ചില സ്ത്രീകളുടെ മുഖ സവിശേഷതകൾ ഭാഗ്യം നൽകുമെന്ന ചൈനയിലെ ഫ്യൂഡൽ കാലഘട്ടത്തിലെ പാരമ്പര്യം വാങ് ഫു സിയാങിനെ വളരെ പെട്ടെന്ന് വൈറലാക്കി.
ഓരോ കാലത്തും ഓരോ സമൂഹത്തിനും സ്വന്തമായി ചില വിശ്വാസങ്ങളുണ്ട്. ചില ലക്ഷണങ്ങള്‍ നോക്കി വിജയവും പരാജയവും മുന്‍കൂട്ടി പറയുന്ന ചിലരെ നമ്മള്‍ കണ്ടിട്ടുണ്ടാകും. വീടിന്‍റെ ചില പ്രത്യേക ഭാഗങ്ങളില്‍ വയ്ക്കുന്ന ചില വസ്തുക്കള്‍ ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസം ഇന്നും നമ്മുക്കിടയിലുണ്ട്. ഭാവിയെ കുറിച്ചുള്ള ആശങ്കയില്‍ നിന്നാണ് ഇത്തരം ചില വിശ്വാസങ്ങള്‍ ഉടലെടുക്കുന്നത്. എന്നാല്‍, പൌരാണിക ഭാരതീയ നാട്യശാസ്ത്രത്തില്‍ സ്ത്രീയുടെ മുഖ സൌന്ദര്യത്തിന് ചില അഴകളവുകള്‍ വിവരിക്കുന്നുണ്ട്. അത് ഭാഗ്യത്തെ കുറിച്ചല്ല, മറിച്ച് നൃത്തം ചെയ്യുന്ന സ്ത്രീയുടെ മുഖ സൌന്ദര്യത്തെ കുറിച്ചാണ്. അതേസമയം സ്ത്രീയുടെ മുഖത്തിന്‍റെ ചില പ്രത്യേകതകള്‍ ഭാഗ്യം കൊണ്ട് വരുമെന്നാണ് ചൈനക്കാരുടെ വിശ്വസം. ഇന്ന് ഇത്തരം വിശ്വാസങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ലെന്നും ഇത്തരം വിശ്വാസങ്ങള്‍ അന്തവിശ്വാസങ്ങളാണെന്നും നമ്മുക്കറിയാമെങ്കിലും ആളുകള്‍ ഇത്തരം കാര്യങ്ങളില്‍ ഏറെ തത്പരരാണെന്ന് അടുത്തിടെ വൈറലായ 29 കാരി വാങ് ഫു സിയാങിന്‍റെ അനുഭവം.
'പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഇതുപോലെ ചിലത് എന്‍റെ കൈയിലും...'; വൈറലായി ഒരു ഒരു ടൈം ഷെഡ്യൂള്‍
മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള 29 കാരിയായ വാങ് ഫു സിയാങ്, ചൈനീസ് സാമൂഹിക മാധ്യമമായ ഡുയിൻ ഹാൻഡിൽ @Huaxianpengyuyan എന്ന തന്‍റെ അക്കൌണ്ടിലൂടെ സ്വന്തം വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ചില സ്ത്രീകളുടെ മുഖ സവിശേഷതകൾ ഭാഗ്യം നൽകുമെന്ന ചൈനയിലെ ഫ്യൂഡൽ കാലഘട്ടത്തിലെ പാരമ്പര്യം വാങ് ഫു സിയാങിനെ വളരെ പെട്ടെന്ന് വൈറലാക്കി. ഈ ചൈനീസ് വിശ്വാസ പ്രകാരം, 'വിശാലമായ നെറ്റിയും വൃത്താകൃതിയിലുള്ള താടിയും മുഖവുമുള്ള സ്ത്രീ ദയയുള്ളവളും അവളുടെ പുരുഷനെ സൗഹൃദം സ്ഥാപിക്കാൻ സഹായിക്കാൻ പ്രാപ്തയാണെന്നും' കരുതുന്നു. വൃത്താകൃതിയിലുള്ള മുഖത്തില്‍ നീണ്ടതും നേരെയുള്ളതുമായ മൂക്കിന്‍റെ പാലത്തിനും ഏറെ പ്രധാന്യമുണ്ട്. ഒപ്പം മുകളിലെ ചുണ്ടിനേക്കാള്‍ അല്പം വിരിഞ്ഞതാണ് താഴെത്തെ ചുണ്ടെങ്കില്‍ അത് ഭാഗ്യം നിലനിര്‍ത്തുമെന്നും വിശ്വസിക്കുന്നു. മൃദുവായ മുടിയും തിളക്കമുള്ള കണ്ണുകളും ഭാഗ്യമുള്ള മുഖത്തിന് പ്രധാനമാണ്.
ഈ വിശ്വാസ ലക്ഷണങ്ങളെല്ലാം ഒരുമിച്ച് വരുന്ന മുഖമാണ് വാങ് ഫു സിയാങിന്‍റെതെന്ന് ആരോ ഒരാള്‍ വീഡിയോയ്ക്ക് കുറിപ്പെഴുതി. പിന്നെ വാങ് ഫു സിയാങിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വാങ് ഫു സിയാങിന്‍റെ വീഡിയോ കാണാനായി നിരവധി പേരാണ് ഓരോ ദിവസവും സാമൂഹിക മാധ്യത്തിലെത്തിയത്. ഇതിനകം എട്ട് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു. 'ഇത് പോലൊരു മുഖം തങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നായിരുന്നു' ഒരു കാഴ്ചക്കാരനെഴുതിയത്. 'ഒരു സ്ത്രീക്ക് എത്ര അനുയോജ്യമായ ചിത്രം' മറ്റൊരാള്‍ എഴുതി. '"എന്‍റെ ജീവിതകാലം മുഴുവൻ അവളോടൊപ്പം ചെലവഴിക്കുന്നത് ഞാൻ ഇതിനകം സങ്കൽപ്പിക്കുന്നു.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. അടുത്തകാലത്തായി ചൈനീസ് യുവാക്കൾക്കിടയിൽ ഓൺലൈൻ ഡേറ്റിംഗ് സൈറ്റുകളില്‍ പോലും ഭാഗ്യമുഖമുള്ള സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.