282 വര്‍ഷം പഴക്കമുള്ള നാരങ്ങ ലേലത്തില്‍ വച്ചപ്പോള്‍ കിട്ടിയ തുക കേട്ടാല്‍ നിങ്ങള്‍ അന്തംവിടും !

By Web Team  |  First Published Feb 2, 2024, 2:04 PM IST

3,381 രൂപയ്ക്ക് വാങ്ങിയ പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു പെട്ടിയുടെ താഴത്തെ ഡ്രോയറിൽ നിന്ന് ഒരു നാരങ്ങ കിട്ടി. അത് ലേലത്തില്‍ വച്ചപ്പോള്‍ ലഭിച്ച തുക കേട്ട്  ഏവരും ഞെട്ടി. 



ഴക്കം ചെല്ലുന്ന സാധനങ്ങള്‍ ആക്രിക്ക് കൊടുക്കുകയാണ് നമ്മുടെ പതിവ് ശീലം. ഇല്ലെങ്കില്‍ അവ വീട്ടിന്‍റെ ഒരു മൂലയില്‍ പൊടിപിടിച്ച് ആകെ അലങ്കോലമായി കിടക്കും. ഇതൊഴിവാക്കാന്‍ നമ്മള്‍ ആദ്യം ചെയ്യുന്നത് ആവശ്യം കഴിഞ്ഞയുടനെ അവ നശിപ്പിക്കുകയോ അല്ലെങ്കില്‍ ആക്രി വിലയ്ക്ക് തൂക്കി വില്‍ക്കുകയോ ആണ്. എന്നാല്‍, ലോകത്തെ എല്ലാ സമൂഹങ്ങളും അങ്ങനെയല്ലേ. പ്രത്യേകിച്ച് യൂറോപ്യന്‍ അമേരിക്കന്‍ സമൂഹങ്ങളില്‍ 'പഴയതിന് തിളക്കം കൂടും'. അവര്‍ പഴമയ്ക്കാണ് പുതിമയെക്കാളും വില കല്‍പ്പിക്കുന്നത്. എന്നാല്‍ ഇത്തരം പഴമയേറിയ സാധനങ്ങള്‍ അങ്ങനെ പെട്ടെന്നൊന്നും കിട്ടുകയില്ല. അപൂര്‍വ്വമായി ലേല ഹൌസുകളില്‍ വില്പനയ്ക്ക് വയ്ക്കുമ്പോള്‍ ലേലം വിളിച്ച് എടുക്കണമെന്ന് മാത്രം. 

ഈ ലേലത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍ ലേലത്തിന് വച്ച വസ്തുവിന്‍റെ പ്രാധാന്യത്തിന് അനുസരിച്ച് ലേലത്തുക ഉയര്‍ത്തിക്കൊണ്ടിരിക്കും. ഒടുവില്‍ ലേലമുറപ്പിക്കുമ്പോള്‍ അപ്രതീക്ഷിതമായ ഒരു തുകയാകും വസ്തുവിന് ലഭിച്ചിരിക്കുക. ഇത്തരത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ ഒരു ലേലം നടന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു പെട്ടിയുടെ താഴത്തെ ഡ്രോയറിൽ മറന്ന് വച്ച ഒരു നാരങ്ങയായിരുന്നു അത്. ഈ പെട്ടിയാകട്ടെ വെറും 32 പൌണ്ടിനാണ് (3,381 രൂപ). പെട്ടിയ്ക്കുള്ളില്‍ നാരങ്ങ കണ്ടെത്തിയ ലേലക്കാര്‍ അത് വില്പനയ്ക്ക് വച്ചു. 

Latest Videos

തീ, പിന്നെ തലങ്ങും വിലങ്ങും സ്പ്രേ പെയിന്‍റ്; അഞ്ച് മിനിറ്റിനുള്ളിൽ ആപ്പിൾ ലാപ്ടോപ്പിന് മുകളിൽ 'മാസ്റ്റർപീസ്'

വില 448 കോടി, പഴക്കം 100 വര്‍‌ഷം, നഷ്ടപ്പെട്ടെന്ന് കരുതിയ ആ അത്യപൂര്‍വ്വ പെയ്റിംഗ് ഒടുവില്‍ കണ്ടെത്തി !

കാരണം, ആ നാരങ്ങയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. അതിന്‍റെ പഴക്കം 285 വര്‍ഷമായിരുന്നു. ഈ പഴക്കം തിരിച്ചറിഞ്ഞതാകട്ടെ ഉണങ്ങി ചുക്കിചുളിഞ്ഞ നാരങ്ങയുടെ പുറത്ത് എഴുതിയ കുറിപ്പില്‍ നിന്നും. മരങ്ങയില്‍ ഇങ്ങനെ എഴുതി,'മിസ്റ്റർ പി ലു ഫ്രാൻസിനി 1739 നവംബർ 4 ന് മിസ് ഇ ബാക്സ്റ്ററിന് നൽകി'. അതായത് 1739 ല്‍ സമ്മാനിക്കപ്പെട്ട നാരങ്ങ. ചരിത്രം ഓര്‍മ്മപ്പെടുത്തി ആ ചുളുങ്ങിയ നാരങ്ങ ലേലത്തിന് എത്തിച്ചപ്പോള്‍ വിറ്റ് പോയത് 1,780 ഡോളറിന്. അതായത് 1,47,486 രൂപയ്ക്ക്. അതായത് 3,381 രൂപയ്ക്ക് വാങ്ങിയ പഴയ പെട്ടിയില്‍ നിന്നും ലഭിച്ച ഉണങ്ങിയ ഒരു നാരങ്ങ വില്പനയ്ക്ക് വച്ചപ്പോള്‍ കിട്ടിയത് 1,47,486 രൂപ ! 

'കേക്കിൽ പൊതി‍ഞ്ഞ തട്ടിപ്പ്'; പണം തട്ടാന്‍ പുത്തന്‍ ചൈനീസ് രീതി, കെണിയില്‍ വീണ് ബേക്കറി ഉടമകള്‍ !

click me!