കൂർത്ത മുഖമുള്ള ഇവയ്ക്ക് കാലുകളില്ല. മണ്ണിരകളെപ്പോലെ ഇവ ഭൂമിക്കടിയിലാണ് കഴിയുക. കാഴ്ചശക്തി കുറവാണെങ്കിലും കേൾവിശക്തിയിൽ ഇവർ മിടുക്കരാണ്.
90 വർഷത്തോളം ഭൂമിയിൽ കാണാതിരുന്ന ജീവിയെ വീണ്ടും കണ്ടെത്തി. സൊമാലി ഷാർപ് സ്‌നൗട്ടഡ് വേം ലിസാർഡ് എന്ന ജീവിയെയാണ് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തിയത്. സൊമാലിയയിലെ സൊമാലിലാൻഡ് എന്ന മേഖലയിലെ ഖനി തൊഴിലാളികളാണ് ഇവയെ ആദ്യം കണ്ടത്. ആൻസൈലോക്രേനിയം സൊമാലിക്കം (Ancylocranium somalicum parkeri) എന്നാണ് ഇതിന്റെ ശാസ്ത്ര നാമം.
1931 -ലാണ് മാർക് സ്‌പൈസർ എന്ന ഗവേഷകനും സംഘവും ചേർന്ന് ഈ വിചിത്രപല്ലിയെ ആദ്യം കണ്ടെത്തിയത്. പിന്നീട് ഇവയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിങ്ക് ശരീരനിറമുള്ള ഈ പല്ലിവർഗം കണ്ടാൽ ഒരു മണ്ണിരയാണെന്നേ തോന്നൂ. കൂർത്ത മുഖമുള്ള ഇവയ്ക്ക് കാലുകളില്ല. മണ്ണിരകളെപ്പോലെ ഇവ ഭൂമിക്കടിയിലാണ് കഴിയുക. കാഴ്ചശക്തി കുറവാണെങ്കിലും കേൾവിശക്തിയിൽ ഇവർ മിടുക്കരാണ്. കാലുകളില്ലാത്ത പല്ലികളെ അമേരിക്കൻ വൻകരകൾ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ പ്രത്യേകയിനം സൊമാലി വേം ലിസാഡുകൾ എത്യോപ്യയിലും സൊമാലിയയിലും മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.
undefined
കാലുകളില്ലാതെ ഇഴഞ്ഞുനീങ്ങുന്ന പല്ലിവർഗങ്ങളെ ലെഗ്ലസ് ലിസാർഡ് എന്നാണ് വിളിക്കുന്നത്. ഇതിൽ ഉൾപ്പെട്ട ഉപവിഭാഗമായ എ.എസ്. പാർക്കേറിയിലാണ് സൊമാലി വേം ലിസാർഡ് ഉൾപ്പെടുന്നത്. വ്യത്യസ്തമായ ജൈവവൈവിധ്യത്താൽ സമ്പന്നമായ രാജ്യമാണ് സൊമാലിയ എന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ നിരവധി ജീവികളെ ഇവിടെ നിന്നും മുമ്പും കണ്ടെത്തിയിട്ടുണ്ട്. ഇവിടത്തെ ഖനിത്തൊഴിലാളികളും കൃഷിക്കാരുമൊക്കെ പല സ്പീഷീസിലുള്ള പുതിയതരം ജീവികളെ കണ്ടെത്തി ലോകത്തിനു മുന്നിലെത്തിക്കുന്നതും ഇവിടെ സാധാരണമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം