സാധാരണയായി ഒരു പാത്രം ചോറും കുറച്ച് ഉപ്പിട്ട പച്ചക്കറികളും പ്ലം പഴവും മാത്രമാണ് കഴിച്ചിരുന്നത്. ഒപ്പം സൌജന്യ സ്റ്റോറുകളില്‍ നിന്നും ലഭിക്കുന്ന എനർജി ഡ്രിങ്കുകളും കുടിച്ചു.
വിരമിക്കുമ്പോള്‍ കൂടുതല്‍ പണം കണ്ടെത്താന്‍ വേണ്ടി രണ്ട് പതിറ്റാണ്ടിലേറെ കാലം ചെലവ് ചുരുക്കി ജീവിച്ച ജപ്പാന്‍കാരനെ കുറിച്ചുള്ള വാര്‍ത്ത കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. വിരമിക്കുമ്പോള്‍ 100 ദശലക്ഷം യെൻ, അതായത് ഏതാണ്ട് 5,69,80,000 രൂപ സമ്പാദിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. 2000 -ത്തിന്‍റെ തുടക്കത്തില്‍ സ്ഥിരതയാര്‍ന്ന ഒരു ജോലിയില്‍ ചേര്‍ന്ന ശേഷമാണ് അദ്ദേഹം ഇത്തരത്തില്‍ ലളിത ജീവിതം ആരംഭിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശമ്പളം നഷ്ടപ്പെടാതിരിക്കാനായി 45 കാരന്‍ വര്‍ഷങ്ങളോളം മധുരക്കിഴങ്ങും ചോറും എനർജി ഡ്രിങ്കുകളും മാത്രമാണ് കഴിച്ചിരുന്നത്. എന്നാല്‍ വിരമിച്ചതിന് ശേഷം രാജ്യത്തെ നാണയത്തിന്‍റെ മൂല്യത്തിലുണ്ടായ കനത്ത ഇടിവ് അദ്ദേഹത്തിന്‍റെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ പടര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അദ്ദേഹം ജോലി ചെയ്ത ബിസിനസ് സ്ഥാനം തങ്ങളുടെ ജോലിക്കാരെ ഓവർടൈം ജോലി ചെയ്യാൻ പ്രോത്സാഹിപ്പിച്ചു. കൂടുതല്‍ സമ്പാദിക്കാനായി പലപ്പോഴും അദ്ദേഹം അര്‍ദ്ധരാത്രി കഴിഞ്ഞും ജോലി ചെയ്തു. "കഠിനാധ്വാനത്തിലൂടെയും ഓവർടൈം ചെയ്യുന്നതിലൂടെയും മാത്രമേ ഭാവിയിൽ സന്തോഷം കൈവരിക്കാൻ കഴിയൂ" എന്ന് അദ്ദേഹം നിരന്തരം സ്വയം ഓർമ്മപ്പെടുത്തി. ഏകദേശം അഞ്ച് ദശലക്ഷം യെൻ (28,49,500 രൂപ) വാർഷിക ശമ്പളമുള്ള അദ്ദേഹം സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ജീവിതശൈലിയിൽ നിന്ന് വിരമിക്കാനും കഴിയുന്നത്ര വേഗത്തിൽ 100 ദശലക്ഷം യെൻ ലാഭിക്കുന്നതിനുമായി വ്യത്യസ്തമായ തന്ത്രമാണ് അവിഷ്ക്കരിച്ചത്. അദ്ദേഹം പ്രതിമാസം 30,000 യെൻ (17,091 രൂപ) കടം നല്‍കിയിരുന്നു. ഒപ്പം അദ്ദേഹം കമ്പനി ഡോർമിറ്ററിയിലേക്ക് താമസം മാറ്റി. സാധാരണയായി ഒരു പാത്രം ചോറും കുറച്ച് ഉപ്പിട്ട പച്ചക്കറികളും പ്ലം പഴവും മാത്രമാണ് കഴിച്ചിരുന്നത്. ഒപ്പം സൌജന്യ സ്റ്റോറുകളില്‍ നിന്നും ലഭിക്കുന്ന എനർജി ഡ്രിങ്കുകളും കുടിച്ചു. ഇടയ്ക്ക് തന്‍റെ മൈക്രോവേവ് ഓവന്‍ കേടായതിന് ശേഷം അദ്ദേഹം വര്‍ഷം മുഴുവനും മധുരക്കിഴങ്ങ് മാത്രം കഴിക്കാന്‍ തുടങ്ങി.
undefined
വീട്ടിലിരുന്ന ആളോട് 220 രൂപ ഈടാക്കി ടോൾ പ്ലാസ; ഇതെന്ത് മര്യാദയെന്ന് സോഷ്യൽ മീഡിയ
ഒരിക്കല്‍ പോലും എയർ കണ്ടീഷന്‍ ഉപയോഗിച്ചില്ല. ശൈത്യകാലത്ത് സ്ക്വാറ്റുകൾ ചെയ്ത് ചൂടുപിടിക്കാനും വേനൽക്കാലത്ത് നനഞ്ഞ ടി-ഷർട്ട് ഉപയോഗിച്ച് തണുപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. 20 വർഷവും 10 മാസവും ജോലി ചെയ്ത ശേഷം, തനിക്ക് 135 ദശലക്ഷം യെൻ (7,69,23,000 രൂപ) ലാഭിച്ചതായി അദ്ദേഹം തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ അറിയിച്ചു. പിന്നാലെ അധിക വരുമാനം എങ്ങനെ ഉണ്ടാക്കാമെന്നതിനെ കുറിച്ച് ഉപദേശിക്കുന്ന ഒരു പുസ്തകം അദ്ദേഹം എഴുതി. വിരമിച്ചതിന് ശേഷം എല്ലാ പ്രഭാതത്തിലും നാല് പുഴുങ്ങിയ മുട്ട കഴിക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ഈ വര്‍ഷം ജപ്പാനീസ് നാണയമായ യെന്നിന്‍റെ മൂല്യത്തിലുണ്ടായ ഇടിവ് തന്‍റെ സമ്പാദ്യത്തില്‍ കാര്യമായ കുറവ് ഉണ്ടാക്കിയതായും അദ്ദേഹം പറയുന്നു. "യെൻ മൂല്യത്തകർച്ച തുടരുകയാണെങ്കിൽ, എനിക്ക് ഒരിക്കലും സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കില്ല. ഈ 21 വർഷമായി ഞാൻ എന്തിനാണ് ജോലി ചെയ്തത്? അതെല്ലാം അർത്ഥശൂന്യമാണ്, വളരെ ദുരന്തമാണ്," അദ്ദേഹം പറയുന്നു.