മുട്ടയുടെ പഴക്കം 1700 വര്‍ഷം ! പക്ഷേ ഗവേഷകരെ അത്ഭുതപ്പെടുത്തിയത് മുട്ടയ്ക്കുള്ളിലെ വസ്തു !

By Web Team  |  First Published Feb 13, 2024, 2:53 PM IST

ഇത്രയേറെ കാലം കഴിഞ്ഞിട്ടും മുട്ടയ്ക്കുള്ളിലെ ദ്രാവകം എങ്ങനെയാണ് ഇക്കണ്ട കാലമൊക്കെ അതിജീവിച്ചത് എന്നത് ഒരു പ്രഹേളികയായി നില്‍ക്കുന്നു. 
 



ക്ഷികളാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? അതിനി പക്ഷിയായാലും മുട്ടയായാലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു മുട്ട കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. യുകെയിലെ ബക്കിംഗ്ഹാംഷെയറിൽ നിന്നാണ് 1700 വര്‍ഷം പഴക്കമുള്ള കോഴി മുട്ടകളുടെ ഒരു ശേഖരം  കണ്ടെത്തിയത്, എന്നാല്‍ ഇത്രയും പഴക്കമുള്ള മുട്ട കണ്ടെത്തിയതിലല്ല ഗവേഷകര്‍ക്ക് അത്ഭുതം. ഇത്രയേറെ വര്‍ഷം ഭൂമിക്കടിയില്‍ ഇരുന്നിട്ടും മുട്ടയ്ക്കുള്ളിലെ ജലാംശം വറ്റിയിട്ടില്ലെന്നതിലാണ്. അതേ സമയം ഇത് കോഴി മുട്ടകളാണെന്ന കാര്യത്തില്‍ ചില ഗവേഷകര്‍ സംശയം പ്രകടിപ്പിച്ചു. 

ബക്കിംഗ്ഹാംഷെയറിൽ എയ്‌ലസ്‌ബറിയുടെ വടക്കുപടിഞ്ഞാറുള്ള ബെറിഫീൽഡിൽ  1,700 വർഷം പഴക്കമുള്ള പുള്ളികളുള്ള മുട്ടകളുടെ ഒരു ശേഖരം കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പുരാവസ്തു ഗവേഷകരെയും പ്രകൃതി ശാസ്ത്രജ്ഞരെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ് ഈ കണ്ടെത്തൽ. മഞ്ഞക്കരു, ആൽബുമിൻ എന്നിവയുടെ മിശ്രിതമാണെന്ന് വിശ്വസിക്കപ്പെടുന്ന ദ്രാവക ഉള്ളടക്കങ്ങളോട് കൂടിയ മുട്ടകളാണ് കേടുകൂടാതെ കണ്ടെത്തിയത്. ഏത് പക്ഷിയുടെതാണ് കണ്ടെത്തിയ മുട്ടകളെന്ന് തിരിച്ചറിയാനും നൂറ്റാണ്ടുകൾക്കുമുമ്പ് ജീവിച്ചിരുന്ന ആ പക്ഷികളെ കുറിച്ച് കൂടുതലറിയാനും ഈ ദ്രാവകത്തെ കുറിച്ചുള്ള പഠനം സഹായിക്കുമെന്നാണ് ​ഗവേഷകരുടെ വിലയിരുത്തല്‍. 

Latest Videos

ഹെല്‍മറ്റില്ലാതെ സ്കൂട്ടറില്‍; ചോദ്യം ചെയ്ത പൊലീസിന്‍റെ കൈക്ക് കടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍ !

1.5 ഇഞ്ച് (4 സെന്‍റീമീറ്റർ) വീതിയുള്ള മുട്ടകൾ വെള്ളം നിറഞ്ഞ ഒരു കുഴിയിