64 വര്‍ഷത്തിന് ശേഷം ഭാര്യ ചുമരില്‍ നിന്നും കണ്ടെത്തിയത് ഭര്‍ത്താവിന്‍റെ ആ സ്നേഹം !

By Web Team  |  First Published Feb 26, 2024, 1:29 PM IST

കൊച്ചുമകള്‍ക്ക് വേണ്ടി ഒരു മുറി പണിയുന്നതിനായി വീട് പുതുക്കിപ്പണിയുന്നതിനിടെ ചുമര്‍ പൊളിച്ചപ്പോഴാണ് ആ അമൂല്യമായ നിധി അവര്‍ക്ക് ലഭിച്ചത്. 



സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തുന്നതിനും മുമ്പ് ദൂരദേശങ്ങളിലുള്ളവരുമായി  ആശയവിനിമയത്തിന് മനുഷ്യന്‍ ആശ്രയിച്ചിരുന്നത് എഴുത്തുകളെയായിരുന്നു. ഇത് കത്തെഴുതുക എന്ന ഒരു സംസ്കാരത്തെ തന്നെ പരിപോഷിപ്പിച്ചു.  സ്നേഹവും സന്തോഷവും ദുഖവും ഭാവിയെ കുറിച്ചുള്ള ആശങ്കകളും നിറഞ്ഞ നിരവധി കത്തുക്കള്‍ അക്കാലത്ത് ഇടതടവില്ലാതെ ലോകമെങ്ങും സഞ്ചരിച്ചു. ഇതിനിടെ പ്രണയിനികളും തങ്ങളുടെ വികാര വിചാരങ്ങള്‍ എഴുത്തുകളിലൂടെ പങ്കുവച്ചു. അത്തരത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു പ്രണയ ലേഖനം വര്‍ഷങ്ങള്‍ കഴിഞ്ഞ് അപ്രതീക്ഷിതമായി കണ്ടെത്തിയാല്‍? അതെ, അത്തരമൊരു അനുഭവത്തിലൂടെയാണ് ഇംഗ്ലണ്ടിലെ ഡെവൺ സിറ്റിയിലെ താമസക്കാരിയായ വാൽ (Val) ഇപ്പോള്‍ കടന്ന് പോകുന്നത്. 

മരിച്ച് പോയ ഭര്‍ത്താവ്, വിവാഹത്തിന് മുമ്പ് അതായത്, 64 വര്‍ഷം മുമ്പ് തനിക്കെഴുതിയ കത്ത് വാല്‍ കണ്ടെത്തിയതാകട്ടെ വീടിന്‍റെ ചുമരില്‍ പതിച്ചിരുന്ന ഒരു വലിയ വാള്‍പേപ്പറിന് ഉള്ളില്‍ നിന്നും. കൊച്ചുമകള്‍ക്ക് വേണ്ടി ഒരു മുറി പണിയുന്നതിനായി വീട് പുതുക്കിപ്പണിയുന്നതിനിടെ വാള്‍പേപ്പല്‍ പൊളിച്ചപ്പോഴാണ് ആ അമൂല്യമായ നിധി വാളിന് ലഭിച്ചത്. വാളിന്‍റെ പേരും വിലാസവും ആ കത്ത് സൂക്ഷിച്ചിരുന്ന കവറിന് പുറത്ത് ഉണ്ടായിരുന്നു. ഒപ്പം 64 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ന് തന്‍റെ ഭാവി വരനായിരുന്ന കെന്‍ പെറോട്ട് വാളിനെഴുതിയ ആ പ്രണയലേഖനത്തില്‍ അദ്ദേഹം ഒരു ഹൃദയ ചിഹ്നവും വരച്ചിരുന്നു. 

Latest Videos

എന്തു ചതിയിത്; നാല് മുട്ടയ്ക്ക് ഓർഡർ നല്‍കി, ഒടുവില്‍ യുവതിക്ക് നഷ്ടമായത് ഏതാണ്ട് അരലക്ഷം രൂപ!

1960 ഓഗസ്റ്റിൽ എഴുതിയ ആ കത്തില്‍ വിലാസമായി നല്‍കിയത് 'റോസ്' എന്ന പേരായിരുന്നു.  ഈ സമയത്ത് ഇരുവരുടെയും വിവാഹം 1961 മാർച്ചില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. പക്ഷേ റോസ് എന്ന് പേര് വാളിന് ഓര്‍മ്മവന്നില്ല. പിന്നാലെ നിരവധി പ്രണയ ലേഖനങ്ങള്‍ ചുമരിലെ വാള്‍പേപ്പറിന് അടിയില്‍ നിന്നും ലഭിച്ചു. അതില്‍ ആദ്യകാലത്തെ കത്തുകളില്‍ കെന്‍, വാളിനെ റോസ് എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. 1959-ൽ കെനിന് 21 വയസ്സുള്ളപ്പോൾ എക്‌സ്‌മൗത്തിലെ ഒരു നൃത്തത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ കൂടിക്കാഴ്ച സൌഹൃദത്തിലേക്കും പിന്നാലെ പ്രണയത്തിലേക്കും വിവാഹത്തിലേക്കും ഇരുവരെയും എത്തിച്ചു.  ഈക്കാലത്തിനിടെയില്‍ കെന്‍, വാളിനെഴുതിയ കത്തുകള്‍ ഒട്ടുമിക്കതും ചുമരില്‍ നിന്ന് കണ്ടെടുക്കപ്പെട്ടു. 

അറബിവാക്യം ഖുറാനിലേതെന്ന് ആരോപണം; പാകിസ്ഥാനില്‍ യുവതിയോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ട് ജനക്കൂട്ടം !

1996 ലാണ് കെന്‍ മരിക്കുന്നത്. കെന്‍റെ മരണ ശേഷം മറ്റൊരു വിവാഹത്തിന് വാള്‍ തയ്യാറായിരുന്നില്ല. അതേസമയം കെന്‍റെ പ്രണയ ലേഖനങ്ങള്‍ തന്നോടൊപ്പം വീടിന്‍റെ ചുമരുകളില്‍ ഉണ്ടായിരുന്നത് വാളിന് അറിയില്ലായിരുന്നു. അപ്രതീക്ഷിതമായി തന്‍റെ ഭര്‍ത്താവിന്‍റെ പഴയ പ്രണയ ലേഖനങ്ങള്‍ കണ്ടെടുക്കപ്പെട്ടത് വാളിനെ ഏറെ സന്തോഷിപ്പിച്ചു. കെന്നിന്‍റെയും വാളിന്‍റെയും പ്രണയ ലേഖനങ്ങള്‍ ഇംഗ്ലണ്ടിലെ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടി. സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കെന്നിനെ ഒരു മഹാനായ അച്ഛനായും വാളിനെ സ്നേഹനിധിയായ അമ്മയായും അവര്‍ വിശേഷിപ്പിച്ചു. കെന്നിന്‍റെ മരണത്തിന് ശേഷം ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും വാളിന്‍റെ പ്രണയതീവ്രത കുറഞ്ഞിട്ടില്ലെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു.  കെൻ അവിടെയുണ്ടെങ്കിൽ ഈ നിമിഷം കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചേനെ എന്ന് ഒരു ഉപയോക്താവ് എഴുതി. 

ഇതൊക്കെ എന്ത്? ഗോളുകൾ അനവധി അടിച്ച് കൂട്ടിയിട്ടും ഇതൊക്കെയെന്തെന്ന തരത്തിൽ നടന്ന് പോകുന്ന കുട്ടിയുടെ വീഡിയോ
 

click me!