'ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീ'; വലിപ്പം കൂട്ടിക്കൂട്ടി ജീവൻ പോകുമോ? ആശങ്കയിലെന്ന് ബന്ധുക്കൾ

By Web Team  |  First Published Dec 24, 2023, 11:25 AM IST

'ഈ പുതുവത്സരത്തിന് എന്തെങ്കിലും ഒക്കെ ചെയ്യണം എന്നത് എന്റെ ആ​ഗ്രഹമാണ്. അതിനാൽ തന്നെ ഇങ്ങനെ ഒരു മാറ്റം ഞാൻ ആ​ഗ്രഹിക്കുന്നു' എന്നാണ് ആൻഡ്രിയ പറയുന്നത്.


ബൾ​ഗേറിയയിൽ നിന്നുള്ള ഇൻഫ്ലുവൻസറാണ് ആൻഡ്രിയ ഇവനോവ. ആൻഡ്രിയ തന്നെ സ്വയം വിശേഷിപ്പിക്കുന്നത് 'ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീ' എന്നാണ്. അതിന്റെ പേരിൽ നിരന്തരം വാർത്തകളിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ കൂടിയാണ് ആൻഡ്രിയ. 

ഇങ്ങനെ വലിയ ചുണ്ടുകൾ സ്വന്തമാക്കുന്നതിന് വേണ്ടി പലതവണയാണ് അവൾ ഫില്ലിം​ഗ് നടത്തിയത്. 26 -കാരിയായ ആൻഡ്രിയ ഇതുവരെ ചുണ്ടിന്റെ വലിപ്പം കൂട്ടുന്നതിന് വേണ്ടി 20 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് കഴിഞ്ഞു. എല്ലാ ക്രിസ്മസിനും അവൾ തനിക്കുതന്നെ ക്രിസ്മസ് സമ്മാനം നൽകുന്നത് കൂടുതൽ കൂടുതൽ ഫില്ലർ തന്റെ ചുണ്ടിന് നൽകിക്കൊണ്ടാണ്. 

Latest Videos

ഈ ക്രിസ്മസിനും അവൾ ചുണ്ടിന്റെ വലിപ്പം കൂട്ടുന്നതിന് വേണ്ടി ഫില്ലിം​ഗ് ചെയ്യാൻ‌ പോവുകയാണ്. എന്നാൽ, എന്നത്തേയും പോലെ അല്ല. ഇത്തവണ അവളുടെ സുഹൃത്തുക്കളിലും ബന്ധുക്കളിലും ഒക്കെ ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇനിയും ചുണ്ടിന്റെ വലിപ്പം കൂട്ടാൻ ഫില്ലറുപയോ​ഗിച്ചാൽ അവളുടെ ജീവന് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നാണ് അവരെല്ലാം ചോദിക്കുന്നത്. എന്നാൽ, ആൻഡ്രിയയ്ക്ക് അത്തരത്തിലുള്ള ഒരു ഭയവും ഇല്ല. എന്തൊക്കെ വന്നാലും ചുണ്ടിന് ഇനിയും വലിപ്പം കൂട്ടാനുള്ള തീരുമാനത്തിൽ താൻ ഉറച്ച് നിൽക്കും എന്നാണ് അവൾ പറയുന്നത്. 

'ഈ പുതുവത്സരത്തിന് എന്തെങ്കിലും ഒക്കെ ചെയ്യണം എന്നത് എന്റെ ആ​ഗ്രഹമാണ്. അതിനാൽ തന്നെ ഇങ്ങനെ ഒരു മാറ്റം ഞാൻ ആ​ഗ്രഹിക്കുന്നു' എന്നാണ് ആൻഡ്രിയ പറയുന്നത്. മാത്രമല്ല, വീട്ടുകാരുടെ ആശങ്ക തന്റെ ആരോ​ഗ്യത്തെ കുറിച്ചോർത്തല്ല, ഈ രൂപത്തിൽ‌ തന്നെ കാണാൻ അവർ‌ ഒട്ടും ആ​ഗ്രഹിക്കുന്നില്ല. അത് കൂടിയാണ് അവരുടെ പ്രശ്നം എന്നും അവൾ പറയുന്നു. 

അതേസമയം, ഈ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിന് ആൻഡ്രിയയ്ക്കെതിരെ സോഷ്യൽ മീഡിയകളിലും വലിയ വിമർശനങ്ങൾ ഉയരാറുണ്ട്. 'നേരത്തെ കാണാനെത്ര ഭം​ഗിയുണ്ടായിരുന്നു', 'ഇതെന്ത് കോലമാണ്' തുടങ്ങി അനേകം കമന്റുകളാണ് അവൾക്ക് കേൾക്കേണ്ടി വരാറ്. എന്നാൽ, അതിനൊന്നും തന്നെ ആൻഡ്രിയയെ തളർത്താൻ സാധിച്ചിട്ടില്ല. ഇനിയും തന്റെ ചുണ്ടിന് വലിപ്പം കൂട്ടുക തന്നെ ചെയ്യും എന്നാണ് അവൾ പറയുന്നത്. 

വായിക്കാം: എന്നാലും ഇതെങ്ങനെ? യൂട്യൂബർ തന്ന സമ്മാനം കണ്ട് ഞെട്ടി ഡെലിവറി ജോലിക്കാർ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!