താൻ രാവിലെ എട്ടരയ്ക്കോ ഒമ്പത് മണിക്കോ ആയിരുന്നു ഉണർന്നിരുന്നത്. വായിക്കുന്നതിനേക്കാളും സോഷ്യൽ മീഡിയയിലൂടെയും പോഡ്‌കാസ്റ്റുകളിലൂടെയും അറിവ് നേടാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ഗോയൽ പറഞ്ഞു.
ജീവിതത്തിന്റെ വിജയത്തിന് മിക്കവരും നിർദ്ദേശിക്കുന്ന ഒരു കാര്യമാണ് അച്ചടക്കത്തോടെയുള്ള ചില ചിട്ടകൾ. ഉദാഹരണത്തിന് രാവിലെ എഴുന്നേൽക്കുക, അറിവ് തരുന്ന പുസ്തകങ്ങൾ വായിക്കുക. എന്നാൽ, താൻ ഇത്തരം വിജയമന്ത്രങ്ങളൊന്നും പാലിച്ചിരുന്ന ആളല്ലെന്ന് പറയുകയാണ് സംരംഭകനും ഐഐടി ബോംബെയിലെ മുൻ വിദ്യാർത്ഥിയും 20 -കളിൽ തന്നെ കോടീശ്വരനുമായി മാറിയ അമൻ ഗോയൽ.
GreyLabs AI-യുടെ സിഇഒയാണ് അമൻ ഗോയൽ. എക്സിലാണ് (ട്വിറ്റർ) അമൻ വിജയത്തിന് വേണ്ടത് എന്ന് കരുതുന്ന പൊതുവായ ശീലങ്ങളൊന്നും തനിക്കുണ്ടായിരുന്നില്ല എന്ന് കുറിച്ചിരിക്കുന്നത്. താൻ രാവിലെ എട്ടരയ്ക്കോ ഒമ്പത് മണിക്കോ ആയിരുന്നു ഉണർന്നിരുന്നത്. വായിക്കുന്നതിനേക്കാളും സോഷ്യൽ മീഡിയയിലൂടെയും പോഡ്‌കാസ്റ്റുകളിലൂടെയും അറിവ് നേടാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ഗോയൽ പറഞ്ഞു. വിജയത്തിനായി ഇങ്ങനെ പ്രചരിക്കപ്പെടുന്ന ശീലങ്ങൾ അന്ധമായി പിന്തുടരേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.
undefined
ഒരു സംരംഭകനാകാനുള്ള മൂന്ന് ലളിതമായ വഴികളും അദ്ദേഹം പങ്കിടുന്നു. മൂല്യവത്തായ എന്തെങ്കിലുമായിരിക്കണം നിർമ്മിക്കുന്നത്, അത് ഉപഭോക്താക്കൾക്ക് നൽകുക, നമ്മുടെ സാമ്പത്തികമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെയും വേണ്ടതുപോലെ പ്രവർത്തിക്കുക എന്നിവയാണത്.
ഒപ്പം, രാവിലെ എഴുന്നേൽക്കുന്നത് പോലെയുള്ള കാര്യങ്ങളെ കുറച്ചു കാണുന്നതിന് വേണ്ടിയല്ല ഇത് എഴുതുന്നത്, ഇൻഫ്ലുവൻസർമാർ സൃഷ്ടിച്ച FOMO (Fear of missing out) കാരണം നിങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്ന് തോന്നാതിരിക്കാനാണ് എന്നും ഗോയൽ പറയുന്നു.
I don't wake up at 5 AM. I don't take cold showers. I don't read books. I don't follow the "ideal habits" that people claim are essential to becoming a millionaire.
Yet, here I am—a multi-millionaire in my 20s.
- I wake up at 8:30 AM, sometimes even 9 AM. I sleep for 8 hours…
ഒരുപാടുപേർ ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. ഗോയലിനെ അനുകൂലിച്ചും അദ്ദേഹത്തിന്റെ വാദങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയും കമന്റുകളുണ്ട്. ഒരാൾ കമന്റ് നൽകിയത്, 'നല്ല ശീലങ്ങൾ വിജയിക്കാനുള്ള സാധ്യത കൂട്ടും. കോളേജ് പഠനം പാതിവഴിയിൽ നിർത്തിയ എല്ലാവരും വിജയകരമായ സ്റ്റാർട്ടപ്പുകൾ ഉണ്ടാക്കുന്നില്ല. അങ്ങനെ നിർത്തിപ്പോകുന്നവരേക്കാൾ സാധ്യത എ, എ+ ഗ്രേഡുകളോടെ വിജയിക്കുന്നവർക്കാണ്' എന്നാണ്.
വഴിമാറ്, പോകൂ; സെൽഫ് ഡ്രൈവിംഗ് ടാക്സിയിൽ യുവതി, നമ്പർ ചോദിച്ച് ശല്ല്യപ്പെടുത്തി യുവാക്കൾ