ഈ യുവാവിന്റെ യഥാർത്ഥ പ്രായമറിഞ്ഞാൽ ശരിക്കും ഞെട്ടും; യം​ഗ് ആയിരിക്കാൻ ചെയ്യുന്നത് ഇതൊക്കെ

By Web Team  |  First Published Jul 9, 2024, 3:27 PM IST

മദ്യപിക്കുന്ന ശീലമേ ഇല്ല എന്നും ഹെൽത്തിയായിട്ടുള്ള ഡയറ്റാണ് പിന്തുടരുന്നത് എന്നും മൈൽസ് പറയുന്നു. ഫ്രഷ് ആയിട്ടുള്ള പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവയൊക്കെ അടങ്ങുന്നതാണ് ഡയറ്റ്. 


ചില മനുഷ്യരെ കണ്ടാൽ പ്രായം തോന്നുകയേ ഇല്ല. എപ്പോഴും ചെറുപ്പമായിരിക്കും. പലപ്പോഴും അവരുടെ യഥാർത്ഥ പ്രായം കേൾക്കുമ്പോൾ നമ്മൾ അന്തംവിട്ടുപോകാറുണ്ട്. അതിലൊരാളാണ് ഡിട്രോയിറ്റിൽ നിന്നുള്ള ബ്രാൻഡൻ മൈൽസ് മെയ്. മൈൽസിന്റെ പ്രായം എത്രയാണ് എന്ന് ഊഹിക്കാമോ? 

കണ്ടാൽ 15 വയസ്സിൽ താഴെയേ പറയൂവെങ്കിലും ശരിക്കും 35 വയസ്സാണ് മൈൽസിന്റെ പ്രായം. എന്നാൽ, എവിടെച്ചെന്നാലും ഒരു 15 വയസ്സിൽ താഴെയുള്ളവരുടെ പരി​ഗണനയാണ് അയാൾക്ക് കിട്ടുന്നത്. പലപ്പോഴും താൻ ചെറിയ കുട്ടിയാണ് എന്ന് കരുതി എയർപോർട്ട് അധികൃതർ തന്നെ തടഞ്ഞു നിർത്താറുണ്ട് എന്ന് മൈൽസ് പറയുന്നു. അതുപോലെ പലയിടത്തും ഇത് തന്നെയാണ് അവസ്ഥ എന്നും മൈൽസ് പറയുന്നുണ്ട്. 

Latest Videos

undefined

അതുപോലെ തന്നെ തന്റെ ഈ പ്രായക്കുറവ് നിലനിർത്താൻ താൻ ചില കാര്യങ്ങളൊക്കെ ചെയ്യാറുണ്ട് എന്നും മൈൽസ് പറയുന്നുണ്ട്. അത് എന്തൊക്കെയാണ്? 

13 -ാമത്തെ വയസ് മുതൽ തന്നെ താൻ ശരീരവും ചർമ്മവും ശ്രദ്ധിച്ച് തുടങ്ങി എന്നാണ് മൈൽസ് പറയുന്നത്. എല്ലാ ദിവസവും പുറത്തിറങ്ങുമ്പോൾ മറക്കാതെ താൻ സൺസ്ക്രീൻ ഉപയോ​ഗിക്കാറുണ്ട്. അതുപോലെ, മുഖവും കയ്യും കാലുമെല്ലാം നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും മറച്ചാണ് നടക്കുന്നത്. എപ്പോഴും ഹൂഡി ധരിക്കാറുണ്ട് എന്നും മൈൽസ് പറയുന്നു.

ഒപ്പം മദ്യപിക്കുന്ന ശീലമേ ഇല്ല എന്നും ഹെൽത്തിയായിട്ടുള്ള ഡയറ്റാണ് പിന്തുടരുന്നത് എന്നും മൈൽസ് പറയുന്നു. ഫ്രഷ് ആയിട്ടുള്ള പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവയൊക്കെ അടങ്ങുന്നതാണ് ഡയറ്റ്. 

മൈല്‍സ് ഒരു മെഡിക്കൽ കമ്മ്യൂണിക്കേഷൻ ബിസിനസ് നടത്തുകയാണ്. 15 വയസ്സുള്ളപ്പോൾ മുതൽ തന്നെ താൻ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയെന്ന് മൈൽസ് പറയുന്നു. ഇത്രയും ചെറുപ്പത്തിൽ തന്നെ ഗ്രീൻ ടീയും കൂടുതൽ സസ്യാഹാരങ്ങളും സ്ഥിരം ഭക്ഷണത്തിൽ ഉൾപ്പെടുത്തി. 19 -ാമത്തെ വയസ്സായപ്പോഴേക്കും പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയുടെയൊക്കെ ഉപയോഗം നിർത്തി.

സ്ഥിരമായി വ്യായാമം, യോ​ഗ എന്നിവയൊക്കെ ചെയ്യാനും മൈൽസ് ശ്രദ്ധിക്കുന്നുണ്ട്. അക്കാര്യത്തിലും ഒരു വിട്ടുവീഴ്ചയും ഇല്ല. ഇതൊക്കെയാണ് തന്നെയൊരു കൗമാരക്കാരനെ പോലെ നിലനിർത്തുന്നത് എന്ന് മൈൽസ് പറയുന്നു. 

tags
click me!