ആരും കൊണ്ട് വരുന്നതല്ല, എന്നാല്‍, ശൈത്യകാലം കഴിഞ്ഞ് വസന്ത കാലത്തിലേക്ക് കടക്കവെ അവർ ഒത്തു ചേരുന്നു. ഒന്നും രണ്ടുമല്ല. ഒന്നര ലക്ഷം വരെ പാമ്പുകളാണ് ചിലപ്പോൾ ഒത്തു ചേരുക. പ്രകൃതിയിലെ ആ അത്ഭുത പ്രതിഭാസത്തെ കുറിച്ച് അറിയാം.
പ്രകൃതിയിലെ ചില പ്രതിഭാസങ്ങൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു മനോഹരമായ പ്രകൃതി പ്രതിഭാസത്തിന്‍റെ കേന്ദ്രമായി മാറാറുണ്ട് എല്ലാ വർഷവും കാനഡയിലെ മാനിറ്റോബയിലെ നാർസിസ് എന്ന ഗ്രാമീണ പട്ടണം. അസാധാരണമായ ഒരു ദേശാടനത്തിനായി വർഷം തോറും 75,000 -ത്തിലധികം പാമ്പുകൾ ഈ സ്ഥലത്തേക്ക് സ്വയം എത്തിച്ചേരുന്നതാണ് ഈ അത്ഭുത പ്രതിഭാസം. ചില സന്ദർഭങ്ങളിൽ പാമ്പുകളുടെ എണ്ണം 1,50,000 വരെ എത്താറുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
ശൈത്യകാലം കഴിഞ്ഞ് മാളങ്ങളിൽ നിന്ന് പുറത്ത് വരുന്ന ഈസ്റ്റേൺ ഗാർട്ടർ പാമ്പുകളാണ് എല്ലാ വസന്ത കാലത്തും ഈ ഒത്തുചേരൽ നടത്തുന്നത്. വന്യജീവി പ്രേമികളെയും ശാസ്ത്രജ്ഞരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാലം കൂടിയാണ് ഇത്. ചൂട് തേടിയെത്തുന്ന പാമ്പുകൾ ഇണ ചേരുന്ന സമയം കൂടിയാണ് ഇത്. കൗതുകകരമായ ഈ പ്രകൃതി പ്രതിഭാസത്തെ അടുത്ത് നിന്ന് കാണാൻ നിരവധി പേരാണ് എത്താറുള്ളത്.
Watch Video: 'സോറി പറ'; നടുക്കടലിൽ വച്ച് കയാക്കിംഗ് ചെയ്യുന്നതിനിടെ ഭാര്യയോട് ആവശ്യം ഉന്നയിച്ച് ഭർത്താവ്, വീഡിയോ വൈറൽ
കാനഡയിലെ തണുത്ത ശൈത്യകാലത്ത് മഞ്ഞ് വീഴ്ചയിൽ നിന്നും രക്ഷപ്പെടാൻ പാമ്പുകൾ ഭൂഗർഭ മാളങ്ങളിൽ അഭയം തേടും. തുടർന്ന് വസന്തകാലത്ത് ആൺ പാമ്പുകൾ ഇണയെ തേടി ആദ്യം മാളങ്ങളിൽ നിന്ന് പുറത്തിറങ്ങും. പിന്നാലെ പെൺ പാമ്പുകളും. പരസ്പരം ഇണകളെ കണ്ടെത്താൻ ആണ്‍ പാമ്പുകളെ സഹായിക്കുന്നത് ഇവയുടെ ശരീരത്തിൽ നിന്നും പുറപ്പെടുന്ന ഫെറോമോണുകൾ ആണ് .
ഇത്തരത്തിൽ ഇണ ചേരലിനായി എത്തിച്ചേരുന്ന നൂറുകണക്കിന് പാമ്പുകളാണ് ഓരോ വർഷവും നാർസിസ് സ്നേക്ക് ഡെൻസിന് സമീപത്തെ ഹൈവേ 17 അടക്കമുള്ള റോഡുകൾ മുറിച്ച് കിടക്കുമ്പോൾ വാഹനങ്ങൾ കയറി കൊല്ലപ്പെട്ടിരുന്നത്. ഇത് ഈ പാമ്പകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായതോടെ അധികൃതർ ഇടപെട്ട് ഹൈവേയുടെ അടിയിലൂടെ പ്രത്യേക തുരങ്കങ്ങൾ നിർമ്മിക്കുകയും പാമ്പുകൾക്കായി ഒരു സഞ്ചാര പാത നിര്‍മ്മിച്ചു. ഇതോടെ ഇവയുടെ കൂട്ടമരണങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. പ്രാദേശിക വൈവിധ്യത്തെ സംരക്ഷിക്കുക വഴി നാർസിസെയിലെ ഈ പാമ്പുകളുടെ മഹാസംഗമം ഉരഗ വർഗത്തെ കുറിച്ച് മനുഷ്യന് കൂടുതല്‍ അറിവ് നല്‍കുന്നതിനും നിർണ്ണായക സംഭാവന നല്‍കുന്നു.
Watch Video: കാനഡയില്‍ വച്ച് ഇന്ത്യക്കാരന് 6,000 രൂപ ടിപ്പ് നല്‍കി പാകിസ്ഥാന്‍കാരന്‍; വീഡിയോ വൈറല്‍