കളിമണ്ണും കുമ്മായവും കൊണ്ടുള്ള ഒരു മിശ്രിതം കൊണ്ട് നിർമ്മിച്ച 2,600 വർഷം പഴക്കമുള്ള ഒരു തറ കീഴാടിയില്‍ നിന്നും കണ്ടെത്തി. ഒപ്പം ശിവകലൈയിലെ ഒരു ശ്മശാനത്തിൽ കണ്ടെത്തിയ നെൽക്കതിരുകൾക്ക് 3,200 വർഷം പഴക്കമുണ്ടെന്ന് കാര്‍ബണ്‍ ഡേറ്റിംഗിലൂടെ കണ്ടെത്തി.
തമിഴ് പുരാവസ്തു വകുപ്പിന്‍റെ കീഴില്‍ നടക്കുന്ന അതിബൃഹത്തായ പുരാവസ്തു ഖനനം, തമിഴ് ചരിത്രത്തിന് പുതിയൊരു വഴി തുറക്കാനുള്ള സാധ്യത വിപുലമാക്കി. എട്ട് വ്യത്യസ്ത പ്രദേശങ്ങളില്‍ നടന്ന പുരാവസ്തു ഖനനത്തിനിടെ തുളുക്കർപട്ടിയിൽ 2000-ത്തിലധികം വരുന്ന ഗ്രാഫിറ്റികള്‍, 20 മീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന സെറാമിക് കൊണ്ട് നിര്‍മ്മിച്ച തറ, മധുരയ്ക്കടുത്തുള്ള സംഘകാല പ്രദേശമായ കീലാടിയില്‍ ക്രിസ്റ്റൽ ക്വാർട്സ് കൊണ്ട് നിർമ്മിച്ച തൂക്കം, രാജേന്ദ്ര ഒന്നാമന്‍ നിർമ്മിച്ച കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങൾ. ഗംഗൈകൊണ്ട ചോളപുരത്ത് ചോള രാജവംശം നിര്‍മ്മിച്ച ഒരു വലിയ വളയ കിണർ എന്നിവയാണ് ഖനനത്തിനിടെ കണ്ടെത്തിയത്. കൂടാതെ 3,200 വർഷം പഴക്കമുള്ള നെല്‍ക്കതിര്‍, ടെറാക്കോട്ട പ്രതിമകൾ, ഗ്ലാസ് മുത്തുകൾ, കാർനെലിയൻ മുത്തുകൾ, ഇരുമ്പ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 10,000 പുരാവസ്തുക്കൾ, സ്വർണ്ണം, പഞ്ച്-മാർക്ക് നാണയങ്ങൾ, വെങ്കലത്തില്‍ നിർമ്മിച്ച ഒരു കടുവയുടെ ചെറുരൂപവും കണ്ടെത്തിയിട്ടുണ്ട്. വെമ്പക്കോട്ടയില്‍ 4,600 പുരാവസ്തുക്കളാണ് കണ്ടെത്തിയത്. തുളുക്കാർപട്ടി (2,030), പട്ടറൈപെരുമ്പത്തൂർ (1,100), കീലാടി. (804), ഗംഗൈകൊണ്ടചോളപുരം (686), പൊർപ്പനായിക്കോട്ടൈ (482), ബൂത്തിനാഥം (133), കിൽനാമാണ്ടി (89). എന്നിങ്ങനെയാണ് ലഭ്യമായ പുരാവസ്തുക്കളുടെ കണക്കെന്ന് തമിഴ്‌നാട് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ആർക്കിയോളജി (TNSDA) അറിയിച്ചു.
തമിഴ്-ബ്രാഹ്മി ലിഖിതങ്ങളുള്ള പത്തെണ്ണം ഉൾപ്പെടെ 2,030 ഗ്രാഫിറ്റികളാണ് തിരുനെൽവേലി ജില്ലയിലെ തുളുക്കാർപട്ടിയിൽ നിന്ന് കണ്ടെത്തിയത്. ഈ ഗ്രാഫിറ്റികളും സിന്ധുനദീതട നാഗരികതയുടെ അടയാളങ്ങളും തമ്മിലുള്ള ബന്ധം പ്രധാന പഠനവിഷയമാണ്. തമിഴ് അക്ഷരങ്ങളിൽ പുലി (കടുവ) എന്ന വാക്ക് ആലേഖനം ചെയ്തതും വെങ്കലത്തിൽ നിർമ്മിച്ച കടുവയുടെ ചെറുരൂപം ലഭിച്ചു. ഇരുമ്പ് ചൂളകളും സ്ലാബുകളും, തുളുക്കർപട്ടിയിലെ മറ്റ് ചില പ്രധാന കണ്ടെത്തലുകളാണ്. ശിവകലൈയ്ക്ക് സമീപത്തെ തുളുക്കാര്‍പട്ടി 3,200 വര്‍ഷം പഴക്കമുള്ള സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു. ശിവകലൈയിലെ ഒരു ശ്മശാനത്തിൽ കണ്ടെത്തിയ നെൽക്കതിരുകൾക്ക് 3,200 വർഷം പഴക്കമുണ്ടെന്ന് കാര്‍ബണ്‍ ഡേറ്റിംഗിലൂടെ കണ്ടെത്തി. കളിമണ്ണും കുമ്മായവും കൊണ്ടുള്ള ഒരു മിശ്രിതം കൊണ്ട് നിർമ്മിച്ച 2,600 വർഷം പഴക്കമുള്ള ഒരു തറ കീഴാടിയില്‍ നിന്നും കണ്ടെത്തി. കറുപ്പും ചുവപ്പും അടയാളങ്ങളുള്ള മണ്‍പാത്രങ്ങളും ഇവിടെ നിന്നും കണ്ടെത്തി.
