ഏകദേശം 26,500 മുതൽ 19,000 വർഷങ്ങൾക്ക് മുമ്പുള്ള ഹിമയുഗത്തിലെ ഏറ്റവും തണുത്ത ഭാഗമായിരുന്ന ലാസ്റ്റ് ഗ്ലേഷ്യൽ മാക്‌സിമത്തിലെ കാൽപ്പാടുകളാണിതെന്ന് പഠനം അവകാശപ്പെടുന്നു.
ലോകത്തിന്‍റെയും ഒപ്പം സ്വന്തം വംശത്തിന്‍റെയും ചരിത്രം തേടിയുള്ള മനുഷ്യന്‍റെ യാത്രക്കള്‍ക്ക് ഏറെ പഴക്കമുണ്ട്. ചരിത്രത്തില്‍ നിന്നും (History) പുരാവസ്തു ശാസ്ത്രം (Archology) പുതുവഴി തേടിയതും ഈ പരിണാമത്തെ ശാസ്ത്രീയമായി അടയാളപ്പെടുത്തുന്നതിനാണ്. യുഎസിലെ ന്യൂ മെക്സിക്കോയില്‍ അത്യപൂര്‍വ്വമായ ഒരു കണ്ടെത്തല്‍ നടത്തിയെന്ന വാര്‍ത്ത ചരിത്ര പുരാവസ്തു കുതുകികളെ ഏറെ ആശ്ചര്യപ്പെട്ടുത്തിയിരിക്കുകയാണ്. കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന മനുഷ്യ കാൽപ്പാടുകൾ അടുത്തിടെ യുഎസിലെ ന്യൂ മെക്സിക്കോയിൽ ( New Mexico) കണ്ടെത്തിയെന്ന റിപ്പോർട്ടുകളാണ് ആ ആശ്ചര്യത്തിന് കാരണം.
23,000 മുതൽ 21,000 വർഷം വരെ പഴക്കമുള്ള വൈറ്റ് സാൻഡ്സ് നാഷണൽ പാർക്കിൽ നിന്നാണ് പാലിയോ - ഹ്യൂമൻ കാൽപ്പാടുകൾ കണ്ടെത്തിയത്. നോർത്ത് അമേരിക്കൻ ജനതയുടേതായി അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള ഫോസിലൈസ്ഡ് കാൽപ്പാടാണിതെന്ന് പുരാവസ്തു ശാസ്ത്രലോകം അവകാശപ്പെടുന്നു. കാൽപ്പാടുകളുടെ പ്രായം പരിശോധിക്കാൻ രണ്ട് പുതിയ ഡേറ്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. 2021 ല്‍ ഇതേ ഗവേഷണ സംഘം കണ്ടെത്തി പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിന് ഏറെ വിമര്‍ശനങ്ങള്‍ കേട്ടതിനാലാണ് ഇത്തവണ രണ്ട് ഡേറ്റിംഗ് പരീക്ഷണങ്ങള്‍ നടത്തിയെതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്ന് പഠനങ്ങളും (പഴയ ഒന്നും പുതിയ രണ്ട് പഠനങ്ങളും) കാൽപ്പാടുകൾക്ക് 23,000 മുതൽ 21,000 വർഷം വരെ പഴക്കമുണ്ടെന്ന് സ്ഥിരീകരിക്കുന്നു.
New research confirms that fossil human footprints in New Mexico are likely the oldest direct evidence of human presence in the Americas, a finding that upends what many archaeologists thought they knew about when our ancestors arrived in the New World. https://t.co/uZKTOiHzv5
— The Associated Press (@AP)വനം വകുപ്പ് ഫോട്ടോഗ്രാഫി മത്സരഫലം വിവാദത്തില്‍; സമ്മാന വിതരണം നടന്നില്ല !
ഏകദേശം 26,500 മുതൽ 19,000 വർഷങ്ങൾക്ക് മുമ്പുള്ള ഹിമയുഗത്തിലെ ഏറ്റവും തണുത്ത ഭാഗമായിരുന്ന ലാസ്റ്റ് ഗ്ലേഷ്യൽ മാക്‌സിമത്തിലെ ( Last Glacial Maximum) കാൽപ്പാടുകളാണിതെന്ന് പഠനം അവകാശപ്പെടുന്നു. "ന്യൂ മെക്സിക്കോയിലെ ഫോസിൽ മനുഷ്യ കാൽപ്പാടുകൾ അമേരിക്കയിലെ മനുഷ്യ സാന്നിധ്യത്തിന്‍റെ ഏറ്റവും പഴയ നേരിട്ടുള്ള തെളിവാണെന്ന് പുതിയ ഗവേഷണം സ്ഥിരീകരിക്കുന്നു. നമ്മുടെ പൂർവ്വികർ പുതിയ ലോകത്തിൽ എത്തിയതിനെ കുറിച്ച് അറിയാമെന്ന് പല പുരാവസ്തു ഗവേഷകരും കരുതിയതിനെ സ്ഥിരീകരിക്കുന്ന കണ്ടെത്തൽ." എന്ന് അസോസിയേറ്റ് പ്രസിന്‍റെ ട്വിറ്റില്‍ പറയുന്നു. ട്വിറ്റ് ഇതിനകം അഞ്ച് ലക്ഷത്തി മുപ്പത്തിയൊന്നായിരം പേര്‍ വായിച്ചു.
പുരാവസ്തു ഗവേഷകർ നേരത്തെ കരുതിയിരുന്നത് ഏകദേശം 13,000 വർഷങ്ങൾക്ക് മുമ്പ് വടക്കേ അമേരിക്കയിൽ സ്ഥിര താമസമാക്കിയ ആദ്യത്തെ മനുഷ്യർ ക്ലോവിസ് ജനതയാണെന്ന് (Clovis people) ആണെന്നായിരുന്നു. എന്നാല്‍ 13,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് ക്ലോവിസ് ജനതയ്ക്കും മുമ്പ് അമേരിക്കന്‍ വന്‍കരയില്‍ മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പിന്നീടുള്ള പഠനങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതിനാവശ്യമായ തെളിവുകള്‍ നിരത്തുന്നതില്‍ ഗവേഷകര്‍ പരാജയപ്പെട്ടു. വൈറ്റ് സാൻഡ്സ് നാഷണൽ പാർക്കിലെ പുതിയ കണ്ടെത്തല്‍ ഇപ്പോൾ വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന സ്ഥലമാണെന്ന് കരുതുന്നു. പുതിയ കണ്ടെത്തലോടെ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മനുഷ്യർ ആദ്യമായി എത്തിയെന്ന് കരുതിയ കാലത്തെ വീണ്ടും നൂറ്റാണ്ടുകള്‍ പുറകിലേക്ക് നീക്കുന്നു. "അവസാന ഹിമയുഗത്തിന്‍റെ കാലത്ത് ഇവിടെയുള്ള ആളുകളുടെ പാറപോലെ ഉറച്ച തെളിവുകൾ ഇപ്പോൾ ഞങ്ങളുടെ പക്കലുണ്ട്." എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡെൻവറിലെ ജിയോസയൻസസ് ആൻഡ് എൻവയോൺമെന്‍റൽ ചേഞ്ച് സയൻസ് സെന്‍ററിലെ ജിയോളജിസ്റ്റായ ജെഫ്രി പിഗാറ്റി പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക