1760-കളിൽ ഇറ്റലിയിലെ ഒമ്പതാമത്തെ പ്രഭുവിന്‍റെ ഇത്തരം രണ്ട് യാത്രകളില്‍ ഒന്നിൽ അദ്ദേഹം നിരവധി പുരാവസ്തുക്കൾ വാങ്ങുകയും അവ ഇംഗ്ലണ്ടിലെ ബർഗ്ലി ഹൌസില്ക്ക് കൊണ്ടുവന്നുവെന്ന് കരുതപ്പെടുന്നു.
ഇംഗ്ലണ്ടിലെ ഒരു പഴയ വീടിന് കാര്‍ പാര്‍ക്കിംഗ് പണിയാനായി കുഴിയെടുക്കവെ കണ്ടെത്തിയ അമൂല്യ നിധിക്ക് 1,800 വര്‍ഷത്തെ പഴക്കം. ലണ്ടനിലെ ലിങ്കൺഷെയർ കൗണ്ടിയിലുള്ള 16 -ാം നൂറ്റാണ്ടില്‍ പണിത ഒരു പഴയ മാളികയായ ബർഗ്ലി ഹൗസിൽ പാർക്കിംഗ് സ്ഥലത്തിൻ്റെ നിർമ്മാണത്തിനിടെ 2023 ലാണ് ഈ കണ്ടെത്തല്‍. നിര്‍മ്മാണ തൊഴിലാളി ഗ്രെഗ് ക്രാളി ഭൂമി കുഴിക്കുന്നതിനിടെയാണ് ഒരു മാര്‍ബിള്‍ തല കണ്ടെത്തിയത്. മണ്ണില്‍ കുഴിച്ചിട്ട നിലയിലുള്ള ഒരു യുവതിയുടെ മാര്‍ബിള്‍ തലയായിരുന്നു അത്. ഏതാണ്ട് രണ്ട് ആഴ്ചയ്ക്ക് ശേഷം തല കണ്ടെത്തിയ സ്ഥലത്തിന് ഏതാനും അടി മാറി. തലയോടൊപ്പമുള്ള ചുമലിന്‍റെ ഭാഗങ്ങളുും കണ്ടെത്തി.
"മുഖം കൊത്തിയ ഒരു വലിയ കല്ലാണെന്ന് ഞാൻ കരുതിയിരുന്നത്. ആദ്യം അത് കണ്ടെപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. എടുത്തപ്പോൾ അത് ഒരു പ്രതിമയുടെ തലയാണെന്ന് മനസ്സിലായി. പിന്നീട് അതൊരു റോമൻ മാർബിൾ പ്രതിമയാണെന്ന് അവർ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. വളരെ പഴക്കമേറിയതും സവിശേഷവുമായ ഒന്ന് കണ്ടെത്തിയതിൽ വലിയ സന്തോഷം. എൻ്റെ എക്കാലത്തെയും മികച്ച കണ്ടെത്തൽ. " മിസ്റ്റർ ക്രാളി എബിസി ന്യൂസിനോട് പറഞ്ഞു. ലഭിച്ച രണ്ട് വസ്തുക്കളും ഒരു പ്രൊഫഷണൽ കൺസർവേറ്ററിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് പ്രതിമ ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ നിർമ്മിക്കപ്പെട്ടതാണെന്ന് വ്യക്തമായതെന്ന് ബർഗ്ലി ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുുന്നു.
18 -ാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ പ്രഭുക്കന്മാര്‍ 'ഗ്രാൻഡ് ടൂർ' എന്നറിയപ്പെട്ടിരുന്ന യാത്രകളില്‍ ഏര്‍പ്പെട്ടിരുന്നു. 1760-കളിൽ ഇറ്റലിയിലെ ഒമ്പതാമത്തെ പ്രഭുവിന്‍റെ ഇത്തരം രണ്ട് യാത്രകളില്‍ ഒന്നിൽ അദ്ദേഹം നിരവധി പുരാവസ്തുക്കൾ വാങ്ങുകയും അവ ഇംഗ്ലണ്ടിലെ ബർഗ്ലി ഹൌസില്ക്ക് കൊണ്ടുവന്നുവെന്ന് കരുതപ്പെടുന്നു. അത്തരമൊരു യാത്രയിലാകാം ഈ മാര്‍ബിള്‍ ശില്പം ഇവിടെ എത്തിയതെന്ന് കരുതുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു. എന്നാല്‍, ഇത്രയും കാലം എന്തു കെണ്ട് ഈ മാര്‍ബിള്‍ പ്രതിമ മണ്ണിനടയില്‍ മൂടപ്പെട്ടു എന്നത് ഇന്നും അവ്യക്തം. 2024 മാര്‍ച്ച് മുതല്‍ ഈ അപൂര്‍വ്വ പ്രതിമ പൊതുജനങ്ങള്‍ക്കായി ബാര്‍ഗ്ലി ഹൌസില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.