ആ​ഹാ വെറൈറ്റിയാണല്ലോ; വാഴപ്പഴത്തിന് പകരം പൂജയ്ക്ക് അവക്കാഡോ, രസികൻ കമന്റുകളും

By Web Team  |  First Published Aug 2, 2024, 10:21 PM IST

ഈ ചിത്രം എന്തായാലും ആളുകൾക്ക് കൗതുകം സമ്മാനിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധിപ്പേർ കമന്റുകളും നൽകിയിട്ടുണ്ട്. 'ഇനിയങ്ങോട്ട് മിഡിൽ ക്ലാസ് അല്ല അവക്കാഡോ ക്ലാസ് ആണ്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.


സാധാരണ വീട്ടിൽ പൂജയ്ക്ക് എടുക്കുന്നത് വാഴപ്പഴവും ആപ്പിളും നട്ട്സും ഒക്കെയായിരിക്കും അല്ലേ? എന്നാൽ, കാലം മാറുന്നതിന് അനുസരിച്ച് ആ രീതികളിലും അല്പം മാറ്റം ഒക്കെ വന്നേക്കാം. ചിലപ്പോൾ അല്പം മോഡേണും ആയേക്കാം. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. ഇവിടെ പൂജയ്ക്ക് വച്ചിരിക്കുന്നത് അവക്കാഡോ അഥവാ വെണ്ണപ്പഴം ആണ്. 

തന്റെ കുടുംബം പൂജയ്ക്ക് അവക്കാഡോ വച്ചിരിക്കുന്നതിന്റെ ചിത്രം ധർമ്മേഷ് ബാ എന്നയാളാണ് തന്റെ എക്സ് (മുമ്പ് ട്വിറ്റർ) അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മാതാപിതാക്കൾ നഗരത്തിലാണ്, ദൈവത്തിനുള്ള അവരുടെ വഴിപാടുകൾ വാഴപ്പഴത്തിൽ നിന്ന് അവോക്കാഡോയിലേക്ക് അപ്‌ഗ്രേഡു ചെയ്‌തു' എന്നാണ് അവക്കാഡോയുടെ ചിത്രത്തിനൊപ്പം ഇയാൾ കുറിച്ചിരിക്കുന്നത്. 

Latest Videos

undefined

ഈ ചിത്രം എന്തായാലും ആളുകൾക്ക് കൗതുകം സമ്മാനിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധിപ്പേർ കമന്റുകളും നൽകിയിട്ടുണ്ട്. 'ഇനിയങ്ങോട്ട് മിഡിൽ ക്ലാസ് അല്ല അവക്കാഡോ ക്ലാസ് ആണ്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. '​ഗോഡ് ഓൺ ലോ കാർബ്സ്' എന്നായിരുന്നു മറ്റൊരു രസികൻ കമന്റ്. 'ദൈവത്തിന് ഈ വിദേശ പഴങ്ങൾ ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. വാഴപ്പഴത്തിലേക്ക് തന്നെ തിരികെ വരൂ' എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയിരുന്നത്. 

Parents are in town and their offerings to God have been upgraded to avocado from bananas. pic.twitter.com/vSgnsjFYor

— Dharmesh Ba (@dharmeshba)

അതേസമയം, ബെംഗളൂരുവിന് അതിൻ്റേതായ സോഷ്യൽ മീഡിയ ട്രെൻഡുണ്ട്, അതാണ് 'പീക്ക് ബംഗളൂരു മൊമെന്റ്'. അവിടെ  ബെം​ഗളൂരുവിൽ നിന്നുള്ള വിചിത്രവും രസകരമായതുമായ ചിത്രങ്ങളും വീഡിയോകളുമാണ് പങ്കിടുന്നത്. ബൈക്കോടിച്ച് പോകുമ്പോൾ മീറ്റിം​ഗിൽ പങ്കെടുക്കുന്നവരുടെ, സിനിമാ തിയറ്ററിലിരുന്ന് ജോലി ചെയ്യുന്നവരുടേത് തുടങ്ങി അതുപോലെയുള്ള അനേകം ദൃശ്യങ്ങൾ ഇവിടെ നിന്നും വൈറലായി മാറിയിട്ടുണ്ട്. 

click me!