'വിഭജിക്കപ്പെട്ട ആകാശം'; കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി ഒരു ആകാശത്തിന് രണ്ട് നിറം ! വീഡിയോ വൈറല്‍
സുതാര്യമായ ക്രിസ്റ്റൽ ക്വാർട്സ് കൊണ്ട് നിർമ്മിച്ച ഒരു തൂക്ക യൂണിറ്റ്, കൈകൊണ്ട് നിർമ്മിച്ച പാമ്പിന്‍റെ പ്രതിമ, ഗ്ലാസ് മുത്തുകൾ, ഗ്ലാസ് വളകൾ, സ്വർണ്ണക്കമ്പി, ആനക്കൊമ്പ്, ഇരുമ്പ് വസ്തുക്കൾ, ടെറാക്കോട്ടയിൽ നിർമ്മിച്ച വിവിധ വസ്തുക്കൾ എന്നിവയും കീലാടിയില്‍ നിന്നും കണ്ടെത്തി. കീലാടിയിൽ നിന്ന് ഇതുവരെയായി 19,000 പുരാവസ്തുക്കളാണ് കണ്ടെത്തിയത്. ഒപ്പം 24 ശവകുടീരങ്ങളും മനുഷ്യ അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി. ചരിത്രത്തിലാദ്യമായി ഒരു ശ്മശാനത്തിൽ നിന്ന് ആനക്കൊമ്പ് കൊണ്ട് നിർമ്മിച്ച മോതിരം കണ്ടെത്തി. കീലാടിയില്‍ ശക്തമായ ഒരു സെറാമിക് വ്യവസായം നിലനിന്നിരുന്നെന്ന് പുരാവസ്തു ഗവേഷകര്‍ അവകാശപ്പെടുന്നു. ഗംഗൈകൊണ്ടചോളപുരത്ത് കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങൾക്ക് സമീപം ഒരു വളയക്കിണറും കണ്ടെത്തി. പുരാതന പട്ടണത്തിൽ രാജേന്ദ്ര-ഒന്നാമന്‍ നിർമ്മിച്ച കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങളും നിരവധി ചൈനീസ് വസ്ത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. തിരുവണ്ണാമലൈ ജില്ലയിലെ ഒരു മഹാശിലായുഗ പ്രദേശമായ കിൽനാമണ്ടിയിൽ, മധ്യകാലഘട്ടം വരെ തുടർന്നുവന്ന ആദ്യകാല ചരിത്ര കാലഘട്ടത്തിൽ ജനവാസം ഉണ്ടായിരുന്നെന്നും എന്നാല്‍, നവീന ശിലായുഗത്തിൽ ജനങ്ങള്‍ ഈ പ്രദേശം ഉപേക്ഷിച്ചെന്നും ഗവേഷകര്‍ പറയുന്നു. മധുരയ്ക്കടുത്തുള്ള കീലാടിയിൽ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കൾക്ക് സംഘകാലമായ ബിസി 300 മുതൽ 600 ബിസിവരെയുള്ള പഴക്കം അവകാശപ്പെട്ടു. 4,200 വർഷങ്ങൾക്ക് മുമ്പ്, അതായത് 2172 ബിസിയിൽ തമിഴർക്ക് ഇരുമ്പ് സാങ്കേതികവിദ്യയെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും ഉത്ഖനനങ്ങള്‍ തെളിയിക്കുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു. കീലാടി ഉത്ഖനനത്തിന്‍റെ കാലഘട്ടം ബിസി 8 നും ബിസി 3 നും ഇടയിലാണെന്ന് കണക്കാക്കുന്നു.
സിനിമാ റിവ്യൂ ചെയ്യാന്‍ ലക്ഷം പ്രതിഫലം; സ്വപ്ന ജോലിയില്‍ കണ്ട് തീര്‍ക്കേണ്ടത് വെറും 12 സിനിമകള്‍ !