'അന്ന് ഞങ്ങൾ ജീവിച്ചിരിപ്പുണ്ടാകില്ല'; പള്ളിയിലെ പണികൾക്കിടയിൽ കിട്ടിയ 80 കൊല്ലം പഴക്കമുള്ള കത്ത് 

By Web Team  |  First Published Mar 18, 2024, 12:42 PM IST

'ഈ മേൽക്കൂരയിൽ വീണ്ടും പണി നടക്കുമ്പോൾ ഞങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടാകില്ല. വരുന്ന തലമുറയോട് ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്. ഞങ്ങൾക്ക് സന്തോഷകരമായ ഒരു ജീവിതം ഉണ്ടായിരുന്നില്ല. 1914 -ലും 1940 -ലും നടന്ന രണ്ട് യുദ്ധങ്ങൾ ഞങ്ങൾ അനുഭവിച്ചു. ഞങ്ങൾക്ക് വേതനം കുറവാണ്. ഭക്ഷണമില്ല. വിശപ്പ് കൊണ്ട് മരിക്കാറായ അവസ്ഥയിലാണ് ഞങ്ങൾ ഈ ജോലി ചെയ്യുന്നത്.'


ബെൽജിയത്തിലെ ഒരു പള്ളിയിൽ നവീകരണ പ്രവൃത്തികൾ നടക്കുകയായിരുന്നു. അതിനിടെ ബിൽഡറിന് അസാധാരണമായ ഒരു കാര്യം കിട്ടി. സെന്റ്. ജെയിംസ് ചർച്ചിലെ നവീകരണ പ്രവൃത്തികൾക്കിടെ അയാളെ തേടിയെത്തിയത് 80 വർഷം പഴക്കമുള്ള ഒരു കുറിപ്പായിരുന്നു. ഒരു തീപ്പെട്ടിക്കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു കുറിപ്പുണ്ടായിരുന്നത്. 

ബിൽഡർ തീപ്പെട്ടിക്കവർ തുറന്നപ്പോൾ കണ്ട കുറിപ്പ് 1941 -ൽ അന്ന് സെൻ്റ് ജെയിംസ് പള്ളിയിൽ പണിയെടുത്തിരുന്ന നാല് തൊഴിലാളികൾ എഴുതിയതായിരുന്നു. അവർ അനുഭവിച്ച കഠിനമായ ജോലി സാഹചര്യങ്ങൾ ഇതിൽ വിവരിക്കുന്നുണ്ട്. ഒപ്പം ഭാവി തലമുറകൾക്കുള്ള ഉപദേശങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്ന് ഇതേ മേൽക്കൂരയിൽ ജോലി ചെയ്തിരുന്ന നാലുപേരാണ് ബിൽഡർ കണ്ടെത്തിയിരുന്ന കുറിപ്പിൽ ഒപ്പിട്ടിരിക്കുന്നത്. തങ്ങൾ രണ്ട് യുദ്ധകാലങ്ങളെ അതിജീവിച്ചു എന്നും, കുറഞ്ഞ വേതനമായിരുന്നു തങ്ങൾക്ക് കിട്ടിയിരുന്നത് എന്നും, കഠിനമായ പട്ടിണിയിലൂടെയും യാതനയിലൂടെയും തങ്ങൾ കടന്നുപോയി എന്നും കുറിപ്പിൽ പറയുന്നു. 

Latest Videos

undefined

'ഈ മേൽക്കൂരയിൽ വീണ്ടും പണി നടക്കുമ്പോൾ ഞങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടാകില്ല. വരുന്ന തലമുറയോട് ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്. ഞങ്ങൾക്ക് സന്തോഷകരമായ ഒരു ജീവിതം ഉണ്ടായിരുന്നില്ല. 1914 -ലും 1940 -ലും നടന്ന രണ്ട് യുദ്ധങ്ങൾ ഞങ്ങൾ അനുഭവിച്ചു. ഞങ്ങൾക്ക് വേതനം കുറവാണ്. ഭക്ഷണമില്ല. വിശപ്പ് കൊണ്ട് മരിക്കാറായ അവസ്ഥയിലാണ് ഞങ്ങൾ ഈ ജോലി ചെയ്യുന്നത്' എന്നാണ് തൊഴിലാളികൾ 80 വർഷം മുമ്പ് എഴുതിയ ആ കുറിപ്പിൽ പറയുന്നത്. 

ഒപ്പം തന്നെ ഇനി വരുന്ന തലമുറയ്ക്ക് കത്തിൽ ഒരുപദേശവും നൽകുന്നുണ്ട്. അതിൽ പറയുന്നത്, 'ആഹാരവസ്തുക്കൾ പോലെ നമുക്ക് ആവശ്യമുള്ളവ സൂക്ഷിച്ച് വയ്ക്കണം. അതുപോലെ നമ്മുടെ ജീവിതം മുഴുവനായും സന്തോഷത്തോടെ ആഘോഷിക്കാൻ മറക്കരുത്' എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!