രാത്രി ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഗ്രാമത്തിലെ ജീവനുകളെ തുടച്ച് നീക്കിയ ആ ദുരന്തത്തിന് 37 വയസ് !

By Web Team  |  First Published Aug 23, 2023, 4:43 PM IST

1986 ഓഗസ്റ്റ് 21 രാത്രി  9 മണിയോടെയായിരുന്നു അത് സംഭവിച്ചത്. ന്യോസിലെ താമസക്കാരനായ എഫ്രേം ചെ പിറ്റേന്ന് രാവിലെ ഉണർന്നപ്പോള്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഗ്രാമം നിശ്ചലമായിരുന്നു, മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും. 



യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്‍റെ ഫാക്ടറിയില്‍ നിന്നും 1984 ഡിസംബര്‍ രണ്ടാം തിയതി രാത്രി ചോര്‍ന്ന് നാടുമൊത്തം നിറഞ്ഞ വിഷവാതകം മീഥൈൽ ഐസോസയനേറ്റ് ഇല്ലാതാക്കിയ ജീവിതങ്ങള്‍ ഔദ്ധ്യോഗിക കണക്ക് പ്രകാരം 3,787 പേരാണ്. ഏതാണ്ട് അഞ്ചര ലക്ഷത്തോളം പേരെ പലരീതിയിലും ആ ദുരിതം ബാധിച്ചു. ഫാക്ടറിക്ക് ചുറ്റുമുള്ള വീടുകളില്‍ രാത്രിയില്‍ ഉറങ്ങിക്കിടന്നവരായിരുന്നു ദുരന്തത്തിനിരയായവരില്‍ മിക്കവരും. സമാനമായ ഒരു ദുരന്തകഥ പശ്ചിമാഫ്രിക്കൻ ഗ്രാമമായ ന്യോസിനും പറയാനുണ്ട്. 'ന്യോസ് തടാക ദുരന്തം' എന്നറിയപ്പെടുന്ന ദുരന്തം സംഭവിച്ചത്, 1986 ഓഗസ്റ്റ് 21-നായിരുന്നു. പതിവ് പോലെ രാത്രി ഉറങ്ങാന്‍ കിടന്ന ഗ്രാമവാസികളില്‍ ഭൂരിപക്ഷം ആളുകളും പിറ്റേന്ന് ഉണര്‍ന്നില്ല. ന്യോസ് ഗ്രാമത്തില്‍ വില്ലനായത് കാർബൺ ഡൈ ഓക്സൈഡ് ആയിരുന്നു. 

ഭയമോ അതെന്ത്? വെറും കൈകൊണ്ട് മച്ചില്‍ നിന്നും രണ്ട് കൂറ്റന്‍ പാമ്പുകളെ പിടിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍!

Latest Videos

1986 ഓഗസ്റ്റ് 21 രാത്രി  9 മണിയോടെയായിരുന്നു അത് സംഭവിച്ചത്. ന്യോസിലെ താമസക്കാരനായ എഫ്രേം ചെ പിറ്റേന്ന് രാവിലെ ഉണർന്നപ്പോള്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഗ്രാമം നിശ്ചലമായിരുന്നു. മൃഗങ്ങള്‍ പലതും വഴിയില്‍ മരിച്ച് കിടക്കുന്നതായി അയാള്‍ കണ്ടു. പെട്ടെന്നായിരുന്നു ഒരു കരച്ചില്‍ അയാള്‍ കേട്ടത്. ഹലീമ എന്ന സ്ത്രീയുടെ കരച്ചിലായിരുന്നു അത്. ഹലീമയുടെ കുടുംബത്തിന് ഏതാണ്ട് നാനൂറോളം ആടുകളുണ്ടായിരുന്നു. ഒപ്പം കുടുംബത്തില്‍ ഹലീമയുടെ മക്കള്‍ അടക്കം മൂപ്പതിലധികം അംഗങ്ങളുമുണ്ടായിരുന്നു. ഒടുവില്‍ ആ രാത്രിക്ക് ശേഷം അവശേഷിച്ചത് ഹലീമ മാത്രം. എന്തിന് മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹങ്ങളില്‍ ജീവനുള്ള ഒരു ഈച്ച പോലും ഉണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

പരീക്ഷ പാസാക്കാന്‍ ടീച്ചര്‍ക്ക് നൂറും ഇരുനൂറും കൈക്കൂലി; വിചിത്രമായ പരീക്ഷ നടത്തിപ്പ് പങ്കുവച്ച് ഐപിഎസ് ഓഫീസർ!

(ന്യോസ് തടാകം)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഷ ഭീഷണിയുടേത്, കാലോചിതമായി മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ആ ദുരന്തത്തെ അതിജീവിച്ച എഫ്രേമിന്‍റെയും ഹലീമയുടെയും തുടര്‍ന്നുള്ള വിവരണത്തില്‍ നിന്നാണ് യഥാര്‍ത്ഥ സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ന്യോസ് തടാകത്തിന്‍റെ ആഴങ്ങളില്‍ അലിഞ്ഞുചേർന്ന കാർബൺ ഡൈ ഓക്സൈഡ് വാതകത്തിന്‍റെ ശേഖരണമാണ് ഈ ദുരന്തത്തിന്‍റെ യഥാര്‍ത്ഥ കാരണം. തടാകത്തിന്‍റെ ആഴങ്ങളില്‍ നിന്നുള്ള പൊട്ടിത്തെറി കാർബൺ ഡൈ ഓക്സൈഡ് വാതകത്തിന്‍റെ ഒരു വലിയ മേഘത്തെ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടു. ഈ മാരകമായ വിഷം നിറഞ്ഞ മേഘം ന്യോസ് ഗ്രാമത്തിലെ ജീവനുകളെ ഒന്നടക്കം നിശബ്ദമാക്കുകയായിരുന്നു. അതില്‍ മൃഗങ്ങളെന്നോ മനുഷ്യരെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. എഫ്രേമും ഹലീമയും അടക്കം കുറച്ച് പേര്‍ മാത്രം ജീവനോട് അവശേഷിച്ചു. ദുരന്തത്തിന് മുമ്പ് തടാകത്തില്‍ നിന്നും വെടിമരുന്നിന്‍റെയോ ചീഞ്ഞളിഞ്ഞ മുട്ടയുടേതിനോ സമാനമായ ഒരു ദുര്‍ഗന്ധം ഉയര്‍ന്നിരുന്നതായി അതിജീവിച്ചവര്‍ പിന്നീട് പറഞ്ഞു. ഈ ദുര്‍ഗന്ധം കാർബൺ ഡൈ ഓക്സൈഡിന്‍റെ ഗന്ധമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!