കോഴിക്കോട് എയർപോർട്ടിൽ നിന്ന് മുംബൈയിലേക്ക് വിമാനം കയറിയതായിരുന്നു വീണ. വെജ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് കോഴി കഷ്ണങ്ങള്‍ അടങ്ങിയ ഭക്ഷണം.പിന്നാലെ പരാതി.
ദീര്‍ഘദൂര യാത്രയ്ക്ക് ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വിമാനങ്ങളെയാണ്. ഇന്ന് വിമാനയാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനമാണ് ഉള്ളത്. യാത്രക്കാരുടെ എണ്ണം കൂടിയതോടെ യാത്രക്കാരുടെ പരാതിയും ഏറി. കഴിഞ്ഞ ദിവസം എക്സില്‍ (ട്വിറ്ററില്‍) പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പ് നെറ്റിസണ്‍സിനിടെ വലിയ ചര്‍ച്ചയായി. Veera Jain എന്ന ട്വിറ്റര്‍ ഉപയോക്താവാണ് എയര്‍ ഇന്ത്യയില്‍ നിന്നുള്ള ചിത്രം സഹിതം തന്‍റെ പരാതി പങ്കുവച്ചത്. പരാതി വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. പിന്നാലെ മറുപടിയുമായി എയര്‍ ഇന്ത്യയും രംഗത്തെത്തി.
ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് വീണ ഇങ്ങനെ എഴുതി, 'എയര്‍ ഇന്ത്യ ഫ്ലൈറ്റ് എഐ 582 ൽ, എനിക്ക് കോഴി കഷണങ്ങൾ അടങ്ങിയ ഒരു വെജ് ഭക്ഷണം ലഭിച്ചു! കോഴിക്കോട് എയർപോർട്ടിൽ നിന്നാണ് ഞാൻ വിമാനത്തിൽ കയറിയത്. രാത്രി 18.40 -ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി 19.40 -നാണ് പുറപ്പെട്ടത്.' തുടര്‍ന്ന് അവര്‍ തന്‍റെ സീറ്റ് നമ്പറും പിഎന്‍ആര്‍ നമ്പറും മറ്റ് വിവരങ്ങളും പങ്കുവച്ച് എയര്‍ ഇന്ത്യയെ ടാഗ് ചെയ്തു. "ഞാൻ ക്യാബിൻ സൂപ്പർവൈസറെ (സോന) അറിയിച്ചപ്പോൾ, അവര്‍ ക്ഷമ ചോദിക്കുകയും ഞാനും എന്‍റെ സുഹൃത്തും ഒഴികെ ഒരേ വിഷയത്തിൽ ഒന്നിലധികം പരാതികളുണ്ടെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഞാൻ വിവരം ക്രൂവിനെ അറിയിച്ചതിനുശേഷം, മറ്റ് യാത്രക്കാരെ വിവരം അറിയിക്കാൻ അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.' അവര്‍ കുൂട്ടിച്ചേര്‍ത്തു.
പഴയ ആമയും മുയലും കഥയിലെ ആമയല്ലിത്; ഒടുകയല്ല, 'പറപറക്കുന്ന' ആമയുടെ വീഡിയോ വൈറല്‍ !
On my flight AI582, I was served a veg meal with chicken pieces in it! I boarded the flight from Calicut airport. This was a flight that was supposed to take off at 18:40PM but left the airport at 19:40PM.
Details-
AI582
PNR- 6NZK9R
Seats- 10E, 10F pic.twitter.com/LlyK6ywleB
നൈജീരിയയിലെ 'ബേബി ഫാക്ടറികൾ'; വാടക ഗർഭധാരണത്തിനായി പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന സംഘങ്ങൾ ശക്തമാകുന്നു
വിമാനം ഒരു മണിക്കൂര്‍ വൈകിയതും വെജിറ്റേറിയന്‍ ഭക്ഷണത്തിലെ മാസവും എക്സ് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചായായി. പിന്നാലെ നിരവധി എക്സ് ഉപയോക്താക്കള്‍ വിവരം ഡിജിസിഎ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരെ ടാഗ് ചെയ്ത് നടപടിയും ആവശ്യപ്പെട്ടു. പിന്നാലെ എയര്‍ ഇന്ത്യ മറുപടിയുടമായി രംഗത്തെത്തി. 'പ്രിയപ്പെട്ട ശ്രീമതി ജെയിൻ' എന്ന് അഭിസംബോധന ചെയ്ത കുറിപ്പില്‍ ട്വീറ്റിൽ നിന്ന് (ദുരുപയോഗം ഒഴിവാക്കാൻ) പങ്കുവച്ച വിശദാംശങ്ങൾ ഒഴിവാക്കാനും ഒപ്പം വീണയുടെ പിഎൻആര്‍ നമ്പര്‍ പങ്കുവയ്ക്കാനും അഭ്യര്‍ത്ഥിച്ചു. പിന്നാലെ പ്രതികരണവുമായി വീണയും രംഗത്തെത്തി. താന്‍ ഉന്നയിച്ച പ്രശ്നത്തിന് അവര്‍ ക്ഷമ ചോദിക്കുകമാത്രമാണ് ചെയ്തതെന്നും ഇത് വൈകാരികമായി മുറിവേറ്റ പ്രശ്നമാണെന്ന് അവര്‍ക്ക് ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അതെന്തു കൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ഫൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ പേയ്മെന്‍റ് ശരിയായി നടത്താതെ പിന്നീട് തുടര്‍ച്ചയായി ക്ഷമ ചോദിക്കുന്നതിനെ കുറിച്ച് ആലോചിക്കൂവെന്നും കുറിച്ചു.