'"സമ്മർദം നിറഞ്ഞ ആഴ്ച' എന്ന് കുറിച്ച അദ്ദേഹം ഇങ്ങനെ എഴുതി, 'ഇന്തോനേഷ്യയെയും എയര്‍ ഏഷ്യന്‍ സംസ്കാരത്തെയും ഞാന്‍ സ്നേഹിക്കുന്നു. എനിക്ക് മസാജ് ചെയ്യാനും മാനേജ്മെന്‍റ് മീറ്റിംഗ് സംഘടിപ്പിക്കാനും കഴിയും.'
എയര്‍ ഏഷ്യാ തലവന്‍ ടോണി ഫെര്‍ണാണ്ടസ് തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി, അര്‍ദ്ധ നഗ്നനായി ഇരിക്കുന്ന തന്‍റെ ചിത്രം പങ്കുവച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനം നേരിട്ടു. ഷര്‍ട്ട് ഇടാതെ ഒരു മാനേജ്മെന്‍റ് മീറ്റിംഗിനിടെ മസാജ് ചെയ്ത് ഇരിക്കുന്ന ചിത്രമാണ് ടോണി ഫെര്‍ണാണ്ടസ് പങ്കുവച്ചത്. രൂക്ഷമായ വിമര്‍ശനം നേരിട്ടതിന് പിന്നാലെ അദ്ദേഹം ചിത്രം ലിങ്ക്ഡിനില്‍ നിന്നും ചിത്രം പിന്‍വലിച്ചു. ചിത്രം പങ്കുവച്ച് കൊണ്ട് എയര്‍ ഇന്ത്യാ തലവന്‍ '"സമ്മർദം നിറഞ്ഞ ആഴ്ച' എന്ന് കുറിച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം അദ്ദേഹം ഇങ്ങനെ എഴുതി, 'ഇന്തോനേഷ്യയെയും എയര്‍ ഏഷ്യന്‍ സംസ്കാരത്തെയും ഞാന്‍ സ്നേഹിക്കുന്നു. എനിക്ക് മസാജ് ചെയ്യാനും മാനേജ്മെന്‍റ് മീറ്റിംഗ് സംഘടിപ്പിക്കാനും കഴിയും.'
ആരാണ് ആ ഭാഗ്യശാലി? 250 കോടിയുടെ ഓസ് ലോട്ടോ ജാക്ക്പോട്ട് വിജയി കാണാമറയത്ത് !
ചിത്രം, സാമൂഹിക മാധ്യമങ്ങളില്‍ കൊളിളക്കം സൃഷ്ടിച്ചു. അത്തരമൊരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനുള്ള എയര്‍ ഏഷ്യാ തലവന്‍റെ തീരുമാനത്തെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ നിശിതമായി വിമര്‍ശിച്ചു. ചിത്രം പങ്കുവയ്ക്കപ്പെട്ടത് അനുചിതവും അസംബന്ധവുമായിരുന്നെന്നായിരുന്നു ഒരു ലിങ്ക്ഡിന്‍ ഉപയോക്താവ് എഴുതിയത്. മറ്റൊരാള്‍ എഴുതിയത്, അത് തീര്‍ത്തും പ്രൊഫഷണല്‍ രീതിയല്ലെന്നായിരുന്നു. 'അയാള്‍ നല്ലൊരു തൊഴില്‍ സംസ്കാരത്തിന്‍റെ മാതൃകയായിരുന്നു പങ്കുവയ്ക്കേണ്ടത്. അല്ലാതെ തന്‍റെ ശരീരത്തെയും പദവിയെയും ആഘോഷിക്കുകയല്ല.' സാമൂഹിക മാധ്യമ ഉപയോക്താവ് കൂട്ടിചേര്‍ത്തു.
ശശി തരൂര്‍ പങ്കുവച്ച കേരളാ രീതിയിലുള്ള ദണ്ഡിയ നൃത്തം വൈറല്‍; കുറിപ്പുമായി കാഴ്ചക്കാര്‍ !
'ചില സിഇഒമാര്‍ ലിങ്ക്ഡിന്‍ നിന്നും മാറി നില്‍ക്കേണ്ടു'തുണ്ടെന്നായിരുന്നു മറ്റൊരു സാമൂഹിക മാധ്യമ ഉപയോക്താവ് എഴുതിയത്. മറ്റ് ചിലരെഴുതിയത്, 'വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് അതെ'ന്നായിരുന്നു. ബ്രിട്ടീഷ് ബിസിനസ് മാഗ്നറ്റായ റിച്ചാര്‍ഡ് ബ്രാന്‍സണുള്ള മലേഷ്യയുടെ ഉത്തരമാണ് 59 -കാരനായ ടോണി ഫെര്‍ണാണ്ടസ് എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. മുൻ കാറ്റർഹാം എഫ് 1 ഫോർമുല വൺ ടീമിന്‍റെ സ്ഥാപകനാണ് ടോണി ഫെര്‍ണാണ്ടസ്. ഈ വർഷം ജൂലൈ വരെ ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ് ഫുട്ബോൾ ക്ലബ്ബിന്‍റെ ഭൂരിഭാഗം ഓഹരികളുടെയും ഉടമയായിരുന്നു അദ്ദേഹം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക