തിരുനെല്ലിയും തിരുനാവായയുമല്ല, ചിതാഭസ്മം നിമജ്ജനം ഇനി ബഹിരാകാശത്തും ചന്ദ്രനിലും !

By Web Team  |  First Published Nov 25, 2023, 10:32 AM IST

 ഇത്തരം യാത്രകളുടെ ചെലവ് ഏകദേശം  $2,500 (2,08,350 രൂപ) മുതല്‍ ആരംഭിക്കുന്നു. അതേസമയം ന്യൂയോര്‍ക്കില്‍ ശരാശരി ശവസംസ്കാര ചെലവ് ഏകദേശം 10,000 ഡോളറിനും (8,33,400 രൂപ) മുകളിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 



50 വര്‍ഷത്തോളം ഫിസിക്സ് പ്രൊഫസറായി ജോലി ചെയ്ത  86 കാരനായ കെൻ ഓമിന്‍റെ (Ken Ohm) ഏറ്റവും ഒടുവിലത്തെ ആഗ്രഹം ബഹിരാകാശത്ത് തന്‍റെ ആയിരം പതിപ്പുകള്‍ ഉണ്ടാക്കണമെന്നതാണ്. അതിനായി അദ്ദേഹം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലേക്ക് സ്വന്തം ഡിഎന്‍എ അയക്കുകയാണ്. ഇന്‍റർഗാലക്‌സിക് മൃഗശാലയിൽ ഒരു ദിവസം ക്ലോണിംഗിനായി തന്‍റെ ഡിഎന്‍എ ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ചന്ദ്രനെക്കുറിച്ചും മിഡ്‌വെസ്റ്റേൺ ജീവിതത്തെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുള്ള ആളാണ് പ്രൊഫസര്‍ കെന്‍ ഓം. അദ്ദേഹം തന്‍റെ ഡിഎന്‍എ ചന്ദ്രനിലേക്ക് അയക്കുന്നത് റോക്കറ്റ് വിമാനത്തില്‍ മരണാനന്തരം ദഹിപ്പിക്കപ്പെടുന്ന മനുഷ്യരുടെ ചാരവും മറ്റും ബഹിരാകാശത്തേക്ക് മാറ്റുന്നതില്‍ വൈദഗ്ധ്യം നേടിയ സെലസ്റ്റിന്‍സിന്‍റെ (Celestis) സഹായത്തോടെയാണ്. സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് സർവീസസ് ഇങ്കിന്‍റെ അനുബന്ധ സ്ഥാപനമാണ് സെലസ്റ്റിന്‍സ്. 

“ഞാൻ അനിശ്ചിതത്വത്തിലാണ് ജീവിക്കുന്നത്,” കെൻ ഓം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. "സ്റ്റാർ വാർസിൽ" നിന്നുള്ള റിപ്പബ്ലിക് ആർമിക്ക് സമാനമായി തന്‍റെ ആയിരം പതിപ്പുകൾ ബഹിരാകാശത്ത് ക്ലോൺ ചെയ്യാനുള്ള അവസരവും ഓമിനുണ്ടെന്ന് വിയോന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ബേസ്ബോൾ കളിക്കാരനും ജാവലിൻ ത്രോയറുമായിരുന്നു കെന്‍ ഓം. 1960 കളില്‍ യുഎസിന്‍റെ അപ്പോളോ പ്രോഗ്രാമിന്‍റെ പ്രതാപകാലത്ത് നാസയുടെ ബഹിരാകാശ യാത്രികനാകാന്‍ താന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഉയരക്കൂടുതല്‍ കാരണം പിന്മാറുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇനി വരാനിരിക്കുന്ന തലമുറകള്‍ക്ക് ചന്ദ്രനെ നോക്കി ഓള്‍ഡ് കെന്നിന്‍റെ ഡിഎന്‍എ അവിടെയുണ്ട് എന്ന് പരസ്പരം പറയാമെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേര്‍ത്തു.  

Latest Videos

കോയമ്പത്തൂരില്‍ കുളത്തില്‍ വീണ കാട്ടാനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍

ഇത്തരം യാത്രകളെ മെമ്മോറിയൽ ബഹിരാകാശ യാത്രകൾ (memorial spaceflights) എന്ന് വിശേഷിപ്പിക്കപ്പെടുന്നു. മരണാന്തരം ചിതാഭസ്മമോ ഡിഎന്‍എയോ ഇത്തരം യാത്രകളില്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നു. 1994  മുതല്‍ ഇതുവരെയായി ഇത്തരം 17 യാത്രകളാണ് സെലസ്റ്റിന്‍സിന്‍റെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. ഇതില്‍ ചിലത് ഭൂമിയെ പരിക്രമണം ചെയ്യുമ്പോള്‍ മറ്റ് ചില യാത്രകള്‍ ബഹിരാകാശത്ത് അവസാനിക്കുന്നു. ചില റോക്കറ്റുകളെ ചന്ദ്രനില്‍ ഇറക്കുന്നു. ഇത്തരം യാത്രകളുടെ ചെലവ് ഏകദേശം  $2,500 (2,08,350 രൂപ) മുതല്‍ ആരംഭിക്കുന്നു. അതേസമയം ന്യൂയോര്‍ക്കില്‍ ശരാശരി ശവസംസ്കാര ചെലവ് ഏകദേശം 10,000 ഡോളറിനും (8,33,400 രൂപ) മുകളിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സെലസ്റ്റിന്‍സിന്‍റെ അടുത്ത ചാന്ദ്രവിമാനം വരുന്ന ക്രിസ്മസിന്  കേപ് കനാവറലിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കും. മരണാനന്തര അവശിഷ്ടിങ്ങളും ഡിഎന്‍എകളുമായി റോക്കറ്റ്, ചന്ദ്രന്‍റെ വടക്കുകിഴക്കൻ പ്രദേശത്ത് ഇറങ്ങും. 

ഈ വിമാനത്തില്‍ പ്രൊഫസര്‍ കെൻ ഓമിനെ കൂടാതെ മറ്റ് ആറ് പേര്‍ കൂടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അധ്യാപകനായ ലെമുവൽ പാറ്റേഴ്സൺ (71), ഫാർമസിസ്റ്റായ കാത്‌ലീൻ മാൻസ്‌ഫീൽഡ് (70), ബഹിരാകാശ അധ്യാപകനായ ഗയ് പിഗ്‌നോലെറ്റ് (81), ഗ്രാഫിക് ഡിസൈനറായ മാരിബെൽ ഗ്രേ (52), എയ്‌റോസ്‌പേസ് എഞ്ചിനീയറായ ജെഫ്രി വോയ്‌റ്റാച്ച് (62), N.Y.F.D. ബറ്റാലിയൻ മേധാവിയായ ഡാനിയൽ കോൺലിസ്ക് (76) എന്നിവരാണവര്‍ ഇത്തരത്തില്‍ തങ്ങളുടെ ഭൗതികാവശിഷ്ടം ചന്ദ്രനിലേക്ക് അയയ്ക്കാന്‍ തയ്യാറെടുക്കുന്നവര്‍. ചിലര്‍ മരണാനന്തരം യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ മറ്റ് ചിലര്‍ തങ്ങളുടെ ഡിഎന്‍എ ബഹിരാകാശത്തേക്ക് അയക്കുന്നു. 

ഭർത്താവിന് മറ്റൊരു ബന്ധം, തന്‍റെ ടിക്കറ്റ് ചാർജ്ജ് തിരികെ വേണമെന്ന് യുവതി; വായടച്ച് റയാന്‍എയറിന്‍റെ മറുപടി !

click me!