ഫാഷൻ ഇൻഫ്ലുവൻസർമാർ പറയുന്നത് ഇതിന്റെ വില $4000 (3,33,392.40 ഇന്ത്യൻ രൂപ) ആണെന്നാണ്. അതോടെ വൻ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.
ഫാഷൻ ലോകത്ത് ഏറ്റവും അധികം ചർച്ചകൾ സൃഷ്ടിക്കുന്ന ഒരു ബ്രാൻഡാണ് ബലെൻസിയാഗ. ഇപ്പോഴിതാ വെറുമൊരു ടേപ്പ് പോലെയുള്ള ബ്രേസ്‍ലെറ്റുമായെത്തി വീണ്ടും വാർത്തകളിൽ നിറയുകയാണ് ഈ ബ്രാൻഡ്. കണ്ടാൽ ശരിക്കും ഒരു ടേപ്പ് പോലെയിരിക്കുന്ന ഈ ബ്രേസ്‍ലെറ്റിൽ നിറയെ ബ്രാൻഡ് നെയിമും എഴുതിയിരിക്കുന്നത് കാണാം. എന്നാൽ, ഇതിന്റെ വിലയാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. അത് ഏകദേശം 3 ലക്ഷം രൂപ വരും എന്നാണ് പറയുന്നത്.
The luxury fashion house Balenciaga has once again sparked debate with its latest accessory, a bracelet designed to resemble a roll of clear tape, complete with the brand's logo and a hefty price tag of approximately $4,000!
This is just insane pic.twitter.com/DwUFI7lMl4
ഇതുവരെ കമ്പനി ഔദ്യോഗികമായി തങ്ങളുടെ ഈ ടേപ്പ് ബ്രേസ്‍ലെറ്റിന്റെ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫാഷൻ ഇൻഫ്ലുവൻസർമാർ പറയുന്നത് ഇതിന്റെ വില $4000 (3,33,392.40 ഇന്ത്യൻ രൂപ) ആണെന്നാണ്. അതോടെ വൻ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. നെറ്റിസൺസ് ഇതിനെ കുറിച്ച് രസകരമായ കമന്റുകളാണ് നല്കുന്നത്. അതേസമയം ഇത് ആദ്യമായിട്ടല്ല ദിവസേന നാം ഉപയോഗിക്കുന്ന സാധനങ്ങളുടെ രൂപത്തിൽ കമ്പനി തങ്ങളുടെ ഫാഷൻ പ്രൊഡക്ട്സുകൾ ഉണ്ടാക്കുന്നത്.
നേരത്തെ ലെയ്‍സ് പാക്കറ്റിന്റെ മോഡലിൽ ബ്രാൻഡ് ബാഗ് നിർമ്മിച്ചിരുന്നു. കണ്ടാൽ ശരിക്കും ലെയ്സ് പാക്കറ്റ് പോലെ തന്നെയിരിക്കുന്ന ഈ ലെതർ ബാഗിന് വില 1.40 ലക്ഷം ആയിരുന്നു. അതുപോലെ, ഗാർബേജ് ബാഗിന്റെ മോഡലിലും കമ്പനി ബാഗ് പുറത്തിറക്കിയിരുന്നു. അതിന്റെ വില 1.4 ലക്ഷം ആയിരുന്നു. കറുപ്പ്, വെള്ള, ചുവപ്പ്, നീല, മഞ്ഞ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് കമ്പനി ബാഗ് പുറത്തിറക്കിയത്.
അതുകൊണ്ടും തീർന്നില്ല, ഷൂ ലേസിന്റെ ആകൃതിയിലുള്ള കമ്മലുകളും ബലെൻസിയാഗ പുറത്തിറക്കി. കണ്ടാൽ ശരിക്കും ഷൂലേസ് പോലെയിരിക്കുന്ന ആ കമ്മലുകളുടെ വില 20,000 രൂപയാണ്. ഇങ്ങനെ നേരത്തെ തന്നെ ഫാഷൻ പ്രേമികളെയടക്കം ഞെട്ടിച്ച കമ്പനികളുടെ പുതിയ പ്രൊഡക്ടാണ് ഈ ടേപ്പ് ആകൃതിയിലുള്ള മൂന്ന് ലക്ഷം രൂപയുടെ ബ്രേസ്‍ലെറ്റും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം