ഭവാനി സാഗര്‍ ഡാമും വറ്റി; ഉയര്‍ന്നുവന്നത് 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം

By Web Team  |  First Published May 9, 2024, 3:03 PM IST

ഡാമിന് 105 അടി സംഭരണ ശേഷിയാണുള്ളത്. ക്ഷേത്രത്തിനാകട്ടെ 53 അടി ഉയരവും. നിലവില്‍ ഡാമില്‍ 46 അടി ജലമാണ് അവശേഷിക്കുന്നത്. 



ഡാമുകള്‍ ജലസേചനത്തിനും വൈദ്യുതിക്കും ഉപയോഗപ്പെടുമെന്ന തിരിച്ചറിവ് ഉണ്ടായപ്പോള്‍ മനുഷ്യന്‍ സാധ്യമായ സ്ഥലങ്ങളിലെല്ലാം ഡാമുകള്‍ പണിതു. ലോകമെങ്ങും ഇങ്ങനെ ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി നിരവധി ഡാമുകള്‍ നിര്‍മ്മിക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ഇന്ത്യയിലും നിരവധി ഡാമുകളുയര്‍ന്നു.  ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് പിന്നാലെ അധികാരമേറ്റ നെഹ്റു സര്‍ക്കാറും ഇന്ത്യയുടെ ഭാവി കണ്ടത് ഡാമുകളിലാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ 1948 -ല്‍ തമിഴ്നാട്ടിലെ ഈറോഡിലൂടെ ഒഴുകുന്ന ഭവാനി, മായർ പുഴകളുടെ സംഗമ സ്ഥാനത്ത് നിര്‍മ്മിക്കപ്പെട്ട ഡാമാണ് ഭവാനി സാഗര്‍ ഡാം (ലോവർ ഭവാനി ഡാം).ലോകത്തിലെ ഏറ്റവും വലിയ മൺ ഡാമുകളിൽ ഒന്നാണിത്. എന്നാല്‍, ഈ വര്‍ഷത്തെ അതികഠിനമായ വരള്‍ച്ചയില്‍ ഭവാനി ഡാം വറ്റി. വെള്ളം ഇറങ്ങിയപ്പോള്‍ ഉയര്‍ന്ന് വന്നതാകട്ടെ 750 വര്‍ഷം പഴക്കമുള്ള ക്ഷേത്ര സമുച്ചയം. 

'ചൂട് കാലത്ത് വെള്ളം കണ്ടാല്‍...'; ചെളിക്കുഴിയില്‍ തിമിര്‍ക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറല്‍

Latest Videos

മാധവപെരുമാള്‍ ക്ഷേത്രമാണ് ഡാമിലെ വെള്ളം വറ്റിയപ്പോള്‍ വെളിപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ന് ഡാം നില്‍ക്കുന്ന പ്രദേശത്ത് ആയിരം വര്‍ഷം മുമ്പ് ഒരു കോട്ടയുണ്ടായിരുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു. ഡാനൈക്കൻ കോട്ട എന്നാണ് ഈ കോട്ട അറിയപ്പെട്ടിരുന്നത്. കോട്ടയുടെ അവശിഷ്ടങ്ങളും അവിടവിടെയായി ഉയര്‍ന്നുവന്നു. മാധവരായ പെരുമാൾ, സോമേശ്വരർ, മംഗലാംബിക എന്നീ ക്ഷേത്രങ്ങൾ 'ദനായിക്കൻ കോട്ടൈ' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും വാദമുണ്ട്. തമിഴ്നാട്ടിലെ ഈറോഡ് നിന്നും വയനാട്ടിലൂടെ കേരളത്തിലേക്ക് അക്കാലത്ത് വ്യാപാരവഴി ഉണ്ടായിരുന്നെന്നും പുരാവസ്തു ഗവേഷകര്‍ അവകാശപ്പെട്ടു. തമിഴ്നാട്, കേരളം, കര്‍ണ്ണാടകം തുടങ്ങി ഇന്നത്തെ മൂന്ന് സംസ്ഥാനങ്ങളിലേക്കും അന്ന് ഇവിടെ നിന്നും വ്യാപാരികള്‍ കുരുമുളക്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ വ്യാപാരം നടത്തി.  

'എടാ മോനെ.. ഇത് പൊളിച്ചൂ'; ലാവെൻഡർ പ്രമേയമാക്കി 75 ദിവസം കൊണ്ട് നിർമ്മിച്ച വിവാഹവേദി വൈറല്‍

ഈ കോട്ട പിടിച്ചടക്കിയ ബ്രട്ടീഷുകാരും ഇവിടെ നിന്നും കേരളത്തിലേക്ക് വ്യാപരത്തിലേര്‍പ്പെട്ടിരുന്നു. സ്വാതന്ത്രാനന്തരം കൊങ്കു മേഖലയിലെ ശുദ്ധജല ആവശ്യത്തിനാണ് ഭവാനി സാഗറില്‍ ഡാം നിര്‍മ്മിക്കപ്പെട്ടത്. ഡാം നിര്‍മ്മിക്കപ്പെട്ടതോടെ മാധവപെരുമാള്‍ ക്ഷേത്രം വെള്ളത്തിനടിയിലായി. ഡാമിന് 105 അടി സംഭരണ ശേഷിയാണുള്ളത്. ക്ഷേത്രത്തിനാകട്ടെ 53 അടി ഉയരവും. നിലവില്‍ ഡാമില്‍ 46 അടി ജലമാണ് അവശേഷിക്കുന്നത്. ഇതിന് മുമ്പ് 2018 -ല്‍ ഡാമിലെ ജലനിരപ്പ് കുറഞ്ഞപ്പോള്‍ ക്ഷേത്രത്തിന്‍റെ മേല്‍ക്കൂരമാത്രമാണ് ദൃശ്യമായത്. വേനല്‍ ഇനിയും ശക്തമായാല്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പുരാവസ്തു ഗവേഷകരും പറയുന്നത്. 

യൂട്യൂബിനെ പറ്റിച്ച യൂട്യൂബർ; 4,600 ഫോണുകൾ ഉപയോഗിച്ച് വ്യാജ കാഴ്ചക്കാരെ സൃഷ്ടിച്ച് വൈറലായ യൂട്യൂബർക്ക് തടവ്
 

click me!