ജനിച്ചയുടന്‍, ജന്മം നല്‍കിയ അമ്മയെ കൊന്ന് തിന്നുന്ന ജീവി !

By Web Team  |  First Published Feb 10, 2024, 3:28 PM IST

 ലോകത്ത് , ഉണ്ടായ കാലം മുതല്‍ മാറ്റമൊന്നുമില്ലാതെയാണ് മറ്റ് ജീവിവര്‍ഗ്ഗങ്ങള്‍ ഇന്നും ജീവിക്കുന്നത്. അവയില്‍ പലതിനും മനുഷ്യന് ഇന്നും വ്യക്തമാകാത്ത വിചിത്രമായ ജീവിതരീതികളാണ് ഉള്ളത്. 
 


നുഷ്യന്‍റെ അറിവുകള്‍ക്കും അപ്പുറത്താണ് ഭൂമിയിലെ പല കാര്യങ്ങളും. മനുഷ്യന്‍ നൂറ്റാണ്ടുകളായി പല കാലങ്ങളിലൂടെ പല അനുഭവങ്ങളിലൂടെ കടന്ന് പോകുന്നതിന് അനുശ്രുതമായി സ്വയം നവീകരിക്കുകയും ചെയ്യുന്നു. കാലാകലങ്ങളിലുള്ള ഈ നവീകരണപ്രക്രിയയിലൂടെയാണ് മനുഷ്യന്‍ ഇന്ന് കാണുന്ന സാമൂഹിക ജീവിതത്തിലേക്ക് ഉയര്‍ന്നത്. അതിന് മനുഷ്യനെ പ്രാപ്തമാക്കിയത് മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തവും വികസിതവുമായ അവന്‍റെ തലച്ചോറാണ്. എന്നാല്‍, ലോകത്ത് ഉണ്ടായ കാലം മുതല്‍ മാറ്റമൊന്നുമില്ലാതെയാണ് മറ്റ് ജീവിവര്‍ഗ്ഗങ്ങള്‍ ഇന്നും ജീവിക്കുന്നത്. അവയില്‍ പലതിനും മനുഷ്യന് ഇന്നും വ്യക്തമാകാത്ത വിചിത്രമായ ജീവിതരീതികളാണ് ഉള്ളത്. 

വാലന്‍റൈന്‍സ് ദിനത്തില്‍ 1000 വര്‍ഷം പഴക്കമുള്ള ജയില്‍ നിന്നും വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാം !

Latest Videos

undefined

ഇതില്‍ ഏറ്റവും വിചിത്രമായ ജീവിത രീതി പിന്തുടരുന്ന ഒന്നാണ് തേളുകള്‍.  കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ചെറിയ അളവില്‍ പോലും ഉള്ളില്‍ ചെന്നാല്‍ മരണത്തിന് പോലും കാരണമായേക്കാവുന്ന വിഷം തേളുകളുടെ വാലിന്‍ തുമ്പത്തുണ്ടെന്ന് നമ്മുക്കറിയാം. എന്നാല്‍ അതിനേക്കാള്‍ ഭീതിതമായ ഒരു ജീവിത ശൈലിക്ക് ഉടമകളാണ് തേളുകള്‍. സാധാരണയായി തേളുകള്‍ ചെറി ജീവികളെ വേട്ടയാടുന്നു. ഇരകളിലേക്ക് തങ്ങളുടെ വാലില്‍ നിന്നുള്ള വിഷം കുത്തിവച്ച് തളര്‍ത്തിയ ശേഷമാണ് അവ സാധാരണ ഭക്ഷിക്കാറ്. അതേസമയം പെണ്‍ തേളുകള്‍ ഒരേ സമയം ഏതാണ്ട് 100 ഓളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. ജന്മം നല്‍കിയതിന് പിന്നാലെ കുഞ്ഞുങ്ങളെല്ലാം സ്വന്തം അമ്മയെ ഭക്ഷണമാക്കുന്നു. 

'എന്തോ ജീവി ഇത്?'; യുഎസിലെ കുംബ്രിയയില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയത് വിചിത്ര ആമയെ !

പ്രണയസമയത്ത്, ആൺ-പെൺ തേളുകൾ പ്രത്യേക തരത്തില്‍ ചലിക്കുന്നു. പലപ്പോഴും ഇതിന് നൃത്തത്തിന്‍റെ രൂപം കാണാം. ഈ സമയങ്ങളില്‍ ഇവ തങ്ങളുടെ വാലുകള്‍ പരസ്പരം കൊരുത്ത നിലയിലായിരിക്കും. പെണ്‍ തേളുകളുടെ പുറം ചട്ടയ്ക്ക് കൂടുതല്‍ കാഠിന്യമുണ്ടാകും. അൾട്രാവയലറ്റ് പ്രകാശത്തിൻ കീഴിൽ തിളങ്ങുന്ന ഫ്ലൂറസെന്‍റ് രാസവസ്തുക്കൾ തേളുകളുടെ പുറം തോടായ എക്സോസ്കെലിറ്റണിൽ അടങ്ങിയിരിക്കുന്നു.  തേളിന്‍റെ കുഞ്ഞുങ്ങള്‍ ജനിച്ചതിന് പിന്നാലെയാണെന്ന് കരുതിയാല്‍ തെറ്റി. മറിച്ച് പതുക്കെ പതുക്കെയാണ് ഈ തീറ്റ. അതുവരെ അമ്മ തേളുകള്‍ തന്‍റെ നൂറുകണക്കിന് കുഞ്ഞുങ്ങളെ സ്വന്തം ശരീരത്തില്‍ ചുമക്കുന്നു. മക്കളെ എടുത്ത് അമ്മ ഇര തേടി നടക്കുമ്പോള്‍, മക്കള്‍ അമ്മയുടെ മുതുകിലിരുന്ന് അമ്മയുടെ മാസം തിന്ന് തീര്‍ക്കുന്നു. ഒടുവില്‍, മക്കളെല്ലാം കൂടി അമ്മയുടെ മാസം കഴിച്ച് തീരുന്നതോടെ അമ്മയില്‍ നിന്നും വിട്ട് സ്വന്തമായ ജീവിതം തുടങ്ങുന്നു. 

'വാവ് വാട്ട് എ ബ്യൂട്ടി'; ക്രിക്കറ്റ് കളിക്കിടെ വീശിയടിച്ച പൊടിക്കാറ്റിന്‍റെ വീഡിയോ വൈറല്‍ !

click me!