ഡോക്ടറാകണമെന്നത് പണ്ടേയുള്ള സ്വപ്നം, വ്യാജഡോക്ടറായി ആശുപത്രിയിലെത്തിയ 19 -കാരി അറസ്റ്റിൽ

By Web TeamFirst Published Oct 22, 2024, 4:02 PM IST
Highlights

ആശുപത്രിയിലെ അവള്‍ ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് മനസിലാക്കുകയും എല്ലാവരോടും ഡോക്ടറെ പോലെ ഇടപഴകുകയും ഒക്കെ ചെയ്തു. എന്തിനേറെ പറയുന്നു, ചില രോ​ഗികളെ പരിശോധിക്കുകയും ചികിത്സ നൽകുകയും വരെ ചെയ്തു.

ചെറിയ കുട്ടികളായിരിക്കുമ്പോൾ നമുക്ക് പല ആ​ഗ്രഹങ്ങളും കാണും. ഭാവിയിൽ എന്തായിത്തീരണം എന്ന് ചോദിക്കുമ്പോൾ ഡോക്ടറെന്നോ എഞ്ചിനീയറെന്നോ അധ്യാപകരെന്നോ ഒക്കെ പറഞ്ഞുകാണും. എന്നാൽ, ആ ആ​ഗ്രഹം പിന്നീട് മാറിയേക്കാം. ചിലപ്പോൾ അതൊന്നുമായിരിക്കില്ല പിൽക്കാലത്ത് നമ്മളായിത്തീരുക. എന്തായാലും, അങ്ങനെ സ്വപ്നം കണ്ട ജീവിതം ജീവിക്കാൻ വ്യാജഡോക്ടറായി വേഷമിട്ട ഒരു യുവതി ലണ്ടനിൽ അറസ്റ്റിലായി. 

വെസ്റ്റ് ലണ്ടനിലെ താമസക്കാരിയാണ് 19 വയസ്സുകാരിയായ ക്ര്യൂണ സഡ്രാഫ്കോവ. കുട്ടിക്കാലം മുതൽ തന്നെ ഡോക്ടറാകണമെന്നായിരുന്നു അവളുടെ സ്വപ്നം. എന്നാൽ, കുടിയേറ്റക്കാരി കൂടിയായ ക്ര്യൂണ അതിന് വേണ്ടി പഠിക്കുകയോ മെഡിക്കൽ സ്കൂളിൽ പോവുകയോ ഒന്നും തന്നെ ചെയ്തിരുന്നില്ല. പകരം അവൾ ഒരു ഡോക്ടറെപ്പോലെ വസ്ത്രം ധരിച്ച് ഒരു ഹോസ്പിറ്റലിലേക്ക് ചെല്ലുകയായിരുന്നു. അവിടെ, അവൾ എല്ലാവരേയും തന്നെ കുറിച്ച് പരിചയപ്പെടുത്തിയത് ഡോക്ടർ ക്രിസ്റ്റീന എന്ന പേരിലായിരുന്നു.  

Latest Videos

ശേഷം ആശുപത്രിയിലെ ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് മനസിലാക്കുകയും എല്ലാവരോടും ഡോക്ടറെ പോലെ ഇടപഴകുകയും ഒക്കെ ചെയ്തു. എന്തിനേറെ പറയുന്നു, ചില രോ​ഗികളെ പരിശോധിക്കുകയും ചികിത്സ നൽകുകയും വരെ ചെയ്തു. എന്നാൽ, ആ മരുന്ന് കഴിച്ചിട്ടും രോ​ഗിക്ക് കുറവൊന്നും ഇല്ലാത്തതിനെ തുടർന്നാണ് ഡോക്ടറെ സംബന്ധിച്ച് സംശയം ജനിക്കുന്നത്. 

പിന്നാലെ, സിസിടിവി പരിശോധിച്ചപ്പോഴാണ് വ്യാജഡോക്ടറെ കണ്ടെത്തിയത്. അവൾ നൽകിയത് കുഴപ്പമുള്ള ഒന്നും അല്ല എന്നും പിന്നീട് മനസിലായി. എന്തായാലും, ആശുപത്രി അധികൃതർ സംഭവം പൊലീസിനെ അറിയിച്ചതിന് പിന്നാലെ ക്ര്യൂണ അറസ്റ്റിലാവുകയായിരുന്നു. ഈ ആശുപത്രിയിലെ രണ്ടാം ദിവസമാണ് അവൾ അറസ്റ്റിലാവുന്നത്. 

എന്നാൽ, ഇതിന് മുമ്പും ഇവർ ഈ കുറ്റകൃത്യം ചെയ്തിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. കോടതി അവളെ 12 മാസത്തെ പ്രൊബേഷനും 15 ദിവസത്തെ റീഹാബിലിറ്റേഷനും വിധിച്ചു. ആരോഗ്യപരമായി എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളിലൊഴികെ ഏതെങ്കിലും ആരോഗ്യ സ്ഥാപനത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് അവളെ വിലക്കിയിട്ടുമുണ്ട്. 

മനുഷ്യത്വം വേണം; വിവാഹത്തിന് പോലും ജീവനക്കാരന് രണ്ട് ദിവസത്തെ ലീവ് കൊടുത്തില്ല, സിഇഒയ്ക്ക് വൻ വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!