3,600 രൂപയ്ക്ക് 5 -സീറ്റർ വിന്‍റേജ് ഷെവർലെ; കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ, പരസ്യം 1936 -ലേത്

By Web Team  |  First Published Dec 17, 2024, 1:33 PM IST

പരസ്യം ചെയ്‌ത കാർ മോഡലുകൾ 1936 മുതലുള്ളതാണ്. ഒരു നൂറ്റാണ്ടിനിപ്പുറം ഇന്ന്, കാർ വിലയിൽ കാര്യമായ വർദ്ധനവ് സംഭവിച്ചുവെന്നതിൽ അതിശയിക്കാനില്ല.


പഴക്കം ചെല്ലുംതോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറയുന്നതുപോലെ പഴയ കാലഘട്ടങ്ങളിലെ മിക്ക വസ്തുക്കളോടും കാലം ചെല്ലുംതോറും നമുക്കുണ്ടാകുന്ന താല്പര്യവും വർദ്ധിക്കാറുണ്ട്. പഴയ തലമുറയിൽ പെട്ട ആളുകൾക്ക് അത് മധുരമുള്ള ഓർമ്മകളും പുതുതലമുറയിൽ പെട്ടവർക്ക് കൗതുകം നൽകുന്ന കാഴ്ചകളുമാണ്. 

സമീപകാലത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ഭൂതകാലത്തിലേക്കുള്ള ഇത്തരം നേർക്കാഴ്ചകൾ ധാരാളമായി നമുക്കു മുൻപിൽ എത്താറുണ്ട്. 50-60 വർഷങ്ങൾക്ക് മുമ്പുള്ള വിവാഹ ക്ഷണക്കത്തുകൾ, വിൻ്റേജ് കാർ, പരസ്യങ്ങൾ, ബില്ലുകൾ എന്നിവയെല്ലാം വളരെ സ്വീകാര്യതയോടെയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. അത്തരത്തിലുള്ള ഒരു പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. 

Latest Videos

undefined

ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ച ഈ പരസ്യത്തിൽ ഉള്ളത് ഷെവർലെ മോട്ടോർകാർ ആണ്. വെറും 2700 രൂപയാണ് ഈ കാറിന്റെ വിലയായി നൽകിയിരിക്കുന്നത്. ടാറിങ് നടത്താത്ത റോഡുകൾക്ക് അനുയോജ്യമാണ് ഈ വാഹനമെന്ന് പരസ്യത്തിൽ എടുത്തുപറയുന്നു.  കൂടാതെ,  മറ്റൊരു ആകർഷകമായ ഓഫർ കൂടി പരസ്യം അവതരിപ്പിക്കുന്നു, അതേ ബ്രാൻഡിൽ നിന്നുള്ള 3,675 രൂപ വിലയുള്ള 5 സീറ്റർ കാർ. 

ലക്‌നൗവിൽ നിന്നുള്ളതാണ് ഈ പരസ്യം. രസകരം എന്ന് പറയട്ടെ കൽക്കട്ട, ഡൽഹി, ലഖ്‌നൗ, ദിബ്രുഗഡ് എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിലേക്ക് ഡെലിവറിയും വാഗ്ദാനം ചെയ്യുന്നുണ്ട് പരസ്യത്തിൽ.

പരസ്യം ചെയ്‌ത കാർ മോഡലുകൾ 1936 മുതലുള്ളതാണ്. ഒരു നൂറ്റാണ്ടിനിപ്പുറം ഇന്ന്, കാർ വിലയിൽ കാര്യമായ വർദ്ധനവ് സംഭവിച്ചുവെന്നതിൽ അതിശയിക്കാനില്ല. 'carblogindia' എന്ന  ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ  പങ്കുവെച്ച ഈ പോസ്റ്റിന് ഒരാൾ കമൻറ് ചെയ്തത് 'ഞാൻ ധനികനാണ് പക്ഷേ ജനിച്ചത് തെറ്റായ നൂറ്റാണ്ടിൽ ആയിപ്പോയി' എന്നാണ്. 'ഇന്നത്തെ 3.6 കോടി രൂപയുടെ അതേ മൂല്യമായിരുന്നു അന്ന് 3600 രൂപയ്ക്ക്' എന്നാണ് മറ്റൊരാൾ കുറിച്ചത്.

കണ്ണീര് ബുള്ളറ്റാവും, 'തോക്ക്' നിർമ്മിച്ചത് വേദനിപ്പിച്ച അധ്യാപകനുള്ള മറുപടി, കലാകാരിയുടെ കണ്ടുപിടിത്തം ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!