മാപ്പാക്കണം ! 30 യുവതികളെ പറ്റിച്ച് 25 കാരൻ തട്ടിയെടുത്തത് 58 ലക്ഷം രൂപ, ഒടുവിൽ കുറ്റ സമ്മതം

By Web Team  |  First Published Feb 15, 2024, 3:43 PM IST

കബളിപ്പിച്ച് ലഭിച്ച പണം ഉപയോ​ഗിച്ച് ആഡംബര ജീവിതത്തിൽ മുഴുകിയ യുവാവ് തന്നെയാണ് ഒടുവിൽ കുറ്റബോധം ഉണ്ടായതിനെ തുടർന്ന് സത്യങ്ങൾ തുറന്ന് പറഞ്ഞത്.



ഞ്ച് വർഷത്തിനിടെ 30 യുവതികളെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി 25 കാരന്‍റെ കുറ്റസമ്മതം. നൈജീരിയയിൽ നിന്നുള്ള ക്രിസ് മാക്‌സ്‌വെൽ എന്ന യുവാവാണ്  58 ലക്ഷം രൂപയോളം പല യുവതികളിൽ നിന്നായി അഞ്ച് വര്‍ഷം കൊണ്ട് തട്ടിയെടുത്തത്. ഇങ്ങനെ ആളുകളെ കബളിപ്പിച്ച ലഭിച്ച പണം ഉപയോ​ഗിച്ച് ആഡംബര ജീവിതത്തിൽ മുഴുകിയ യുവാവ് തന്നെയാണ് ഒടുവിൽ കുറ്റബോധം ഉണ്ടായതിനെ തുടർന്ന് സത്യങ്ങൾ തുറന്ന് പറഞ്ഞത്.

17-ാം വയസ്സിൽ വിദ്യാർത്ഥിയായിരിക്കെയാണ് തന്‍റെ തട്ടിപ്പിന് തുടക്കമിട്ടതെന്നാണ് ക്രിസ് മാക്സ്വെൽ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ യുഎസ്, യുകെ, കാനഡ, ജർമ്മനി എന്നിവിടങ്ങളിലെ യുവതികളെയാണ് ഇയാൾ ലക്ഷ്യമിട്ടത്. വ്യക്തികളുടെ താൽപ്പര്യങ്ങൾ തിരിച്ചറിയുകയും അതിലൂടെ അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്‍റെ ആദ്യപടി. പിന്നീട് അവരുമായി ഒരു ബന്ധം വളർത്തുന്നതിലേക്ക് കടക്കും. ആ ഘട്ടവും വിജയിക്കുന്നതോടെ  തട്ടിപ്പിന്‍റെ അടിത്തറ ഭദ്രമായി. പിന്നീട് പലവിധ ആവശ്യങ്ങൾ പറഞ്ഞ് ഇവരിൽ നിന്നും പണം തട്ടിയെടുക്കും.

Latest Videos

പാറമുത്തൻ മുളവാലൻ ! പൊന്മുടിയില്‍ നിന്നും പുതിയ തുമ്പി ഇനത്തെ കണ്ടെത്തി മലയാളി ഗവേഷകര്‍
 
ഒരു വർഷത്തോളം താൻ ഓൺലൈനിൽ ഇടപഴകിയ ഒരു അമേരിക്കൻ യുവതിയെ തനിക്ക് 24 ലക്ഷം രൂപ  (30,000 ഡോളർ) നൽകാൻ പ്രേരിപ്പിച്ചതായി ക്രിസ് തന്‍റെ കുറ്റ സമ്മതത്തിൽ പറയുന്നു. തന്‍റെ പ്രേരണയ്ക്ക് അവൾ വഴങ്ങിയതായും ആവശ്യപ്പെട്ടത്രയും പണം തനിക്ക് നൽകിയെന്നും ക്രിസ് കൂട്ടിച്ചേർത്തു. അമേരിക്കൻ സൈന്യത്തിന്‍റെ യൂണിഫോം ധരിച്ച്, ഒരു സൈനികൻ എന്ന വ്യാജേനയാണ് ഇയാൾ ഇരകളെ തന്നിലേക്ക് ആകർഷിച്ചത്.

പ്രണയത്തിന്‍റെ രാജകുമാരൻ; വാലന്‍റൈൻസ് ഡേ, ദില്ലി സ്വദേശി സൊമാറ്റോയിൽ കേക്ക് ഓർഡർ ചെയ്തത് 16 സ്ഥലങ്ങളിലേക്ക് !

പ്രണയ തട്ടിപ്പിന് തന്നെ നൈജീരിയയിൽ വെച്ച് അറസ്റ്റ് ചെയ്തെങ്കിലും ഔപചാരികമായി കുറ്റം ചുമത്തിയിട്ടില്ലെന്നും ഇയാൾ വെളിപ്പെടുത്തി. കൈക്കലാക്കിയ പണമൊന്നും ഇയാൾ ഇരകൾക്ക് തിരികെ നൽകിയിട്ടില്ല. ഇപ്പോൾ ചെയ്തുപോയ തെറ്റുകൾക്ക് കുറ്റബോധം ഉണ്ടെന്നും ആഡംബര ജീവിതം തനിക്ക് മടുത്തുവെന്നുമാണ് ഇയാൾ പറയുന്നത്.  താനിപ്പോള്‍ പോസിറ്റീവായ ജീവിതമാണ് നയിക്കുന്നതെന്നും ക്രിസ് അവകാശപ്പെട്ടു.

ചലിക്കുന്ന സെക്കന്‍റ് സൂചി; കടലാഴങ്ങളില്‍ നിന്നും 50 -ല്‍ ഏറെ വർഷം പഴക്കമുള്ള ഒരു റോളക്സ് വാച്ച് !

click me!