'ഏതോ ഒരു ഇന്ത്യക്കാരനാണ് ഈ ബാഗ് ഡിസൈൻ ചെയ്തത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഇത് ബസ് കണ്ടക്ടർമാർക്ക് വേണ്ടി പ്രാദ പ്രത്യേകം ഡിസൈൻ ചെയ്ത ബാഗാണോ' എന്നായിരുന്നു മറ്റൊരാളുടെ സംശയം.
ഈ ബാഗ് കണ്ടോ? കണ്ടാൽ എത്ര രൂപ വില വരും? 2.72 ലക്ഷം രൂപ വിലയുള്ളൊരു ബാഗാണത്. എന്നാൽ, ഇത് കണ്ടാൽ ട്രെയിനിന്റെ ടോയ്‍ലെറ്റിന്റെ നിലം പോലെയുണ്ടല്ലോ എന്നാണ് നെറ്റിസൺസിന്റെ ചോദ്യം. പ്രമുഖ ബ്രാൻഡായ പ്രാദയാണ് പുരുഷന്മാർക്ക് വേണ്ടിയുള്ള ഈ വ്യത്യസ്തമായ ടോട്ടെ ബാഗ് നിർമ്മിച്ചിരിക്കുന്നത്.
അടുത്തിടെ റെഡ്ഡിറ്റിൽ ഒരാൾ ഈ ബാഗിന്റെ ചിത്രവും വിലയും പങ്കുവച്ചിരുന്നു. വലിയ തരത്തിലാണ് അത് അന്ന് ചർച്ച ചെയ്യപ്പെട്ടത്. ഇതൊരു മെറ്റാലിക് ബാഗാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലണ്ടനിലെ ആഡംബര ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറായ ഹാരോഡ്‌സിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്, ബ്രാൻഡിൻ്റെ സിഗ്നേച്ചർ ഡസ്റ്റ് ബാഗിനൊപ്പം വരുന്ന ഈ ബാഗിൻ്റെ വില 3,247 ഡോളറാണ്. അതായത് 2,72,362 രൂപയ്ക്ക് തുല്ല്യം.
undefined
എന്തായാലും, വളരെ പെട്ടെന്നാണ് റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന ചിത്രം വൈറലായി മാറിയത്. ഒരുപാട് പേർ ഇതിന് കമന്റുകളുമായി എത്തുകയും ചെയ്തു. പലരും അതിനെ പരിഹസിക്കുകയാണ് ചെയ്തത്. ട്രെയിനിലെ ടോയ്‍ലെറ്റിന് സമാനമാണ് ഇതിന്റെ ഡിസൈൻ എന്നത് തന്നെയായിരുന്നു പ്രധാന ആക്ഷേപം. 'ഇതിൽ പാൻ തുപ്പിയിരിക്കുന്നതിന്റെ അടയാളം കാണുന്നില്ലല്ലോ' എന്നായിരുന്നു ഒരു രസികൻ കമന്റ് നൽകിയത്.
'ഏതോ ഒരു ഇന്ത്യക്കാരനാണ് ഈ ബാഗ് ഡിസൈൻ ചെയ്തത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഇത് ബസ് കണ്ടക്ടർമാർക്ക് വേണ്ടി പ്രാദ പ്രത്യേകം ഡിസൈൻ ചെയ്ത ബാഗാണോ' എന്നായിരുന്നു മറ്റൊരാളുടെ സംശയം. എന്തായാലും, പ്രാദയുടെ ഈ ലക്ഷങ്ങൾ വില വരുന്ന ബാഗ് ഇന്ത്യക്കാരായ ആളുകളെ ചിരിപ്പിക്കുകയാണ് ചെയ്തത് എന്ന കാര്യത്തിൽ സംശയമില്ല.