണ് ബാങ്കോക്ക്, തെക്കുകിഴക്കൻ ഏഷ്യൻ സാഹസികത ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികളെ എപ്പോഴും ഈ നഗരം ആകർഷിക്കുന്നു. നഗരത്തിന്‍റെ ഊർജവും വൈവിധ്യമാർന്ന പാചകരീതികളും അതിശയിപ്പിക്കുന്ന കാഴ്ചകളും നൽകുന്ന സന്തോഷ മുഹൂർത്തങ്ങൾ ചെറുതല്ല. എന്നാൽ ബങ്കോക്കിന്‍റെ മറ്റൊരു പ്രത്യേകത ഇപ്പോൾ സോഷ്യൽ മീഡിയിയിൽ വൈറലാവുകയാണ്. കാര്യം മറ്റൊന്നുമല്ല, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ സ്ഥലനാമം ബാങ്കോക്കിന്‍റെതാണ്. ബാങ്കോക്ക് എന്നത് വെറും ചുരുക്കപ്പേര് മാത്രമാണന്ന് സാരം.
ഒരു കവിത പോലെ മനോഹരമായ ആ പേര് എന്താണന്ന് അറിയണ്ടേ, "ക്രുങ് തേപ് മഹാനഖോൻ ആമോൻ രത്തനകോസിൻ മഹീന്തര അയുതയ മഹാദിലോക് ഫോപ് നൊപ്പരത് രച്ചത്തനി ബുരിറോം ഉദോമ്രത്ചനിവേത് മഹാസതൻ ആമോൻ പിമാൻ അവതൻ സതിത് സക്കത്തട്ടിയ വിത്സനുകം പ്രസിത്" ("Krung Thep Mahanakhon Amon Rattanakosin Mahinthara Ayuthaya Mahadilok Phop Noppharat Ratchathani Burirom Udomratchaniwet Mahasathan Amon Piman Awatan Sathit Sakkathattiya Witsanukam Prasit,"). മാലാഖമാരുടെ നഗരം, അനശ്വരരുടെ മഹത്തായ നഗരം, ഒമ്പത് രത്നങ്ങളുടെ മഹത്തായ നഗരം, രാജാവിന്‍റെ ഇരിപ്പിടം, രാജകൊട്ടാരങ്ങളുടെ നഗരം, ഇന്ദ്രന്‍റെ നിർദ്ദേശപ്രകാരം വിശ്വകർമൻ സ്ഥാപിച്ച ദേവന്മാരുടെ ഭവനം എന്നൊക്കെയാണ് ഈ വലിയ പേരിന്‍റെ അർത്ഥം. "ക്രുങ് തേപ് മഹാ നഖോൺ" (Krung Thep Maha Nakhon) എന്ന ചുരുക്കപ്പേരിലും തായ്ലൻഡിൽ ഈ നഗരം അറിയപ്പെടുന്നുണ്ട്.
ഇതെന്ത് കൂണ്‍? പശ്ചിമഘട്ടത്തില്‍ ജീവനുള്ള തവളയുടെ ശരീരത്തിൽ നിന്നും മുളച്ച് പൊന്തിയത് കൂണ്‍!
ക്ലാസിൽ മൊബൈൽ ഉപയോഗിച്ചാൽ തടവ്; സ്കൂളുകളിൽ മൊബൈൽ നിരോധിക്കാനൊരുങ്ങി ഈ യൂറോപ്യന്‍ രാജ്യം!
വിനോദസഞ്ചാരികൾ നിറഞ്ഞ ബസിൽ ഒരു ടൂർ ഗൈഡ് നഗരത്തിന്‍റെ മുഴുവൻ പേര് പറയുന്നതായി കാണിക്കുന്ന ഒരു വീഡിയോ വൈറലായതോടെയാണ് ഇത് നഗരത്തിന്‍റെ യഥാര്‍ത്ഥ പേര് ശ്രദ്ധനേടിയത്. "ബാങ്കോക്കിന്‍റെ മുഴുവൻ പേര് ഏറ്റവും നീളം കൂടിയ സ്ഥല നാമമായി ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകരിച്ചു" എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം; തമിഴ്നാട്ടില്‍ മരിച്ചയാള്‍ക്ക് രണ്ട് മതാചാരപ്രകാരം സംസ്കാര ചടങ്ങുകള്‍!