2,000 വര്‍ഷം പഴക്കമുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും കണ്ടെത്തി !

By Web Team  |  First Published Oct 16, 2023, 7:06 PM IST

ലഭിച്ച വസ്തുക്കളില്‍ വാസനതൈലം സൂക്ഷിച്ചിരിക്കുന്ന കുപ്പികള്‍, ചാന്ത്, കണ്‍മഷി, ആഭരണങ്ങള്‍, മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഒരു നീണ്ട നിര തന്നെ കണ്ടെത്തി. (തുർക്കിയിലെ കുട്ടഹ്യയിലെ കാവ്ദർഹിസർ ജില്ലയിലെ ഐസനോയ് പുരാതന നഗരത്തിലെ സ്യൂസ് ക്ഷേത്രാവശിഷ്ടം / ചിത്രം ഗെറ്റി)



ര്‍ത്തമാനകാലത്ത് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാത്ത മനുഷ്യര്‍ വളരെ അപൂര്‍വ്വമായിരിക്കും. സ്ത്രീകള്‍ ഉപയോഗിക്കുന്ന അത്രയും ഉപയോഗിച്ചില്ലെങ്കിലും സൗന്ദര്യവര്‍ദ്ധക വസ്തുകള്‍ ഉപയോഗിക്കുന്ന പുരുഷന്മാരും ഇന്ന് കുറവല്ല. എന്നാല്‍. മനുഷ്യന്‍ എന്ന് മുതലാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടാവുക? ഏറ്റവും പുതിയ പുരാവസ്തു കണ്ടെത്തല്‍ മനുഷ്യന്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയതിന് ഏറ്റവും കുറഞ്ഞത് 2000 വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്ന് കണക്കാക്കുന്നു. 

ആദ്യമായി ലോകം കീഴടക്കാന്‍ വന്‍കരകള്‍ താണ്ടിയ റോമക്കാര്‍ ഉപയോഗിച്ച സൗന്ദര്യവര്‍ദ്ധക വസ്തുക്കളാണ് ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. ഇന്നത്തെ തുർക്കിയിലെ കുതഹ്യയിൽ സ്ഥിതി ചെയ്യുന്ന പുരാതന റോമൻ നഗരമായ ഐസനോയിയിൽ (Aizanoi) നടത്തിയ ഒരു ഖനനത്തിലാണ് ഈ പുരാതനമായ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ആഭരണങ്ങളുടെയും ഒരു അത്യപൂര്‍വ്വ നിധി കണ്ടെത്തിയത്. ഐസനോയിലെ സ്യൂസ് ക്ഷേത്രത്തിന്‍റെ കിഴക്ക് ഭാഗത്ത് നടത്തിയ ഖനനത്തിലാണ് ഈ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Latest Videos

2024 ല്‍ 'സൂപ്പര്‍ എല്‍ നിനോ'യ്ക്ക് സാധ്യത; മണ്‍സൂണിനെ സ്വാധീനിക്കുമെന്നും പഠനം

ഉത്ഖനനത്തിനിടെ ഐസനോയി നഗരത്തിന്‍റെ ചന്ത സ്ഥലത്ത് 2,000 വര്‍ഷം പഴക്കമുള്ള കടകള്‍ കണ്ടെത്തി. ഇവിടെ നടത്തിയ ഖനനത്തിലാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് പുരാതന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും ജ്വല്ലറിയുടെയും അവശിഷ്ടങ്ങള്‍ ലഭിച്ചത്. ലഭിച്ച വസ്തുക്കളില്‍ വാസനത്തൈലം സൂക്ഷിച്ചിരിക്കുന്ന കുപ്പികള്‍, ആഭരണങ്ങള്‍, മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഒരു നീണ്ട നിര തന്നെ കണ്ടെത്തി. നിരവധി പെർഫ്യൂം കുപ്പികളും ആഭരണങ്ങളും മേക്കപ്പും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. മുഖം തുടുപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ചാന്തുകള്‍, കണ്‍മഷികള്‍ അടക്കമുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളെല്ലാം മുത്തുച്ചിപ്പികളിലാണ് സൂക്ഷിച്ചിരുന്നത്. 

ഇസ്രയേലിലെ വീടുകള്‍ അക്രമിക്കുന്ന ഹമാസ്; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് !

ഖനനത്തിനിടെ ഇത്തരം നിരവധി മുത്തുച്ചിപ്പികള്‍ കണ്ടെത്തിയിരുന്നു. ഏതാണ്ട് പത്ത് വ്യത്യസ്ത നിറങ്ങളിലുള്ള മേക്കപ്പ് ഉല്‍പന്നങ്ങളും മുടി ചീകുന്നതിനുള്ള ചീപ്പുകളുടെ ഒരു വലിയ ശേഖരവും ഇവിടെ നിന്നും കണ്ടെത്തി. ലഭിച്ച വസ്തുക്കള്‍ അക്കാലത്തെ തനത് സംഭരണ രീതികളിലേക്ക് വെളിച്ചം വീശുന്നു. കുതാഹ്യ ഗവർണറേറ്റിന്‍റെയും ഡുംലുപിനാർ സർവകലാശാലയുടെയും സഹകരണത്തോടെയാണ് പ്രദേശത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. “കടയിൽ പെർഫ്യൂം, ആഭരണങ്ങൾ, മേക്കപ്പ് ഉൽപന്നങ്ങൾ എന്നിവ വിറ്റഴിച്ചതായി ഞങ്ങൾ കണ്ടെത്തി,” പുരാവസ്തു വകുപ്പ് മേധാവി പ്രൊഫസർ ഗോഖൻ കോസ്‌കുൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!