കാമുകന്റെ ഫോൺ ഗാലറി തുറന്നു, തന്റേതടക്കം 13,000 ന​ഗ്നചിത്രങ്ങൾ, പരാതിയുമായി യുവതി

By Web Team  |  First Published Nov 29, 2023, 8:01 PM IST

നാല് മാസമായി 22 -കാരിയായ യുവതിയും ആദിത്യ സന്തോഷും പ്രണയത്തിലായിരുന്നു. ഇരുവരും തങ്ങളുടെ ഇന്റിമേറ്റായ നിമിഷങ്ങൾ പകർത്തുകയും ചെയ്തിരുന്നു. എന്നാൽ, യുവതിക്ക് ഇത് ഡിലീറ്റ് ചെയ്യണം എന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അതിനു വേണ്ടിയാണ് ആദിത്യ സന്തോഷ് അറിയാതെ യുവതി അയാളുടെ ഫോൺ എടുക്കുകയും ​ഗാലറി തുറക്കുകയും ചെയ്തത്.


സഹപ്രവർത്തകനായ കാമുകന്റെ ഫോണിൽ തന്റേതടക്കം 13000 -ത്തിലധികം ന​ഗ്നചിത്രങ്ങൾ കണ്ടതിന് പിന്നാലെ പരാതി നൽകി 22 -കാരി. സംഭവം ബം​ഗളൂരുവിലാണ്. ഒരു ബിപിഒ ഫേമിലെ ജോലിക്കാരിയാണ് യുവതി. ഒരുദിവസം കാമുകന്റെ ഫോണിലെ ​ഗാലറി തുറന്നു നോക്കിയതോടെയാണ് യുവതി ഞെട്ടിപ്പോയത്. ​ഗാലറിയിൽ യുവതിയുടേതും മറ്റ് സഹപ്രവർത്തകരുടേതുമടക്കം 13000 -ത്തിലധികം ന​ഗ്നചിത്രങ്ങളാണ് യുവതി കണ്ടെത്തിയത്. 

ഭയന്നുപോയ യുവതി ഉടനെ തന്നെ ആ ബന്ധം അവസാനിപ്പിക്കുകയും പിന്നീട് തന്റെ സീനിയറായിട്ടുള്ള സഹപ്രവർത്തകരോട് കാര്യം ബോധിപ്പിക്കുകയും ചെയ്തു. മറ്റ് സഹപ്രവർത്തകരുടെ ഭാവി ഓർത്ത് ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും യുവതി അവരോട് ആവശ്യപ്പെട്ടു. ബെല്ലന്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ലീ​ഗൽ ഹെഡ്ഡ് പിന്നീട് സൈബർ ക്രൈം സെല്ലിൽ 25 -കാരനായ ആദിത്യ സന്തോഷിനെതിരെ പരാതി നൽകി. 

Latest Videos

നാല് മാസമായി 22 -കാരിയായ യുവതിയും ആദിത്യ സന്തോഷും പ്രണയത്തിലായിരുന്നു. ഇരുവരും തങ്ങളുടെ ഇന്റിമേറ്റായ നിമിഷങ്ങൾ പകർത്തുകയും ചെയ്തിരുന്നു. എന്നാൽ, യുവതിക്ക് ഇത് ഡിലീറ്റ് ചെയ്യണം എന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അതിനു വേണ്ടിയാണ് ആദിത്യ സന്തോഷ് അറിയാതെ യുവതി അയാളുടെ ഫോൺ എടുക്കുകയും ​ഗാലറി തുറക്കുകയും ചെയ്തത്. അപ്പോഴാണ് തന്റേതടക്കം പലരുടേയും ന​ഗ്നചിത്രങ്ങൾ ഫോണിൽ കണ്ടത്. ഇതിൽ പലതും മോർഫ് ചെയ്തതാണ് എന്നാണ് കരുതുന്നത്. 

പിന്നീട്, ഈ സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തി ലീ​ഗൽ ഹെഡ്ഡിനോട് എത്രയും പെട്ടെന്ന് കേസ് കൊടുക്കാൻ കമ്പനി ആവശ്യപ്പെടുകയായിരുന്നു. കമ്പനിയുടെ വക്താവ് പറഞ്ഞത്, “ഇത് മറ്റനേകം സ്ത്രീകളെ ബാധിച്ചേക്കാം. ഓഫീസിലെ മറ്റ് സ്ത്രീകളോട് അയാൾ ഒരു ഉപദ്രവവും ചെയ്തിട്ടില്ലെങ്കിലും, അയാളുടെ ഉദ്ദേശ്യം എന്താണ് എന്ന് ആർക്കും അറിയില്ല. ഫോട്ടോകൾ ചോർന്നിരുന്നെങ്കിൽ അത് ആ സ്ത്രീകളെ ട്രോമയിൽ എത്തിക്കുമായിരുന്നു. അതിനാലാണ് തങ്ങളത് പൊലീസിൽ അറിയിക്കാൻ ആ​ഗ്രഹിച്ചത്“ എന്നാണ്. 

കഴിഞ്ഞ അഞ്ച് മാസമായി സന്തോഷ് കമ്പനിയിൽ കസ്റ്റമർ സർവീസ് ഏജന്റായി ജോലി ചെയ്യുന്നുണ്ട്. എന്നാൽ, കമ്പനിയിലെ ഉപകരണങ്ങളൊന്നും തന്നെ ഇയാൾ ചിത്രങ്ങൾ മോർഫ് ചെയ്യാൻ വേണ്ടി ഉപയോ​ഗിച്ചിട്ടില്ല എന്നും കമ്പനി വക്താവ് പറയുന്നു. സന്തോഷിനെ പിന്നീട് ഓഫീസിൽ നിന്നും അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നത് ഇയാളെ ചോദ്യം ചെയ്തു വരികയാണ് എന്നാണ്. ഇയാളുടെ ഫോണിൽ കണ്ടെത്തിയ ചിത്രങ്ങളിൽ ചിലത് ഒറിജിനലും ചിലത് മോർഫ് ചെയ്തതുമാണ്. എന്തിനാണ് ഇയാൾ ഈ ചിത്രങ്ങൾ സൂക്ഷിച്ചത് എന്നത് അറിയില്ല. ഒപ്പം ഇതുപയോ​ഗിച്ച് ഇയാൾ ആരെയെങ്കിലും ബ്ലാക്ക്മെയിൽ ചെയ്തോ എന്നും അറിയില്ല. എല്ലാം പരിശോധിച്ച് വരികയാണ് എന്നും പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!