രണ്ട് വര്‍ഷമായി ഒറ്റപ്പെട്ട കടല്‍ത്തീരത്ത് ആട് ഏകാന്തനാണെന്നും അവന്‍റെ ഏകാന്തതയ്ക്ക് അവസാനമുണ്ടാക്കണമെന്നതുമാണ് മൃഗസ്നേഹികളുടെ ആവശ്യം.
തനിച്ചായിരിക്കുക എന്നത് ഒരിക്കലും എളുപ്പമല്ല. മനുഷ്യർക്ക് ആയാലും മൃഗങ്ങൾക്കായാലും ഏകാന്തതയെ അതിജീവിക്കുക ഏറെ ദുഷ്കരമാണ്. അത്തരത്തിൽ ഒറ്റപ്പെട്ട് പോയ ഒരു ചെമ്മരിയാടിനെ രക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബ്രിട്ടനിലെ ഒരു കൂട്ടം മൃഗസ്നേഹികൾ. സ്‌കോട്ടിഷ് ഹൈലാൻഡ്‌സ് മലഞ്ചെരിവിന്‍റെ ചുവട്ടിൽ എങ്ങനെയോ കുടുങ്ങിപ്പോയ ഒരു ചെമ്മരിയാടിനെ അവിടെ നിന്നും രക്ഷപ്പെടുത്തണം എന്നുള്ളതാണ് ഇവരുടെ ആവശ്യം.
2021ൽ ഈ ഏകാകിയായ ചെമ്മരിയാടിനെ ആദ്യമായി കണ്ടത് ജിലിയൻ ടർണർ എന്ന സ്ത്രീയാണ്. ബാലിന്‍റോറിൽ നിന്ന് സ്‌കോട്ട്‌ലൻഡിലെ നിഗ്ഗിലേക്കുള്ള ഒരു കയാക്കിംഗ് യാത്രക്കിടയിലാണ് ഒറ്റപ്പെട്ടുപോയ ഈ ആടിനെ ഇവർ ആദ്യമായി കണ്ടത്. എന്നാൽ, അടുത്ത കാലത്ത് അവര്‍ ഇതുവഴി വീണ്ടും കയാക്കിംഗ് യാത്രയ്ക്കായി പോയപ്പോൾ അതെ ചെമ്മരിയാടിനെ വീണ്ടും കണ്ടെത്തിയതാണ് ജിലിയൻ ടർണറെ ആശ്ചര്യപ്പെടുത്തിയത്. ഒരു ഇടുങ്ങിയ കടൽത്തീരത്ത് ആയിരുന്നു ഇവർ ആദ്യമായി ചെമ്മരിയാടിനെ കണ്ടെത്തിയത്. രണ്ടാമതും അതേ കടൽ തീരത്തോട് ചേർന്നാണ് ഇവർ ചെമ്മരിയാടിനെ കണ്ടെത്തിയത്. രണ്ട് വർഷമായി ഈ ആട് ഒറ്റപ്പെട്ട് ജീവിക്കുകയാണെന്നത് തന്നെ ശരിക്കും ആശ്ചര്യപ്പെടുത്തിയെന്നും ഒറ്റപ്പെടലിൽ നിന്നും അതിനെ എത്രയും വേഗത്തിൽ അവനെ മോചിപ്പിക്കേണ്ടതുണ്ടെന്നും ടർണർ പറയുന്നു.
ജനിച്ചപ്പോഴേ റെക്കോർഡ് !! കാനഡയിൽ ജനിച്ച നവജാത ശിശുവിന് ഭാരം 6.71 കിലോഗ്രാം !
ഏതായാലും ചെമ്മരിയാടിന്‍റെ ദയനീയ അവസ്ഥ നേരിൽ കണ്ട ടർണർ ഭയാനകമായ സാഹചര്യത്തിൽ നിന്നും അതിനെ രക്ഷിക്കാൻ മൃഗസംഘടനകളുടെ സഹായം തേടിയിരിക്കുകയാണ്. ചെമ്മരിയാടിനെ വീണ്ടെടുത്ത് മറ്റ് ആട്ടിന്‍ കൂട്ടത്തിനൊപ്പം ജീവിക്കാൻ അവസരം ഒരുക്കണമെന്ന ആവശ്യവുമായി മൃഗസംഘടനയുടെ നേതൃത്വത്തിൽ ഭരണാധികാരികൾക്ക് സമർപ്പിക്കാൻ നിവേദനം തയ്യാറാക്കി കഴിഞ്ഞു. എന്നാൽ, ജിലിയൻ ടർണറുടെ വാക്കുകളുമല്ലാതെ ഈ ചെമ്മരിയാടുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
15 വര്‍ഷം നീണ്ട 'പ്രതികാരം', തുടക്കം ഒരു അപമാനത്തില്‍ നിന്ന്; കഥ പറഞ്ഞ് ടിക്ടോക്ക് സ്റ്റാര്‍ !