ക്രിസ്മസായാൽ 68 -കാരൻ സമ്പാദിക്കുന്നത് ലക്ഷങ്ങൾ, ഓൺലൈനിൽ താരമായി എഡ്ഡി റിച്ച്

By Web Team  |  First Published Dec 17, 2024, 1:12 PM IST

കഴിഞ്ഞ ക്രിസ്മസിന് മാത്രം എഡ്ഡി റിച്ച് 44 ല​ക്ഷം സമ്പാദിച്ചത്രെ. എല്ലാം തുടങ്ങുന്നത്, 1995 -ലാണ്. അന്ന് തന്റെ അയൽക്കാരന്റെ അഭ്യർത്ഥന മാനിച്ച് ഒരു സാന്താ ക്ലോസ് ആയി വേഷമിട്ടതാണ് റിച്ച്. എന്നാൽ, അത് തനിക്ക് പിന്നീട് ലക്ഷങ്ങൾ നേടാനുള്ള ഒരു വഴിയായി മാറുമെന്ന് അയാൾ കരുതിയിരുന്നില്ല.


ഇന്ന് അധ്യാപകർ, എഞ്ചിനീയർ, ഡോക്ടർ തുടങ്ങി പരമ്പരാ​ഗതമായി തുടർന്നു വന്നിരുന്ന ജോലികളിൽ നിന്നും മാറി വളരെ വ്യത്യസ്തമായ ജോലികൾ ചെയ്യുന്ന ഒരുപാടുപേരുണ്ട്. അതുപോലെ ഏത് പ്രായത്തിലും ജോലി ചെയ്യാൻ‌ തയ്യാറാവുന്നവരും, വിരമിച്ച ശേഷം പാഷന് പിന്നാലെ പോകുന്നവരും ഒക്കെയുണ്ട്. ഏതായാലും, ഈ 68 -കാരനും അതുപോലെ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. 

കഴിഞ്ഞ ക്രിസ്മസിന് മാത്രം എഡ്ഡി റിച്ച് 44 ല​ക്ഷം സമ്പാദിച്ചത്രെ. എല്ലാം തുടങ്ങുന്നത്, 1995 -ലാണ്. അന്ന് തന്റെ അയൽക്കാരന്റെ അഭ്യർത്ഥന മാനിച്ച് ഒരു സാന്താ ക്ലോസ് ആയി വേഷമിട്ടതാണ് റിച്ച്. എന്നാൽ, അത് തനിക്ക് പിന്നീട് ലക്ഷങ്ങൾ നേടാനുള്ള ഒരു വഴിയായി മാറുമെന്ന് അയാൾ കരുതിയിരുന്നില്ല. ഇപ്പോൾ മകൻ 32 -കാരനായ ക്രിസിന്റെ കൂടി സഹായത്തോടെ നിരവധി സാന്താ ക്ലോസ് വീഡിയോകളാണ് അദ്ദേഹം ചെയ്യുന്നത്. കാമിയോയിലൂടെയാണ് അത് ഷെയർ ചെയ്യുന്നത്.

Latest Videos

undefined

ഐഫോൺ 13 പ്രോ മാക്‌സിൽ  സാധാരണയായി റിച്ച് ഒരു മണിക്കൂറിനുള്ളിൽ 20 വീഡിയോകളാണ് റെക്കോർഡ് ചെയ്യുന്നത്. കാമിയോ അതിൻ്റെ 25% കുറച്ച ശേഷം, വിവിധ ക്ലയിന്റുകൾക്കായി തയ്യാറാക്കുന്ന ഓരോ വീഡിയോയ്ക്കും റിച്ചിന് കിട്ടുക ഏകദേശം $525 ആണ്. ടെക്നിക്കൽ കാര്യങ്ങളെല്ലാം മകൻ നോക്കുന്നതിനാൽ തന്നെ റിച്ചിന് ചെയ്യാനുള്ളത് സാന്തയായി ക്രിസ്മസിനെ കുറിച്ചുള്ള സന്ദേശങ്ങളും നല്ല നല്ല വാക്കുകളും പറയുക എന്നത് മാത്രമാണ്. 

വീഡിയോ ഷൂട്ട് ചെയ്യാനുള്ള സ്റ്റുഡിയോ റിച്ചിന്റെ വീട്ടിൽ തന്നെയുണ്ട്. അവിടെ മൊത്തത്തിൽ ക്രിസ്മസ് അലങ്കാരങ്ങളാൽ നിറഞ്ഞിരിക്കയാണ്. നാട്ടിൽ സാന്തയായി വേഷമിട്ടിരുന്ന റിച്ച് ഇപ്പോൾ ഒരു ഓൺലൈൻ സെൻസേഷനായി മാറിയിരിക്കയാണ്. 

കണ്ണീര് ബുള്ളറ്റാവും, 'തോക്ക്' നിർമ്മിച്ചത് വേദനിപ്പിച്ച അധ്യാപകനുള്ള മറുപടി, കലാകാരിയുടെ കണ്ടുപിടിത്തം ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!