ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് പ്രസവത്തിന് നാല് മണിക്കൂർ മുമ്പ്; അതും ഐവിഎഫ് ചികിത്സ ഉൾപ്പെടെ നടത്തിയിട്ടും

By Web Desk  |  First Published Jan 9, 2025, 12:54 PM IST

താന്‍ ഒരിക്കലും ഗര്‍ഭിണിയാകില്ലെന്നും കുട്ടികൾ ഉണ്ടാകില്ലെന്നുമുള്ള ബോധ്യത്തിലേക്ക് യുവതി പതുക്കെ എത്തിച്ചേരുന്നതിനിടെയാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ ഉണ്ടായതും യുവതിയുടെ ജീവിതം മാറിമറിഞ്ഞതും. 



രു പൂർണ്ണ വളര്‍ച്ചയെത്തിയ മനുഷ്യകുഞ്ഞ് ജനിക്കാന്‍ പത്ത് മാസമാണ് ഗർഭകാലം. ഏറെ ശ്രദ്ധയോടെയാണ് ഈ കാലത്തെ എല്ലാ സമൂഹങ്ങളും കണക്കാക്കുന്നത്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു. ലഹരികളില്‍ നിന്നും മുക്തമായ ശുദ്ധമായ ഭക്ഷണങ്ങളും ഇവര്‍ക്കായി ഒരുക്കപ്പെടുന്നു. ഓരോ സമൂഹങ്ങളിലും ഇക്കാര്യങ്ങളില്‍ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും ഗർഭകാലത്തെ എല്ലാ സമൂഹങ്ങളും വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. എന്നാല്‍, ചൈനയില്‍ നിന്നും പുറത്ത് വരുന്ന ഒരു  അസാധാരണ വാര്‍ത്ത വായനക്കാരെ അത്ഭുതപ്പെടുത്തി. യുവതി എട്ടര മാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത് പ്രസവത്തിന് വെറും നാല് മണിക്കൂറ് മുമ്പ്. യുവതി മാത്രമല്ല, യുവതിയെ പരിശോധിച്ചിരുന്ന ഡോക്ടര്‍മാരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 

കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലാണ് സംഭവം. 36 -കാരിയായ ഗോങ് ഗര്‍ഭിണിയാകാത്തതിനാല്‍ വളരെക്കാലമായി ഐവിഎഫ് ചികിത്സയിലായിരുന്നു. കുട്ടികളുണ്ടാകാത്തതിനാല്‍ പല പ്രാദേശിക ചികിത്സകള്‍ക്കും ശേഷമാണ് ഗോങും ഭര്‍ത്താവും ഐവിഎഫ് ചികിത്സയ്ക്ക് ശ്രമിച്ചത്.  പല തവണ ഐവിഎഫ് ചികിത്സ നടത്തിയെങ്കിലും ഇവര്‍ ഗർഭിണിയായില്ല. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയോട് ശരീരഭാരം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിച്ചു. ഒരിക്കലും തനിക്ക് ഒരു കുഞ്ഞ് ജനിക്കില്ലെന്ന യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ യുവതി തയ്യാറെടുക്കുന്നതിനിടെയിലാണ് അസാധാരണമായ സംഭവങ്ങള്‍ നടന്നതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Latest Videos

പ്രണയത്തിന് വേണ്ടി യുഎസ് ഉപേക്ഷിച്ച് യുവതി തെരഞ്ഞെടുത്തത് ജോർദ്ദാനിലെ ഗുഹാജീവിതം, അതും 11,000 കിലോമീറ്റർ അകലെ

2024 ഡിസംബര്‍ ആദ്യ ആഴ്ചയില്‍ തന്‍റെ കൈയ്ക്ക് അസാധാരണമായ മരവിപ്പ് അനുഭവപ്പെടുന്നതായി അവര്‍ക്ക് തോന്നി. അങ്ങനെ രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ വീടിന് അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് ഗോങ് എത്തി. പരിശോധനയ്ക്കിടെ ഗോങിന് മാസങ്ങളായി ആർത്തവം നഷ്ടപ്പെട്ടെന്ന് ഡോക്ടര്‍ കണ്ടെത്തി. തുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍ അൾട്രാസൌണ്ട് പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചു. പരിശോധനയില്‍ ഗോങ് എട്ടര മാസം ഗര്‍ഭിണിയാണെന്നും രണ്ട് കിലോഗ്രാം ഭരമുള്ള കുഞ്ഞ് ഗോങിന്‍റെ വയറ്റില്‍ വളരുകയാണെന്നും കണ്ടെത്തി. പക്ഷേ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഡോക്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കി. ഒടുവില്‍ നാല് മണിക്കൂറിന് ശേഷം ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തു. ഗോങും മകനും സുഖമായിരിക്കുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

'ഒരു ലക്ഷം ശമ്പളം, വീട്, കാറ്, വയസ് 28'; പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ പ്രതീക്ഷകൾ മാറേണ്ടതുണ്ടെന്ന് കുറിപ്പ്
 

click me!