വിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിചിത്ര മറുപടിയുമായി എഐ പുരോഹിതന്‍; പുറത്താക്കി വിശ്വാസികള്‍

By Web Team  |  First Published May 2, 2024, 2:40 PM IST

ചാറ്റ് ബോട്ടിനോട് ചോദ്യങ്ങൾ ചോദിച്ച വിശ്വാസികള്‍ക്ക് അസാധാരണമായ ഉത്തരങ്ങൾ ലഭിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് എഐ പുരോഹിതന്‍റെ സേവനം നിര്‍ത്താന്‍ തീരുമാനിച്ചത്. 



ർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, അനുനിമിഷം ലോകത്തെ കീഴടക്കി കൊണ്ടിരിക്കുകയാണ്. എ ഐ - ജനറേറ്റഡ് ചാറ്റ്ബോട്ടുകളുടെ സേവനം വലിയ തോതിൽ ഇന്ന് ആളുകൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ ഈ സാങ്കേതിക വിദ്യയിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികതയെ കുറിച്ച് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. എ ഐയെ വിമർശിക്കുന്ന പലരും സാങ്കേതികവിദ്യ നൽകുന്ന വിവരങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ട്.  

ടേക്ക് ഓഫിന് തലേന്ന് രാത്രി പൈലറ്റ് 'അടിച്ച് ഓഫാ'യി; 157 യാത്രക്കാരുടെ വിമാനം റദ്ദാക്കി

Latest Videos

അടുത്തിടെ നടന്ന വിചിത്രമായ ഒരു സംഭവത്തിൽ, കാത്തലിക് ആൻസേഴ്‌സ് എന്ന പേരിലുള്ള ഒരു കത്തോലിക്കാ അഭിഭാഷക സംഘം പുതുതായി സൃഷ്ടിച്ച എ ഐ പുരോഹിതന്‍റെ സേവനം പൂർണമായും നിർത്തലാക്കി. ചാറ്റ് ബോട്ടിനോട് ചോദ്യങ്ങൾ ചോദിച്ച ആളുകൾക്ക് അസാധാരണമായ ഉത്തരങ്ങൾ ലഭിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് ഇത്. കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി കായികതാരങ്ങളും മറ്റും ഉപയോഗിക്കുന്ന ഒരു പാനീയമായ 'ഗറ്റോറേഡ്'  ഉപയോഗിച്ച് കൊണ്ട് കുട്ടികളെ സ്നാനപ്പെടുത്താം എന്നായിരുന്നു  എ ഐ പുരോഹിതൻ ഒരു വിശ്വാസിക്ക് നൽകിയ നിർദ്ദേശം. "സുഹൃത്തേ. നമ്മള്‍ പങ്കുവെക്കുന്ന വിശ്വാസം പോലെ തന്നെ യാഥാർത്ഥ്യമാണ് ഞാനും."  എന്ന് പറഞ്ഞായിരുന്നു പുരോഹിതന്‍റെ നര്‍ദ്ദേശം. 

കുടിയേറ്റക്കാരന്‍, പോരാത്തതിന് ക്യാന്‍സര്‍ രോഗി; ഭാഗ്യം കടാക്ഷിച്ചപ്പോള്‍ ലഭിച്ചത് 3000 കോടിക്കും മേലെ

വിശ്വാസികളായ ആളുകളുടെ മതപരമായ സംശയങ്ങൾ എളുപ്പത്തിൽ പരിഹരിക്കുന്നതിനായി തയ്യാറാക്കിയിരുന്ന ഈ എഐ പുരോഹിതനെ 'ഫാദർ ജസ്റ്റിൻ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ വിശ്വാസികളോട് വിചിത്രമായ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയതോടെ ഈ എ ഐ പുരോഹിതന്‍റെ സേവനം അവസാനിപ്പിക്കാൻ കാത്തലിക് ആൻസേഴ്‌സ് തീരുമാനിക്കുകയായിരുന്നു. കൂടാതെ ഈ ചാറ്റ് ബോർട്ടിന് നൽകിയിരുന്ന പുരോഹിത വേഷം മാറ്റി സാധാരണ വസ്ത്രം ആക്കുകയും ചെയ്തു. ഇപ്പോൾ ഈ എ ഐ ചാറ്റ് ബോട്ടിനെ വിശേഷിപ്പിക്കുന്നത് 'ക്രിസ്തുമതത്തിൽ വലിയ താൽപ്പര്യമുള്ള ഒരു ദൈവശാസ്ത്രജ്ഞനാ'യാണ്.

ഈ മനോഹര ലോകത്തേക്ക് സ്വാഗതം...; ജനിച്ച ഉടൻ എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്ന ജിറാഫ് കുട്ടിയുടെ വീഡിയോ വൈറൽ

click me!