സ്വന്തം രാജ്യം വിടണ്ട, ഒരേസമയം മൂന്നിടങ്ങളിലുള്ളവർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം, വൈറൽ ചിത്രം 

Published : Apr 05, 2025, 01:21 PM IST
സ്വന്തം രാജ്യം വിടണ്ട, ഒരേസമയം മൂന്നിടങ്ങളിലുള്ളവർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം, വൈറൽ ചിത്രം 

Synopsis

ത്രികോണാകൃതിയിലുള്ള ഇവിടെ നിന്നുള്ള ഒരു ടേബിളിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അത് മാത്രമല്ല, ഇതുപോലെ മനോഹരമായ അതിർത്തികൾ വേറെയും ഇതോടൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. 

ഒരേ സമയം ഒന്നിലധികം രാജ്യത്തുള്ളവർക്ക് അവരവരുടെ രാജ്യം വിടാതെ തന്നെ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനാവുമോ? നടക്കില്ല അല്ലേ? എന്നാൽ, അങ്ങനെ സൗകര്യം ഉള്ള സ്ഥലങ്ങളും ഉണ്ട്. അത് ആ സ്ഥലങ്ങളുടെ അതിർത്തി ആയിരിക്കും. അതുപോലെ തന്നെ പല രാജ്യങ്ങൾക്കും മനോഹരമായ അതിർത്തികളുണ്ട്. അതിന് ഒരു ഉദാഹരണമാണ് യുഎസിലെ ഫോർ കോർണേഴ്‌സ്. അരിസോണ, കൊളറാഡോ, ന്യൂ മെക്സിക്കോ, യൂട്ടാ എന്നീ നാല് സ്ഥലങ്ങളാണ് ഇവിടെ വരുന്നത്. 

മറ്റൊന്നാണ് ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി എന്നീ രാജ്യങ്ങൾ ചേർന്നു നിൽക്കുന്ന മധ്യ യൂറോപ്പിലെ ഈ മൂല. ത്രികോണാകൃതിയിലുള്ള ഇവിടെ നിന്നുള്ള ഒരു ടേബിളിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അത് മാത്രമല്ല, ഇതുപോലെ മനോഹരമായ അതിർത്തികൾ വേറെയും ഇതോടൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. 

Vertigo_Warrior എന്ന യൂസറാണ് എക്സിൽ ഈ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അതിൽ ആദ്യം തന്നെ ഷെയർ ചെയ്തിരിക്കുന്നത് സ്ലൊവാക്യ, ഓസ്ട്രിയ, ഹംഗറി അതിർത്തിയിൽ നിന്നുള്ള ചിത്രമാണ്. അവിടെ ത്രികോണാകൃതിയിലുള്ള ഒരു ടേബിൾ കാണാം. അതിന് ചുറ്റുമായി മൂന്ന് ബെഞ്ചുകളും. തങ്ങളുടെ രാജ്യം വിടാതെ തന്നെ സ്ലൊവാക്യ, ഓസ്ട്രിയ, ഹംഗറി എന്നിവിടങ്ങളിൽ ഉള്ളവർക്ക് ഒരേ ടേബിളിലിരുന്ന് ഭക്ഷണം കഴിക്കാം എന്നാണ് ചിത്രത്തിൽ കുറിച്ചിരിക്കുന്നത്. 

ഇത് മാത്രമല്ല, യുഎസ് - കാനഡ ബോർഡർ, ഇന്ത്യ - പാകിസ്ഥാൻ ബോർഡർ, നോർവേ - സ്വീഡൻ ബോർഡർ, കാനഡയിലെ സ്റ്റാൻസ്റ്റെഡും യുഎസ്എയിലെ ഡെർബിയിലെയും ഹാസ്കൽ പബ്ലിക് ലൈബ്രറി തുടങ്ങിയവയുടെ ചിത്രങ്ങളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
Read more Articles on
click me!

Recommended Stories

'ജോലി സമ്മർദ്ദം പുകവലിയെക്കാൾ മോശം, ഇടവേള വേണം'; ഡോക്ടർ പറഞ്ഞതിനെ കുറിച്ച് യുവാവിന്‍റെ പോസ്റ്റ്
7 വർഷത്തിന് ശേഷം യുഎസ്സിൽ നിന്നും ഇന്ത്യയിലേക്ക് മടക്കം, ഒട്ടും ഖേദമില്ലെന്ന് യുവാവ്, കാരണം...