ജനിച്ചപ്പോഴേ റെക്കോർഡ് !! കാനഡയിൽ ജനിച്ച നവജാത ശിശുവിന് ഭാരം 6.71 കിലോഗ്രാം !

By Web Team  |  First Published Nov 4, 2023, 3:46 PM IST

സോണിയുടെ അമിതഭാരം ആശുപത്രി ജീവനക്കാർക്കും മറ്റും കൗതുകകരമായ വിശേഷമായെങ്കിലും തങ്ങൾക്ക് ഇതൊരു പുതുമയല്ലന്നാണ് ചാൾസും ബ്രിട്ടാനിയും പറയുന്നത്. അതിനൊരു കാരണമുണ്ട്. 



റെക്കോർഡ് നേട്ടവുമായി തങ്ങളുടെ കുഞ്ഞ് പിറന്നു വീണതിന്‍റെ സന്തോഷത്തിലാണ് കനേഡിയൻ സ്വദേശികളായ ദമ്പതികൾ. കാനഡയിലെ ഒന്‍റാറിയോയിലുള്ള കേംബ്രിഡ്ജ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ജനിച്ച സോണി എന്ന നവജാത ശിശുവാണ് നവജാതശിശുക്കളുടെ സാധാരണ ഭാരത്തേക്കാൾ വളരെയധികം ഭാരത്തോടെ പിറന്നത്. ആശുപത്രി അധികൃതർ പറയുന്നതനുസരിച്ച് ജനന സമയത്ത് സോണിയുടെ ഭാരം 14 പൗണ്ടും 8 ഔൺസും ആയിരുന്നു. അതായത് 6.7 1 കിലോഗ്രാം. നവജാത ശിശുക്കളുടെ സാധാരണ ഭാരമായി കണക്കാക്കുന്നത് 2.5 മുതൽ 4 കിലോഗ്രാം വരെയാണ്. പ്രതീക്ഷിച്ചതിലും ഒരാഴ്ച മുമ്പേ ആയിരുന്നു സോണിയുടെ ജനനം. ഒക്ടോബർ 23 -ന് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആശുപത്രിയിൽ ഇതുവരെ ജനിച്ചിട്ടുള്ള നവജാതശിശുക്കളിൽ വച്ച് ഏറ്റവും ഭാരം ഏറിയ കുഞ്ഞാണ് ഇതെന്ന് പ്രസവ ശൂശ്രൂഷകൾക്ക് നേതൃത്വം നൽകിയ ഡോ. ആസ അഹിംബിസിബ്വെ പറയുന്നു. 

ഉറങ്ങിക്കിടന്ന അമ്മയ്ക്കരികിൽ നിന്നും 19 കാരി നവജാതശിശുവിനെ മോഷ്ടിച്ച് കടന്നു !

Latest Videos

ഇവിടെ ഗര്‍ഭിണികള്‍ പ്രസവിക്കില്ല, മരിക്കുന്നത് 'നിയമവിരുദ്ധവും'; എന്നാല്‍, ടൂറിസ്റ്റുകള്‍ക്ക് സുസ്വാഗതം !

ചാൾസ്, ബ്രിട്ടാനി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞായാണ് സോണി പിറന്നിരിക്കുന്നത്. സോണിയുടെ അമിതഭാരം ആശുപത്രി ജീവനക്കാർക്കും മറ്റും കൗതുകകരമായ വിശേഷമായെങ്കിലും തങ്ങൾക്ക് ഇതൊരു പുതുമയല്ലന്നാണ് ചാൾസും ബ്രിട്ടാനിയും പറയുന്നത്. കാരണം ഇവരുടെ ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളും ഉണ്ടായപ്പോൾ ശരാശരിയെക്കാൾ കൂടുതൽ ഭാരമുള്ളവരായിരുന്നു. ഇവരുടെ മൂത്ത  മകൻ ലക്കിക്ക് ജനിക്കുമ്പോൾ 13 പൗണ്ടും 11 ഔൺസും ഭാരമുണ്ടായിരുന്നു, മകൾ മാരിഗോൾഡിന് 13 പൗണ്ടും 14 ഔൺസും ആയിരുന്നു ഭാരം. ഏതായാലും, സോണി അവരെയെല്ലാം മറികടന്നു, തന്‍റെ സഹോദരങ്ങളിൽ ഏറ്റവും വലിയവൻ എന്ന പദവി നേടി.  ഒരു കുഞ്ഞിന്‍റെ ജനന ഭാരം നിർണ്ണയിക്കുന്നതിൽ ജനിതകശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

15 വര്‍ഷം നീണ്ട 'പ്രതികാരം', തുടക്കം ഒരു അപമാനത്തില്‍ നിന്ന്; കഥ പറഞ്ഞ് ടിക്ടോക്ക് സ്റ്റാര്‍ !

click me!