വിട്ടുമാറാത്ത ജലദോഷം, വേദന, യുവാവിന്റെ മൂക്കിൽ നിന്നും കിട്ടിയ വസ്തു കണ്ട് ഡോക്ടർ വരെ ഞെട്ടി

By Web Team  |  First Published Nov 30, 2024, 2:55 PM IST

ഷിയോമ പറയുന്നത്, അത് മൂന്നോ നാലോ വയസ്സുള്ളപ്പോഴായിരിക്കണം തന്റെ മൂക്കിൽ കയറിയത് എന്നാണ്. ചെറിയ പ്രായത്തിൽ പകിടയെടുത്ത് മൂക്കിലിടുന്ന സ്വഭാവം തനിക്കുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.


വിട്ടുമാറാത്ത ജലദോഷവും മൂക്കിലും വശങ്ങളിലും വേദനയുമായാണ് ചൈനയിലെ ഒരു 23 -കാരൻ ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ മൂക്കിൽ നിന്നും കണ്ടെത്തിയത് പകിട..! ചൈനയിലെ സിയാൻ സ്വദേശിയായ യുവാവിന്റെ മൂക്കിൽ നിന്നും ഒടുവിൽ ശസ്ത്രക്രിയയിലൂടെ പകിട പുറത്തെടുത്തു. 

ഷിയോമ എന്ന യുവാവ് ഒരുമാസമായി വിട്ടുമാറാത്ത ജലദോഷവും മൂക്ക് വേദനയും ഒക്കെ ആയി കഷ്ടപ്പെട്ടതോടെയാണ് ഡോക്ടറെ കാണുന്നത്. ആദ്യമൊക്കെ പരമ്പരാ​ഗത ചൈനീസ് വൈദ്യത്തിൽ നിന്നും യുവാവിന് ആശ്വാസം ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് സഹിക്കാൻ കഴിയാത്ത രീതിയിലേക്ക് വേദനയും അസ്വസ്ഥതകളും മാറുകയായിരുന്നു. 

Latest Videos

undefined

അങ്ങനെ ആ ചികിത്സകൾ പരാജയപ്പെട്ടപ്പോൾ, അദ്ദേഹം സിയാൻ ഗാവോക്സിൻ ആശുപത്രിയിലെത്തി. ഡോക്ടർമാർ അദ്ദേഹത്തിന് അലർജിക് റിനിറ്റിസ് ആണെന്നായിരുന്നു കണ്ടെത്തിയത്. എന്നാൽ, വിശദമായ പരിശോധനയിൽ വളരെ അസാധാരണമായ ഒന്നുകൂടി കണ്ടെത്തി. ഓട്ടോളറിംഗോളജിസ്റ്റ് ഡോ. യാങ് റോങ് നടത്തിയ എൻഡോസ്കോപ്പിയിൽ, ഷിയോമയുടെ നാസികാദ്വാരത്തിൽ എന്തോ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. 

പിന്നാലെയാണ് അത് ഒരു പകിടയാണ് എന്ന് കണ്ടെത്തുന്നത്. ഷിയോമ പറയുന്നത്, അത് മൂന്നോ നാലോ വയസ്സുള്ളപ്പോഴായിരിക്കണം തന്റെ മൂക്കിൽ കയറിയത് എന്നാണ്. ചെറിയ പ്രായത്തിൽ പകിടയെടുത്ത് മൂക്കിലിടുന്ന സ്വഭാവം തനിക്കുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാൽ, അത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വളരെ അപകടമേറിയ ഒന്നായിരുന്നു.

പക്ഷേ, ഒടുവിൽ അതെല്ലാം മാറ്റിവച്ച് ശസ്ത്രക്രിയ നടത്തുക തന്നെ ചെയ്തു. ആ ശസ്ത്രക്രിയ വിജയമായിരുന്നു. ഡോ. യാങ് പറയുന്നത് കുട്ടികൾ എന്തെങ്കിലും എടുത്ത് മൂക്കിലോ വായിലോ ഇടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അത് പിന്നീട് ജീവന് തന്നെ അപകടം ചെയ്തേക്കാം എന്നാണ്. 

(ചിത്രം പ്രതീകാത്മകം)

അമ്മാവൻ മരിച്ചത് 28 -ാം വയസ്സിൽ, അസ്ഥികൂടമുപയോ​ഗിച്ച് ​ഗിത്താർ നിർമ്മിച്ച് 'മിഡ്‌നൈറ്റ് പ്രിൻസ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!