വയസ് 83, വെറുതെയിരിക്കില്ല, നാട്ടുകാർക്ക് ഹീറോയാണ്, പരിസരം വൃത്തിയാക്കുകയാണ് സൂര്യനാരായൺ

By Web Desk  |  First Published Dec 29, 2024, 11:06 AM IST

വളരെ ഉത്സാഹത്തോടെയാണ് നാരായൺ റോഡ് തൂത്തുവാരുന്നതും ഡ്രെയിനുകൾ വൃത്തിയാക്കുന്നതും എല്ലാം. ഒരു ദിവസം ഒന്നിലധികം തവണ ചിലപ്പോൾ അദ്ദേഹം തന്റെ പരിസരം വൃത്തിയാക്കാൻ ഇറങ്ങാറുണ്ട്.


ബെം​ഗളൂരുവിലെ എച്ച്എസ്ആർ ലേയൗട്ടിലുള്ള 83 -കാരനായ സൂര്യനാരായൺ ആ നാട്ടിലുള്ളവർക്ക് ഒരു ഹീറോയാണ്. വർഷങ്ങളായി, നാരായണും ഭാര്യയും ഈ പ്രദേശത്താണ് താമസിക്കുന്നത്. എന്നാൽ, അടുത്ത കാലത്തായി, ഇവിടെ അധികാരികൾ മാലിന്യം വേണ്ടവിധത്തിൽ സംസ്കരിക്കുന്നില്ല. ഇവിടം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ അധികൃതർ പരാജയപ്പെട്ടതോടെ സൂര്യനാരായാണ്‍ സ്വയം അത് ഏറ്റെടുക്കുകയായിരുന്നു. 

അധികാരികൾ എന്തെങ്കിലും ചെയ്യുന്നതിന് കാത്തിരിക്കുന്നതിനുപകരം, അദ്ദേഹം തെരുവുകൾ തൂത്തുവാരാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും തുടങ്ങുകയായിരുന്നു. അങ്ങനെ തന്റെ വീടിന്റെ പരിസരമെല്ലാം ശുചിയായിരിക്കുന്നു എന്ന് അദ്ദേഹം ഉറപ്പ് വരുത്തി. 

Latest Videos

വളരെ ഉത്സാഹത്തോടെയാണ് നാരായൺ റോഡ് തൂത്തുവാരുന്നതും ഡ്രെയിനുകൾ വൃത്തിയാക്കുന്നതും എല്ലാം. ഒരു ദിവസം ഒന്നിലധികം തവണ ചിലപ്പോൾ അദ്ദേഹം തന്റെ പരിസരം വൃത്തിയാക്കാൻ ഇറങ്ങാറുണ്ട്. ബാം​ഗ്ലൂർ മിറർ അദ്ദേഹത്തോട് എന്തിനാണിങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “ബിബിഎംപി പ്രവർത്തകർ ഈ പ്രദേശം വൃത്തിയാക്കാൻ തയ്യാറാവുന്നില്ല. മഴകൂടി പെയ്യുന്നതോടെ, കൂടുതൽ തവണ വൃത്തിയാക്കേണ്ടത് ആവശ്യമായിരിക്കയാണ്.“

സാധാരണ എൺപതുകളിൽ മിക്കവരും വീടിനകത്തിരിക്കയായിരിക്കും. എന്നാൽ, നാരായൺ വെറുതെ ഇരിക്കുന്നതിന് പകരം ദിവസവും വീടിന് പുറത്തേക്കിറങ്ങുകയും പരിസരങ്ങളെല്ലാം വൃത്തിയാക്കുകയും ചെയ്യുകയാണ്. പുറത്ത് നിന്നും ഇലകളെല്ലാം വാരിക്കൂട്ടുകയും തന്റെ തോട്ടത്തിൽ ചെടികൾക്ക് കംപോസ്റ്റാക്കുകയുമാണ് ചെയ്യുന്നത്. 

എന്തായാലും നാരായണിന്റെ അയൽക്കാർക്കും ഈ വൃത്തിയാക്കൽ കാരണം നാരായണിനോട് വലിയ സ്നേഹവും ബഹുമാനവുമാണ്. ഇതുവഴി പോകുന്നവരെല്ലാം അദ്ദേഹത്തോട് ചിരിച്ചും കൈവീശിയും ഒക്കെയാണ് മിക്കവാറും ഇതിലൂടെ പോകുന്നത്. 

'ശരിക്കും ഹീറോകളാണ് നിങ്ങൾ'; ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ യുവാക്കൾ ചെയ്തത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!