'ദേഖോ അപ്‍നാ ദേശ്' മോദിയുടെ ലക്ഷദ്വീപ് ചിത്രങ്ങൾ പങ്കുവച്ച് അനിൽ ആന്‍റണി; സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

By Web Team  |  First Published Jan 5, 2024, 1:25 PM IST

ലോകസഭ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ രാഷ്ട്രീയ എതിരാളികളെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. ഇതിനിടെയാണ് അനില്‍ ആന്‍റണിയുടെ ഫേസ് ബുക്ക് പോസ്റ്റ്. 


2024 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ തൃശ്ശൂര്‍ സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി,  ലക്ഷദ്വീപ് സന്ദര്‍ശിച്ചു. പതിവ് പോലെ അവിടെ നിന്നുള്ള നിരവധി മനോഹരമായ ചിത്രങ്ങളും അദ്ദേഹം തന്‍റെ ട്വിറ്റര്‍ (X) അക്കൗണ്ട് വഴി പങ്കുവച്ചിരുന്നു. ലക്ഷദ്വീപ് ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് നരേന്ദ്ര മോദി ഇങ്ങനെ എഴുതി, 'സാഹസികത ഇഷ്ടപ്പെടുന്നവര്‍ ലക്ഷദ്വീപിനെ അവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. എന്‍റെ താമസത്തിനിടെ ഞാന്‍ സ്നോര്‍ക്ലിംഗിന് ശ്രമിച്ചു. എന്ത് സന്തോഷകരമായ അനുഭവം!'. ഏതാണ്ട് ഏഴ് ലക്ഷത്തിനടത്ത് ആളുകള്‍ അദ്ദേഹത്തിന്‍റെ ട്വീറ്റ് ഇതിനകം കണ്ടു. നിരവധി പേര്‍ സന്തോഷം പങ്കിടാനായി ട്വീറ്റിന് താഴെയെത്തി. എന്നാല്‍ ഈ ചിത്രങ്ങള്‍ അനില്‍ ആന്‍റണി തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചപ്പോള്‍ പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പൊങ്കാലയായിരുന്നു. 

ലോകസഭ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ രാഷ്ട്രീയ എതിരാളികളെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. ബിജെപി ദേശീയ തലത്തില്‍ തങ്ങളുടെ ഭരണകാലത്തെടുത്ത പുതിയ തീരുമാനങ്ങളും നയങ്ങളും തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. രാമക്ഷേത്രവും സിവില്‍ കോഡും ബിജെപി ഇതിനായി എടുത്ത് കാട്ടുന്നു. എന്നാല്‍ ബിജെപിയുടെ എന്‍ഡിഎ സഖ്യത്തിനെതിരെ രൂപം കൊണ്ട ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ യുദ്ധത്തിലാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ട് തെരഞ്ഞെടുപ്പിന് മുന്നേ സാമൂഹിക മാധ്യമങ്ങള്‍ സജീവമാകുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവും ചിത്രങ്ങള്‍ പങ്കുവയ്ക്കലും.

Latest Videos

കള്ളപ്പണം തേടി കര്‍ഷകര്‍ക്ക് ഇഡി നോട്ടീസ് ! സംഭവം വിവാദമായപ്പോള്‍ സമന്‍സ് പിന്‍വലിച്ച് തടിയൂരാന്‍ ഇഡി

For those who wish to embrace the adventurer in them, Lakshadweep has to be on your list.

During my stay, I also tried snorkelling - what an exhilarating experience it was! pic.twitter.com/rikUTGlFN7

— Narendra Modi (@narendramodi)

രാജ്യത്തിന്‍റെ സാമ്പത്തിക നില തകര്‍ക്കുമോ രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍?

നാല് വയസുകാരന്‍ സഹപാഠിയായ 'ഭാവി വധു'വിന് നല്‍കിയ വിവാഹ സമ്മാനം 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണക്കട്ടി !

ചിത്രങ്ങള്‍ അനില്‍ ആന്‍റണി പങ്കുവച്ചതോടെ, 'ലൈഫ് ജാക്കറ്റ് ഇട്ട് സ്‌കൂബ ഡൈവിങ്ന് പോകുന്ന ആളെ ആദ്യമായി കാണുന്നു' എന്നായിരുന്നു ഒരു കമന്‍റ്. പിന്നാലെ നിരവധി കമന്‍റുകളും ട്രോളുകളും നിറഞ്ഞു. ചിത്രങ്ങള്‍ക്ക് താഴെ ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം കൊണ്ട് ലക്ഷദ്വീപിന് എന്ത് നേട്ടമാണെന്നും അവര്‍ക്ക് ഇപ്പോള്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനോ മാതൃഭാഷ പഠിക്കാനോ കഴിയുന്നില്ലെന്നും അവരെ വെറുതെ വിടണമെന്നും ചിലര്‍ കുറിച്ചു. 

ഇതിനൊരു അവസാനമില്ലേ? ജനല്‍ വഴി ട്രെയിനിലേക്ക് കയറുന്ന യുവതികളുടെ വീഡിയോ വൈറല്‍ !

click me!