എഴുവയസുകാരന്‍ പാര്‍ക്കില്‍ പോയത് കളിക്കാന്‍; പക്ഷേ, തിരിച്ചെത്തിയത് എട്ട് ലക്ഷം രൂപ വിലയുള്ള നീലക്കല്ലുമായി

By Web Team  |  First Published Mar 31, 2024, 12:35 PM IST

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്‍റിൽ താമസിക്കുന്ന റിലേ ബെറ്റെറിഡ്ജ് എന്ന ഏഴ് വയസ്സുള്ള ആൺകുട്ടി,    വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള പാർക്കിൽ പതിവുപോലെ കളിക്കുന്നതിനിടെ ഒരു നീലക്കല്ല് കണ്ടെത്തി. 



മ്മുക്ക് ചുറ്റുമുള്ള വസ്തുക്കളുടെ വില അറിയാമോ? പലതിന്‍റെയും വില നിത്യജീവിതത്തിലെ ഉപഭോഗത്തില്‍ നിന്നും നമ്മുക്ക് ഊഹിച്ചെടുക്കാന്‍ സാധിക്കും. എന്നാല്‍ തീര്‍ത്തും അപ്രസക്തമെന്ന് നമ്മള്‍ കരുതുന്ന പലതിനും അതാതിന്‍റെ മാര്‍ക്കറ്റില്‍ വലിയ വലിയാണ്. പ്രത്യേകിച്ചും പുരാവസ്തുക്കള്‍ക്ക്. അവ മണ്ണില്‍ പൊടിപിടിച്ച് ആര്‍ക്കും വേണ്ടാതെ കിടക്കുകയാകും. എന്നാല്‍ ഒരു പുരാവസ്തു ഗവേഷകന് അത് ലഭിക്കുമ്പോഴാകും ആ വസ്തുവിന്‍റെ പുരാവസ്തുമൂല്യം നമ്മള്‍ അറിയുന്നത്. ഏതാണ്ട് സമാനമായൊരു സംഭവം  ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ നടന്നു. വീട്ടിനടുത്തുള്ള പാര്‍ക്കില്‍ കളിക്കാനായി പോയ കുട്ടി തിരിച്ചെത്തിയപ്പോള്‍ കൊണ്ട് വന്ന ഒരു കല്ലായിരുന്നു കാര്യങ്ങള്‍ തകിടം മറിച്ചത്. 

'ഒറ്റ ഫോണ്‍ കോള്‍, കല്യാണം സെറ്റ്'; ഈ വിവാഹ പരസ്യം വേറെ ലെവല്‍

Latest Videos

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്‍റിൽ താമസിക്കുന്ന റിലേ ബെറ്റെറിഡ്ജ് എന്ന ഏഴ് വയസ്സുള്ള ആൺകുട്ടി,    വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള പാർക്കിൽ പതിവുപോലെ കളിക്കുന്നതിനിടെ ഒരു നീലക്കല്ല് കണ്ടെത്തി. അവനാദ്യം അതൊരു മുത്താണെന്ന് കരുതി. കൌതുകം മൂലം കുട്ടി ആ കല്ല് വീട്ടിലേക്ക് കൊണ്ടുവന്നു. കല്ല് കഴുകിയപ്പോഴുണ്ടായ തിളക്കം കണ്ട് ലേ ബെറ്റെറിഡ്ജിന്‍റെ അമ്മയും അച്ഛനും ആ കല്ല് ഒരു ജ്വല്ലറിയില്‍ കൊണ്ട് പോയി പരിശോധിച്ചു. അവരുടെ ഊഹം തെറ്റിയില്ല. അത് 14,5 കാരറ്റ് നീലക്കല്ലായിരുന്നു. വിപണിയില്‍ ആ നീല കല്ലിന്‍റെ ഏകദേശം വില 10,000 ഡോളറാണ്. അതായത് ഏതാണ്ട് 8.33 ലക്ഷം രൂപ. 

'ഒശ്ശോടാ കുഞ്ഞാവ...'; എയർപോർട്ടിലെ കൺവെയർ ബെൽറ്റിലെ യുവതിയുടെ റീല്‍സ് ഷൂട്ട് വൈറല്‍

റിലേ ബെറ്റെറിഡ്ജിന്‍റെ ഒരു വീഡിയോ ഇപ്പോള്‍ ടിക്ടോക്കില്‍ വൈറലാണ്. നീല കല്ല് കണ്ടെത്തിയതിന് പിന്നാലെ അത് അച്ഛനെ കാണിക്കാനായി ഓടുന്ന ബെറ്റെറിഡ്ജിന്‍റെ വീഡിയോയാണത്. തന്‍റെ സ്കൂള്‍ യൂണിഫോമിലാണ് റിലേ വീഡിയോയില്‍ ഉള്ളത്. ബെറ്റെറിഡ്ജിന്‍റെ അച്ഛനും അമ്മയും ക്വീന്‍സ്‍ലാന്‍ഡില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മൂന്ന് വയസ് മുതല്‍ ഇത്തരത്തില്‍ എന്തെങ്കിലും കൌതുകകരമായി കണ്ടാല്‍ അവനത് വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ബെറ്റൈറിഡ്ജിന്‍റെ അച്ഛന്‍ പറയുന്നു. റിലേ പണ്ടൊരിക്കല്‍ ഇതുപോലൊരു നീല കല്ല് കണ്ടെത്തിയിരുന്നു. അതിന് 2,000 രൂപയായിരുന്നു (1.66 ലക്ഷം) ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തവണത്തേത് അവന്‍ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വില പിടിപ്പുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 

'ഈ വീഡിയോ കണ്ടാല്‍ പിന്നെ പഠിക്കാന്‍ നിങ്ങള്‍ക്ക് മറ്റൊരു പ്രചോദനം ആവശ്യമില്ല'; വൈറല്‍ വീഡിയോ കാണാം
 

click me!