എയിംസിലെ റാങ്കുകാരൻ ഡോക്ടർ സ്ത്രീധനം ചോദിച്ചത് 50 കോടി, ചർച്ചയായി യുവതിയുടെ പോസ്റ്റ്

By Web Team  |  First Published Oct 29, 2024, 5:55 PM IST

തന്റെ സുഹൃത്തിനോട് എയിംസിലെ ഒന്നാം റാങ്കുകാരനായ ഒരു യൂറോളജിസ്റ്റ്  50 കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടു എന്നാണ് യുവതി എക്‌സില്‍ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.


നമ്മുടെ രാജ്യത്ത് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ, ഇന്നും ഒളിഞ്ഞും തെളിഞ്ഞും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന അനേകം പേരുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സ്ത്രീകളുള്ള നാടാണ് നമ്മുടേത്. എത്ര വിദ്യാഭ്യാസം നേടിയിട്ടും കാര്യമില്ല, ചിന്തകളിൽ ഇപ്പോഴും പഴഞ്ചനായിരിക്കുന്ന ആളുകളും ഇവിടെയുണ്ട്. അത് തെളിയിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

തന്റെ സുഹൃത്തിനോട് എയിംസിലെ ഒരു ഡോക്ടർ 50 കോടി സ്ത്രീധനം ചോദിച്ചതിനെ കുറിച്ചാണ് ഈ എക്സ് (ട്വിറ്റർ) പോസ്റ്റിൽ പറയുന്നത്. എയിംസിൽ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയാണ് യുവതിയുടെ കുടുംബത്തോട് 50 കോടി സ്ത്രീധനം ചോദിച്ചത് എന്നും യുവതിയുടെ സുഹൃത്തിന്റെ പോസ്റ്റിൽ പറയുന്നു. 

Latest Videos

undefined

തന്റെ സുഹൃത്തിനോട് എയിംസിലെ ഒന്നാം റാങ്കുകാരനായ ഒരു യൂറോളജിസ്റ്റ്  50 കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടു എന്നാണ് യുവതി എക്‌സില്‍ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. കൂട്ടുകാരിയും ഡോക്ടറാണ്. അനസ്തീഷ്യയില്‍ എം.ഡിക്ക് പഠിക്കുന്ന യുവതിയോടാണ് സ്ത്രീധനം ചോദിച്ചിരിക്കുന്നത്. തന്റെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയില്ലെങ്കിൽ പിന്നെയീ വിദ്യാഭ്യാസവും റാങ്കും മെറിറ്റുമൊക്കെ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും പോസ്റ്റിട്ട യുവതി ചോദിക്കുന്നുണ്ട്. 

വളരെ പെട്ടെന്നാണ് യുവതിയുടെ പോസ്റ്റ് ചർച്ചയായി മാറിയത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു: 'എൻ്റെ സ്‌കൂൾ സീനിയറായിരുന്ന ഒരാളെ അറിയാം. പാവമായിരുന്നു. അനാഥനും. അദ്ദേഹത്തിൻ്റെ എല്ലാ ചെലവുകളും നോക്കിയിരുന്നത് പ്രിൻസിപ്പലായിരുന്നു. ഇപ്പോൾ കാർഡിയോളജിസ്റ്റാണ്. കല്യാണ സമയം വന്നപ്പോൾ ആളുടെ ആവശ്യങ്ങൾ ഇവയായിരുന്നു: കാത്‌ലാബ് ഉള്ള ഒരു 3 നില ആശുപത്രി, സ്വത്ത്, 2 കോടി പണമായിട്ടും. രസകരമായ കാര്യം ആ പണം നൽകി അവനെ വാങ്ങുന്നയാളെ അവൻ വേ​ഗം കണ്ടെത്തി എന്നതാണ്.'

എന്തായാലും, നിരവധിപ്പേരാണ് സമാനമായ കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ സ്ത്രീധന നിരോധനം ഇപ്പോഴും കാര്യമായി നടപ്പിലാക്കപ്പെട്ടിട്ടില്ല എന്ന സത്യത്തിലേക്ക് തന്നെയാണ് ഇതും വിരൽ ചൂണ്ടുന്നത്. 

മേലുദ്യോ​ഗസ്ഥന്റെ ശകാരം അതിരുവിട്ടു, മാനസികമായി തകർന്ന് യുവതി, ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!