ബ്ലാക്ക് വിഡോ സ്പൈഡറിന്‍റെ ആക്രമണം മൂലം കസാക്കിസ്ഥാനിലെ കര്‍ഷകര്‍ക്ക് ഇതുവരെയായി 65.2 ദശലക്ഷം കസാക്കിസ്ഥാനി ടങിന്‍റെ (കസാക്കിസ്ഥാന്‍ രൂപ) നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോള്‍ ഒമാനിലും ഇവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്ക ഇരട്ടിയാക്കുന്നു.
കസാക്കിസ്ഥാൻ നഗരമായ അത്റോയിലെ ജനങ്ങള്‍ ഒരു ചിലന്തിയെ പേടിച്ചാണ് ഇന്ന് ജീവിക്കുന്നത്. ജൂൺ - ജൂലൈ മാസങ്ങളിൽ മാത്രം അത്റോ മേഖലയിൽ 485 ഒട്ടകങ്ങൾക്ക് ബ്ലാക്ക് വിഡോ സ്പൈഡർ (കറുത്ത വിധവ ചിലന്തി - black widow spider) എന്ന ചിലന്തിയുടെ കടിയേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അവയിൽ 90 മൃഗങ്ങളും മരണപ്പെട്ടതായാണ് കസാക്കിസ്ഥാനിലെ ന്യൂസ് ഏജൻസിയായ കാസിൻഫോം റിപ്പോർട്ട് ചെയ്തു. ഈ മേഖലയിൽ കടിയേറ്റ ഒട്ടകങ്ങളിൽ 89 എണ്ണം ഇപ്പോഴും ചികിത്സയിലാണെന്നും ചികിത്സയിലൂടെ 306 മൃഗങ്ങള്‍ അതിജീവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്ലാക്ക് വിഡോ സ്പൈഡറിന്‍റെ ആക്രമണം മൂലം കസാക്കിസ്ഥാനിലെ കര്‍ഷകര്‍ക്ക് ഇതുവരെയായി 65.2 ദശലക്ഷം കസാക്കിസ്ഥാനി ടങിന്‍റെ (കസാക്കിസ്ഥാന്‍ രൂപ) നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
'കാരകുർട്ട്' (Karakurts) എന്നും അറിയപ്പെടുന്ന ഈ ചിലന്തികൾ ഏറെ അപകടകാരികളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മേഖലയിൽ ബ്ലാക്ക് വിഡോ സ്പൈഡറിന്‍റെ ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ഉപദ്രവിക്കുന്ന ഈ ചിലന്തികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് അത്റോയിൽ ഉണ്ടായിട്ടുള്ളത്. രണ്ട് കുട്ടികളുൾപ്പെടെ ആറുപേർ ഈ ചിലന്തികളുടെ കടിയേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
undefined
'ഭയം അരിച്ച് കയറും...'; 12 നീളമുള്ള പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ
ചിലന്തികളിൽ ഏറ്റവും അപകടകാരികളായ ഇനമായാണ് ബ്ലാക്ക് വിഡോ സ്പൈഡർ അറിയപ്പെടുന്നത്. എന്നാല്‍, അവയെ ശല്യപ്പെടുത്താത്ത മൃഗങ്ങളെയോ മനുഷ്യരെയോ പൊതുവിൽ ഈ ചിലന്തികള്‍ ആക്രമിക്കാറില്ല. ഇവയുടെ കടിയേറ്റാൽ ഉടനടി വൈദ്യസഹായം തേടണം. കാരണം, ഈ ചിലന്തിയുടെ വിഷം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാല്‍ അത് പാമ്പ് കടിയേല്‍ക്കുന്നതിനെക്കാള്‍ അപകടകരമാണ്. ഇവയുടെ കടിയേറ്റാൽ കടിച്ച ഭാഗത്തെ പേശികൾക്കാണ് ആദ്യം വേദന അനുഭവപ്പെടുക. തുടർന്ന് 15 മിനിറ്റിനുള്ളിൽ ഈ വേദന ശരീരമാകെ വ്യാപിക്കുന്നു. കൂടാതെ അതികഠിനമായ വയറുവേദന, പുറംവേദന, നെഞ്ചുവേദന എന്നിവയും രോഗികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശ്വാസതടസ്സം, ശക്തമായ ഹൃദയമിടിപ്പ്, തലകറക്കം, തലവേദന, വിറയൽ, ഛർദ്ദി, ചർമം വിളറുക, അമിതമായ വിയർപ്പ്, നെഞ്ചിലെ അമിതമായ ഭാരം എന്നിവയും ശരീരത്തിൽ ഇവയുടെ വിഷം കലർന്നതിന്‍റെ ലക്ഷണങ്ങളായാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കറുത്ത നിറത്തിൽ ചുറ്റപ്പെട്ടതും ചുവപ്പ് വൃത്തവും ഓറഞ്ചോ തവിട്ടോ നിറത്തിലുള്ള വരകളുമാണ് ഈ വിഭാഗം ചിലന്തിയുടെ ശരീരത്തിലുണ്ടാവുക. ഇത്തരം ചിലന്തികളെ അടുത്തിടെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ആരോഗ്യവകുപ്പ് പൊതുജനങ്ങളോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. വീടുകൾ, പുന്തോട്ടങ്ങൾ, ഷെഡുകൾ, ധാന്യപ്പുരകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ചിലന്തികളെ സാധാരണയായി കണ്ടുവരുന്നത്. കടിയേറ്റാൽ പരിഭ്രാന്തരാവേണ്ടതില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പകരം കടിയേറ്റ സ്ഥലത്ത് ഐസ് പാക്കുകൾ വെക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കടിയേറ്റ ഇടങ്ങളിലെ തടിപ്പും വേദനയും കുറക്കാൻ ഇത് സഹായിക്കും. ഇതോടൊപ്പം ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിര്‍ദ്ദേശിക്കുന്നു.
അന്ന് മാലിന്യം, ഇന്ന് മുന്നൂറ് കോടി; ദിനോസര്‍ അസ്ഥികൂടത്തിന് ലേലത്തില്‍ ലഭിച്ചത് 373 കോടി രൂപ