ഇപ്പോഴും പല രാജ്യങ്ങളിലും കുട്ടികളെ തല്ലി വളർത്തുന്നത് പോലെ ശാരീരികമായി ശിക്ഷിക്കുന്നത് അവരുടെ വളർച്ചയ്ക്ക് നല്ലതാണ് എന്ന് തെറ്റായ ധാരണ വച്ചുപുലർത്തുന്ന മാതാപിതാക്കളുണ്ട്. എന്നാൽ, ഇത് തെറ്റാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
അഞ്ച് വയസ്സിൽ താഴെയുള്ള ഏകദേശം 400 മില്ല്യൺ കുട്ടികൾ (പത്തിൽ ആറുപേർ) വീട്ടിൽ മാനസികമായോ ശാരീരികമായോ ശിക്ഷകൾക്ക് വിധേയമാകുന്നു എന്ന് റിപ്പോർട്ട്. ഇതിൽ ഏകദേശം 330 മില്ല്യൺ കുട്ടികൾ ശാരീരികമായ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് എന്നും യുണിസെഫിന്റെ റിപ്പോർട്ട് പറയുന്നു.
അക്രമാസക്തമായ രീതിയിലുള്ള ഈ അച്ചടക്കം നടപ്പിലാക്കൽ കുട്ടികളുടെ മാനസികാരോഗ്യത്തിലും വികാസത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് യുണിസെഫ് പറയുന്നത്. കുട്ടികൾ ശാരീരികമോ വാക്കുകൊണ്ടോ ഉള്ള ഉപദ്രവത്തിന് വിധേയരാവുകയോ, അവരെ പരിചരിക്കുന്നവരിൽ നിന്ന് വൈകാരികമായ പിന്തുണ ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോൾ, അവരുടെ ആത്മാഭിമാനത്തെയും വികസനത്തെയും അത് സാരമായിത്തന്നെ ബാധിക്കുന്നു എന്നും റിപ്പോർട്ട് പറയുന്നു.
undefined
UNICEF എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറയുന്നത്, "കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും അവരിലൊരാളായി നിൽക്കുന്നത് കുട്ടികളെ സുരക്ഷിതരാണെന്ന് തോന്നിപ്പിക്കാനും അവരിൽ പുതിയ കാര്യങ്ങൾ പഠിക്കാനും, പുതിയ കഴിവുകൾ വളർത്തിയെടുക്കാനും സഹായിക്കും" എന്നാണ്.
പല രാജ്യങ്ങളിലും കുട്ടികളെ വീട്ടിൽ ശാരീരികമായി ശിക്ഷിക്കുന്നത് നിയമവിരുദ്ധമാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ശിക്ഷാരീതികൾ നിരോധിച്ച 66 രാജ്യങ്ങളിൽ പകുതിയിലധികം രാജ്യങ്ങളും കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട് നിയമം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ, 5 വയസ്സിന് താഴെയുള്ള ഏകദേശം അര ബില്യൺ കുട്ടികൾ സുരക്ഷിതരല്ല എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പഠനപ്രകാരം, ഇപ്പോഴും പല രാജ്യങ്ങളിലും കുട്ടികളെ തല്ലി വളർത്തുന്നത് പോലെ ശാരീരികമായി ശിക്ഷിക്കുന്നത് അവരുടെ വളർച്ചയ്ക്ക് നല്ലതാണ് എന്ന് തെറ്റായ ധാരണ വച്ചുപുലർത്തുന്ന മാതാപിതാക്കളുണ്ട്. എന്നാൽ, ഇത് തെറ്റാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് 2010 -നും 2023 -നും ഇടയിൽ ശേഖരിച്ച 100 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ റിപ്പോർട്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആഗോള ജനസംഖ്യയുടെ 52% ഉൾക്കൊള്ളുന്നതാണ് ഇത്.