സാധാരണ എലി മനുഷ്യനെ കടിച്ചാല്‍ അതിനെ വിഷം വച്ചോ കെണി വച്ചോ പിടികൂടി കൊല്ലുകയാണ് സാധാരണ മനുഷ്യര്‍ ചെയ്യുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു പെണ്‍കുട്ടി ചെയ്തത്.
ലോകമെമ്പാടും ഓരോ ദിവസവും വിചിത്രമായ എന്തെങ്കിലും കേട്ട് കൊണ്ടായിരിക്കും ഉണരുന്നത്. പാമ്പ് കടിയേറ്റയാള്‍ കടിച്ച പാമ്പിനെ തല്ലിക്കൊന്ന് അതേ പാമ്പുമായി ആശുപത്രിയിലെത്തിയ വാര്‍ത്ത നമ്മള്‍ ഇതിന് മുമ്പും വായിച്ചിട്ടുണ്ട്. എന്നാല്‍ ഇത്, തന്നെ കടിച്ച എലിയെ കടിച്ച് കൊന്ന ഒരു 18 കാരിയെ കുറിച്ചാണ്. ചൈനയില്‍ നടന്ന സംഭവത്തില്‍ പ്രാദേശിക മെഡിക്കല്‍ പ്രൊഫഷണലുകള്‍ പോലും ആശ്ചര്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണ എലി മനുഷ്യനെ കടിച്ചാല്‍ അതിനെ വിഷം വച്ചോ കെണി വച്ചോ പിടികൂടി കൊല്ലുകയാണ് സാധാരണ മനുഷ്യര്‍ ചെയ്യുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി തന്നെ കടിച്ച എലിയെ തേടി പിടിച്ച് കണ്ടെത്തിയ പെണ്‍കുട്ടി അതിനെ കടിച്ച് കൊല്ലുകയായിരുന്നു.
കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ സര്‍വ്വകലാശാല ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു പെണ്‍കുട്ടി. ഡിസംബര്‍ 21 ന് ഹോസ്റ്റലിലെ സ്ഥിരം ശല്യക്കാരനായ എലിയെ പിടികൂടാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. എന്നാല്‍, പിടികൂടുന്നതിനിടെ എലി പെണ്‍കുട്ടിയുടെ കാല്‍ വിരലില്‍ കടിച്ച് രക്ഷപ്പെട്ടു. മുറിവേറ്റതോടെ പെണ്‍കുട്ടി എലിയെ പിടിച്ചേ അടങ്ങൂ എന്ന നിലയിലായി. ഏറെ സമയം നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി എലിയെ കണ്ടെത്തുകയും തുടര്‍ന്ന് അതിനെ കടിച്ച് കൊല്ലുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെണ്‍കുട്ടി മുറുക്കി പിടിച്ചതിനാല്‍ എലി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു.
ഇതാണ് സ്വച്ഛ ഭാരത് ! ഓടുന്ന ട്രയിനില്‍ നിന്നും മാലിന്യം പുറത്തേക്ക് എറിയുന്ന ജീവനക്കാരന്‍റെ വീഡിയോ !
പെണ്‍കുട്ടി, എലിയെ ആക്രമിക്കുന്നതിനിടെ, എലി പെണ്‍കുട്ടിയുടെ ചുണ്ടുകളിലും മുറിവേല്‍പ്പിച്ചിരുന്നു. പ്രദേശിക മാധ്യമങ്ങള്‍ പെണ്‍കുട്ടിയുടെ മുറിവേറ്റ ചുണ്ടുകളുടെ ചിത്രങ്ങള്‍ പ്രസിദ്ധികരിച്ചു. 18 -കാരിയുടെ റൂംമേറ്റ് സാമൂഹിക മാധ്യമത്തില്‍ എഴുതിയത്, 'അവളുടെ കേസ് ഡയറി എങ്ങനെ എഴുതണമെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ആശങ്കയിലായിരുന്നു. അതിന് ഏറെ നേരമെടുത്തു' എന്നായിരുന്നു. പെണ്‍കുട്ടിക്ക് കൃത്യസമയത്ത് തന്നെ മെഡിക്കല്‍ സേവനങ്ങള്‍ ലഭിച്ചെന്നും അവള്‍ സുഖം പ്രാപിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'ഇത് പകല്‍ കൊള്ള'! വിമാനത്താവളത്തില്‍ ഒരു പ്ലേറ്റ് ചോറിന് 500 രൂപ !