1972 മെയ് 17 മുതലാണ് ഡൊണാൾഡ് ഗോർസ്‌കെ തന്‍റെ ഗിന്നസ് റെക്കാര്‍ഡിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. 'എന്‍റെ ജീവിതകാലം മുഴുവൻ ഞാൻ ഇവ കഴിക്കാൻ പോകുകയാണ്.' എന്ന പ്രഖ്യാപനത്തോടെയായിരുന്നു അത്.
എത്ര ബര്‍ഗര്‍ വരെ കഴിക്കും? ആരെങ്കിലും ഈ ചോദ്യവുമായി മുന്നിലെത്തിയാല്‍ എന്തായിരിക്കും നമ്മുടെ ഉത്തരം? ഒന്ന്, രണ്ട്... എന്തായാലും അത് പത്തില്‍ കൂടില്ലെന്ന് ഉറപ്പ്. എന്നാല്‍ യുഎസ് പൌരനും 70 -കാരനുമായ ഡൊണാൾഡ് ഗോർസ്‌കെ തന്‍റെ ജീവിതത്തിനിടെ ഇതുവരെ കഴിച്ചത് 34,128 ബിഗ് മാക് ബര്‍ഗറുകള്‍. അതെ അതിശയിക്കേണ്ട. അദ്ദേഹത്തിന് ഈ വിഭാഗത്തിലെ ഗിന്നസ് റെക്കോര്‍ഡ് നല്‍കിയ ആദരിച്ചിരിക്കുകയാണ്. ഒറ്റ നേരം കൊണ്ടാണ് ഇത്രയേറെ ബര്‍ഗര്‍ കഴിച്ചതെന്ന് തെറ്റിദ്ധരിക്കരുത്. 52 വര്‍ഷം കൊണ്ടാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
1972 മെയ് 17 മുതലാണ് ഡൊണാൾഡ് ഗോർസ്‌കെ തന്‍റെ ഗിന്നസ് റെക്കാര്‍ഡിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. 'എന്‍റെ ജീവിതകാലം മുഴുവൻ ഞാൻ ഇവ കഴിക്കാൻ പോകുകയാണ്.' എന്ന പ്രഖ്യാപനത്തോടെയായിരുന്നു അത്. ഒരു ജീവിത കാലത്തിനിടെയില്‍ ഏറ്റവും കൂടുതല്‍ ബിഗ് മാക് ബര്‍ഗറുകള്‍ കഴിച്ച വ്യക്തിയെന്ന നേട്ടത്തിലേക്കുള്ള യാത്രയായിരുന്നു അത്. ഓരോ ബര്‍ഗറുകള്‍ കഴിക്കുമ്പോഴും അദ്ദേഹം അത് രേഖപ്പെടുത്തി വച്ചു. അവയുട ബില്ലുകള്‍ സൂക്ഷിച്ചു. തുടക്കത്തില്‍ ദിവസം ഒമ്പത് ബര്‍ഗറുകളായിരുന്നു അദ്ദേഹം കഴിച്ചിരുന്നത്. പിന്നീട് ഇത് ദിവസം രണ്ടെണ്ണം എന്ന തരത്തിലേക്ക് ചുരുങ്ങി. ഇന്ന് 70 -ാം വയസിലും ഉച്ചഭക്ഷണത്തിന് മുമ്പും രാത്രി ഭക്ഷണത്തിന് മുമ്പും അദ്ദേഹത്തിന് ഓരോ ബര്‍ഗറുകള്‍ നിര്‍ബന്ധമാണ്. ഡൊണാൾഡ് ഗോർസ്‌കെ ഇതുവരെയായി 34,128 ബിഗ് മാക് ബര്‍ഗറുകള്‍ കഴിച്ചെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും പറയുന്നു.
ഗിന്നസ് റെക്കോര്‍ഡ് സംഘം പറയുന്നത്, നേരത്തെ ഓരോ തവണയും ബര്‍ഗര്‍ വാങ്ങാനായി അദ്ദേഹം കടകള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ്. എന്നാല്‍, വിരമിച്ച ശേഷം അദ്ദേഹം ആഴ്ചയില്‍ രണ്ട് ദിവസം ബര്‍ഗര്‍ വാങ്ങാനായി പോകുന്നു. മറ്റ് ദിവസങ്ങള്‍ക്കുള്ള ബര്‍ഗറും അന്ന് തന്നെ വാങ്ങുന്നു. ഒന്ന് അപ്പോള്‍ തന്നെ കഴിക്കുന്ന അദ്ദേഹം മറ്റുള്ളവ തന്‍റെ പതിവ് ദിനചര്യകളിലേക്കായി മാറ്റിവയ്ക്കുന്നു. ഗോർസ്‌കെയുടെ ദിനചര്യ തന്നെ ബര്‍ഗറിനെ ചുറ്റിപ്പറ്റിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിശക്കുമ്പോള്‍ ഉരുളക്കിഴങ്ങ് ചിപ്‌സ്, ഫ്രൂട്ട് ബാറുകൾ, ഐസ്‌ക്രീം എന്നിവ കഴിക്കുന്നു. 1984 ല്‍ അദ്ദേഹം കമ്പനി ഒന്ന് മാറ്റി നോക്കി. ബർഗർ കിംഗ് വോപ്പറിന്‍റെ ബര്‍ഗര്‍ കഴിച്ചു. പക്ഷേ, അദ്ദേഹം പെട്ടെന്ന് തന്നെ തിരിച്ച് ബിഗ് മാക് ബര്‍ഗറിലേക്ക് തിരിച്ചെത്തി.
തന്റെ ബര്‍ഗര്‍ തീറ്റയ്ക്ക് അദ്ദേഹം ഭാര്യ മേരിയോട് നന്ദി പറയുന്നു. തന്‍റെ വിചിത്രമായ ഭക്ഷണ രീതിയെ ഭാര്യ സഹിഷ്ണുതയോടെ സമീപിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഭാര്യയെ അതിനായി താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. 34,000-ലധികം ബർഗറുകൾ കഴിച്ചിട്ടും ഒരിക്കലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്ന ഗോർസ്‌കെയുടെ അവകാശവാദത്തെ പലരും അതിശയത്തോടെയാണ് കണ്ടത്. ഇത്രയേറെ ബര്‍ഗറുകള്‍ കഴിക്കുമ്പോഴും താന്‍ ദിവസം ഏതാണ്ട് പത്ത് കിലോമീറ്റര്‍ നടക്കുമെന്നും അദ്ദേഹം പറയുന്നു. ]
ബെംഗളൂരു അല്ലേ, ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ടല്ലോല്ലേ? 53 കിലോമീറ്ററിന് യൂബര്‍ ആവശ്യപ്പെട്ടത് 1930 രൂപ!