റോഡ് നിര്‍മ്മാണത്തിനിടെ കുഴിയെടുത്തപ്പോള്‍ കണ്ടത് 1800 കളിലെ ബോട്ട് !

By Web Team  |  First Published Oct 14, 2023, 10:18 AM IST

റോഡ് നിര്‍മ്മാണത്തിനായി മണ്ണ് നീക്കിയപ്പോള്‍ തെളിഞ്ഞ് വന്നത് നൂറ് കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു പുരാതന ബോട്ട്. റോഡ് പണി നല്‍ക്കാലം നിര്‍ത്തി, ബോട്ട് പൂര്‍ണ്ണമായും പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. (19 -ാം നൂറ്റാണ്ടില്‍ ഫ്ലോറിഡയില്‍ പ്രചാരത്തിലുണ്ടായിരുന്ന മത്സ്യബന്ധന ബോട്ടിന്‍റെ രേഖാ ചിത്രം. ഗെറ്റിയില്‍ നിന്ന്)



നുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഭൂമി. കരയെ വിഴുന്ന കടലും കടല്‍ മാറി കരയാകുന്നതും നമ്മുടെ കണ്‍മുന്നിലാണ് നടക്കുന്നതെങ്കിലും അവയെ പലപ്പോഴും നമ്മള്‍ അത്ര കാര്യമായി എടുക്കാറില്ലെന്നതാണ് വാസ്തവം. കേരളത്തിന്‍റെ തീരമെടുത്താന്‍ തന്നെ കഴിഞ്ഞ 50- 100 വര്‍ഷത്തിനിടെ കിലോമീറ്ററുകളോളം തീരം കടലെടുത്ത് കഴിഞ്ഞെന്ന് കാണാം. എന്തിന് ഓരോ വര്‍ഷത്തെ മണ്‍സൂണ്‍ സീസണ്‍ കഴിയുമ്പോഴും ഒന്നോ രണ്ടോ നിര വീടുകളാണ് കേരളത്തിന്‍റെ തീരത്ത് നിന്നും കടലിലേക്ക് ഒഴുകി പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഇതിന് വിപരീതമായി കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ കടല്‍മാറി കരയായ ഒരു പ്രദേശമാണ് യുഎസിലെ ഫ്ലോറിഡ. എന്നാല്‍, ഇന്ന് ഫ്ലോറിഡ കടലേറ്റ ഭീഷണി നേരിടുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. ഫ്ലോറിഡയിലെ റോഡ് നിര്‍മ്മാണത്തിനായി മണ്ണ് നീക്കിയപ്പോള്‍ തെളിഞ്ഞ് വന്നത് നൂറ് കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു പുരാതന ബോട്ട്. റോഡ് പണി നല്‍ക്കാലം നിര്‍ത്തി ആ ബോട്ട് പൂര്‍ണ്ണമായും പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'ആധുനിക ലാഹോറിന്‍റെ പിതാവ്' ഗംഗാ റാം നിര്‍മ്മിച്ച 'ഘോഡ ട്രെയിന്‍' നെ കുറിച്ച് അറിയാമോ ?

Latest Videos

കണ്ടെത്തിയത് ചരിത്രപ്രസിദ്ധമായ മരക്കപ്പലാണെന്ന് ഫ്ലോറിഡ ഗതാഗത വകുപ്പ് സ്ഥിരീകരിച്ചു. ഫ്ലോറിഡയിലെ കിംഗ് സ്ട്രീറ്റിലും സ്റ്റേറ്റ് റോഡ് A1A ഏരിയയിലും ഒരു ഡ്രെയിനേജ് പദ്ധതിക്കായി ജോലി ചെയ്യുന്നതിനിടെയാണ് പുരാതന ബോട്ട് കണ്ടെത്തിയത്.  SEARCH എന്നറിയപ്പെടുന്ന തെക്കുകിഴക്കൻ പുരാവസ്തു ഗവേഷണ സ്ഥാപനത്തിലെ പുരാവസ്തു ഗവേഷകർ ഈ ബോട്ട് 19-ാം നൂറ്റാണ്ടിലേതാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട ചിത്രങ്ങൾ ഏകദേശം 20 അടി നീളമുള്ള ബോട്ടിന്‍റെ അധികം നാശനഷ്ടം സംഭവിക്കാത്ത ഘടന വ്യക്തമാക്കുന്നു. 

അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നവർക്ക് 8.32 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ആമസോണ്‍ റിംഗ് !

മത്സ്യബന്ധനത്തിനോ പൊതുഗതാഗതത്തിനോ അക്കാലത്ത് ഉപയോഗിക്കുന്ന പ്രാദേശികമായി നിർമ്മിച്ച കപ്പലുകളുടെ സ്വഭാവ സവിശേഷതകളാണ് ഇതിനുള്ളതെന്ന് സെർച്ചിന്‍റെ വൈസ് പ്രസിഡന്‍റ് ജെയിംസ് ഡെൽഗാഡോ വിശദീകരിച്ചു. കൂർത്ത അറ്റത്തോടുകൂടിയ ബോട്ടിന്‍റെ താഴ്ന്ന, പരന്ന രൂപം ഇത് തെളിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര യുദ്ധാനന്തര കാലഘട്ടത്തിലെ ഒരൊറ്റ ലെതർ ഷൂവും ബോട്ടിനോടൊപ്പം കണ്ടെത്തി. ബോട്ട് കുഴിച്ചെടുക്കുന്നതിനിടെ നിരവധി പുരാതന വസ്തുക്കള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പഴയ സെറാമിക് പാത്രങ്ങൾ, കുപ്പികൾ, തുരുമ്പിച്ച ഇരുമ്പ് കഷണങ്ങൾ, ബോട്ടില്‍ ഉപയോഗിച്ചിരുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങൾ, അസ്ഥി കഷണങ്ങൾ എന്നിവ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോട്ട് മണ്ണിനടിയില്‍ ആഴത്തില്‍ കിടന്നിരുന്നതിനാല്‍ അതിന് വായുവുമായി സമ്പര്‍ക്കം നഷ്ടമായി ഇത് ബോട്ട് കൂടുതല്‍ സുരക്ഷിതമായി സംരക്ഷിക്കപ്പെടാന്‍ ഇടയാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!