അവളുടെ ഈ യാത്ര അത്ര എളുപ്പമൊന്നും ആയിരുന്നില്ല. ന്യൂയോർക്കിലെ ഹോഫ്‌സ്‌ട്രാ യൂണിവേഴ്‌സിറ്റിയിലാണ് എൻഗുയെൻ ആദ്യം ബിരുദത്തിന് ചേർന്നത്. എന്നിരുന്നാലും, മാതാപിതാക്കളെയും മൂന്ന് ഇളയ സഹോദരങ്ങളെയും സാമ്പത്തികമായി പിന്തുണയ്ക്കുന്നതിന് വേണ്ടി അവൾ പഠനം അവസാനിപ്പിച്ചു.
നല്ല വിദ്യാഭ്യാസം നേടുക, കഠിനാധ്വാനം ചെയ്യുക അതാണ് ജീവിതത്തിൽ വിജയിക്കാനും ഒരുപാട് സമ്പാദിക്കാനും ഉള്ള വഴി. ഇങ്ങനെയായിരിക്കും ഒരു കാലത്ത് നമ്മൾ കേട്ടിട്ടുണ്ടാവുക. എന്നാൽ, ഇന്ന് അതൊക്കെ മാറി. സാമ്പ്രദായികമായ ചട്ടക്കൂടിനകത്ത് നിൽക്കാത്ത അനേകം ജോലികളിലൂടെ വിജയം കണ്ടെത്തുന്ന ഒരുപാട് പേരുണ്ട്. അതിലൊരാളാണ് 29 -കാരിയായ ജെന്നി എൻഗുയെൻ. നെയിൽ ആർട്ടിലൂടെയാണ് അവൾ ഉയരങ്ങൾ കീഴടക്കിയത്.
പ്രശസ്ത നെയിൽ ആർട്ടിസ്റ്റും ലോസ് ഏഞ്ചൽസിലെ ജെൻ പെയിൻ്റ് നെയിൽ ലോഞ്ചിൻ്റെ ഉടമയുമാണ് ജെൻ എൻഗുയെൻ. അവളുടെ സലൂണിൽ മാനിക്യുർ മുതൽ ഐലാഷ് എക്സ്റ്റൻഷൻ വരെ പല സർവീസുകളുമുണ്ടെങ്കിലും അവളുടെ നെയിൽ ആർട്ടാണ് പേരുകേട്ടത്. അവൾ ചെയ്യുന്ന അതിമനോഹരമായ ഡിസൈനുകൾ രണ്ടോ മൂന്നോ ആഴ്ച അതുപോലെ തന്നെ നിലനിൽക്കും എന്നാണ് പറയുന്നത്. പാരിസ് ഹിൽട്ടൺ, ഹെയ്‌ലി ബീബർ എന്നിവരുൾപ്പെടെയുള്ള ഉയർന്ന പ്രൊഫൈൽ ക്ലയൻ്റുകളുടെ ഒരു നിര തന്നെ അവൾക്കുണ്ട്. അതേസമയം തന്നെ അതിന്റെ വാതിലുകൾ എല്ലാ മനുഷ്യർക്കും വേണ്ടി തുറന്നുവച്ചിരിക്കുന്നതുമാണ്.
undefined
സിഎൻബിസി മേക്ക് ഇറ്റ് കണ്ടെത്തിയ നികുതി രേഖകൾ അനുസരിച്ച്, 2022 -ൽ എൻഗുയെൻ്റെ സലൂൺ 600,000 ഡോളറിലധികം (5 കോടിയിലധികം) സമ്പാദിച്ചിട്ടുണ്ട്.
എന്നാൽ, അവളുടെ ഈ യാത്ര അത്ര എളുപ്പമൊന്നും ആയിരുന്നില്ല. ന്യൂയോർക്കിലെ ഹോഫ്‌സ്‌ട്രാ യൂണിവേഴ്‌സിറ്റിയിലാണ് എൻഗുയെൻ ആദ്യം ബിരുദത്തിന് ചേർന്നത്. എന്നിരുന്നാലും, മാതാപിതാക്കളെയും മൂന്ന് ഇളയ സഹോദരങ്ങളെയും സാമ്പത്തികമായി പിന്തുണയ്ക്കുന്നതിന് വേണ്ടി അവൾ പഠനം അവസാനിപ്പിച്ചു. അങ്ങനെയാണ് അധ്യാപനം തുടങ്ങുന്നത്. പിന്നീട് അവൾ ലോസ് ഏഞ്ചലസിലേക്ക് വന്നു. എന്നാൽ, അധ്യാപനത്തിൽ നിന്നും അവൾക്ക് വേണ്ടത്രയൊന്നും സമ്പാദിക്കാനായില്ല.
2021 -ൻ്റെ തുടക്കത്തിൽ അവൾ അഡ്വാൻസ് ബ്യൂട്ടി കോളേജ് വഴി ഓൺലൈനായി മാനിക്യൂറിസ്റ്റ് ലൈസൻസ് നേടി. പതിയെ ബിസിനസ് ആരംഭിച്ചു. എക്സ്പോഷറിന് പകരമായി ഫോട്ടോഗ്രാഫർമാർക്ക് സൗജന്യ നെയിൽ ആർട്ട് വാഗ്ദാനം ചെയ്തുകൊണ്ടാണ് അവൾ ഇൻസ്റ്റാഗ്രാമിൽ തന്റെ നെയിൽ ആർട്ട് പ്രമോട്ട് ചെയ്ത് തുടങ്ങിയത്. എന്നാൽ, അധികം വൈകും മുമ്പ് അവളുടെ ഡിസൈനുകൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും സെലിബ്രിറ്റികളുടെയും ശ്രദ്ധയിൽ പെട്ടു. അതവളുടെ പ്രശസ്തി വർധിപ്പിച്ചു.
2022 ജനുവരിയോടെ, ലോസ് ഏഞ്ചൽസ് നഗരത്തിലെ ജെൻപൈൻ്റ് നെയിൽ ലോഞ്ച് എൻഗുയെൻ ആരംഭിച്ചു. അവിടെ നിന്നിങ്ങോട്ട് അവൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.