60 രൂപയുടെ സാധനം ഓർഡർ ചെയ്ത് എത്തിയപ്പോൾ 112 രൂപ അധികം; ശുദ്ധ കൊള്ളയെന്ന് സോഷ്യൽ മീഡിയ

By Web Team  |  First Published Sep 11, 2024, 8:33 PM IST

എല്ലാ അധിക ചാര്‍ജ്ജിന് പിറകെ ആപ്പിന്‍റെ വക മറ്റൊരു നിര്‍ദ്ദേശവും ഉണ്ടായിരുന്നു. 27 രൂപയുടെ ഡെലിവറി ചാര്‍ജ്ജ് ഒഴിവാക്കാന്‍ 39 രൂപയുടെ മറ്റെന്തെങ്കിലും സാധനങ്ങള്‍ കൂടി വാങ്ങണമെന്നായിരുന്നു അത്. 



ണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഇന്ന് നഗരജീവിതത്തിന്‍റെ ഭാഗമാണ്. തിരക്കേറിയ ജീവിതത്തിനിടെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിനേക്കാള്‍ ഓർഡർ ചെയ്ത ഭക്ഷണം വീട്ടിലെത്തിച്ച് കഴിക്കുന്നതിലാണ് ഇന്ന് മിക്ക നഗരവാസികള്‍ക്കും താല്പര്യം. ആദ്യ കാലത്ത് ഫുഡ് ഡെലിവറി ആപ്പുകള്‍ നിരവധി സൌജന്യങ്ങള്‍ മുന്നോട്ട് വച്ചാണ് തങ്ങളുടെ ഉപയോക്താക്കളെ കണ്ടെത്തിയിരുന്നത്. പിന്നാലെ നിരവധി ആളുകള്‍ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഓർഡറുകള്‍ കൂടിയതോടെ ആദ്യകാലത്ത് ഉണ്ടായിരുന്ന സൌജന്യ സേവനങ്ങളെല്ലാം നിന്നു. ഒപ്പം. പുതിയ പേരില്‍ ചില അധിക പണം കൂടി ഭക്ഷണം ഓർഡർ ചെയ്യുന്നവിരില്‍ നിന്നും ആപ്പുകള്‍ പിടിച്ച് തുടങ്ങി. എന്നാല്‍, ഓർഡർ ചെയ്ത വസ്തുവിന്‍റെ വിലയ്ക്ക് തുല്യമായ ചാര്‍ജുകള്‍ ഈടാക്കിയെന്ന പരാതിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ഫുഡ് ഡെലിവറി ആപ്പുകളുടെ പകല്‍ക്കൊള്ളയ്ക്കെതിരെ ശബ്ദമുയർന്നു. 

മേധവി സിംഗ് എന്ന എക്സ് ഹാന്‍റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു ബില്ലിലാണ് ഇതിന്‍റെ വിവരങ്ങള്‍ ഉള്ളത്. സെപ്റ്റോ എന്ന ഫുഡ് ഡെലിവറി ആപ്പിലൂടെ 60 രൂപ വിലയുള്ള സാധനമാണ് ഉപയോക്താവ് വാങ്ങിയത്. അതിന് ഡെലിവറി ചാര്‍ജ്ജെല്ലാം കൂടി വന്നത് 171.99 പൈസ. ഓർഡർ ചെയ്ത സാധാനത്തിന്‍റെ വില 60. ഒപ്പം സ്മോള്‍ കാര്‍ട്ട് ഫീ 35 രൂപ, കൈകാര്യ ചാർജ്ജ് 9.99 പൈസ. സർജ് ഫീ 40 രൂപ, ഡെലിവറി ഫീ 27 രൂപ. എന്നീ ഫീകള്‍ കൂടി ഉള്‍പ്പെടുത്തി ബില്ലില്‍ മൊത്തം തുകയായി എഴുതിയിരിക്കുന്നത് 171.99 രൂപ എന്നായിരുന്നു. ഒപ്പം ആപ്പിന്‍റെ വക മറ്റൊരു നിര്‍ദ്ദേശവും ഉണ്ടായിരുന്നു. 27 രൂപയുടെ ഡെലിവറി ചാര്‍ജ്ജ് ഒഴിവാക്കാന്‍ 39 രൂപയുടെ മറ്റെന്തെങ്കിലും സാധനങ്ങള്‍ കൂടി വാങ്ങണമെന്നായിരുന്നു അത്. 

Latest Videos

കുത്തിയൊഴുകുന്ന നദിയിൽ മുങ്ങിയ കാറിന്‍റെ മുകളില്‍ ഇരിക്കുന്ന ദമ്പതികൾ: വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

Bro what????😭😭😭😭 pic.twitter.com/ygcZp4Jijb

— Medhavi Singh (@singh__medhavi)

'ഒരു ചെറിയേ തട്ട്, അഞ്ച് കിലോ കുറഞ്ഞു'; ലഗേജിന്‍റെ ഭാരം കുറയ്ക്കാനുള്ള യുവതിയുടെ തന്ത്രം, വീഡിയോ വൈറൽ

നിരവധി പേരാണ് കുറിപ്പിന് താഴെ തങ്ങളുടെ അഭിപ്രായമെഴുതാനെത്തിയത്. ചിലര്‍ ഇത്തരം ചാർജ്ജുകളില്ലാതെ പറഞ്ഞ സ്ഥലത്ത് സാധനം എത്തിക്കുന്നതിൽ ഡെലിവറി ആപ്പുകള്‍ക്ക് നഷ്ടം നേരിടേണ്ടിവരുമെന്ന് എഴുതി. എന്നാല്‍ നിരവധി പേര്‍ അധിക ഫീസുകള്‍ക്കെതിരെ സംസാരിച്ചു. "ഈ ഫീസുകളെല്ലാം കൂട്ടിച്ചേർത്ത് 'മടിയൻ ഫീസ്' എന്ന് വിളിക്കാം." എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. “ഞാൻ ചെയ്യുന്നത് പോലെ കുടിക്കാനും ഉറങ്ങാനും എപ്പോഴും വെള്ളമുണ്ടെന്ന് ഓർക്കുക,” മറ്റൊരു കാഴ്ചക്കാരനെഴുതി. "നിങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് ഞാൻ കരുതുന്നു," മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 

'അച്ഛൻ എല്ലാം കാണുന്നു'; സുരക്ഷയ്ക്കായി പെൺകുട്ടിയുടെ തലയിൽ സിസിടിവി, വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
 

click me!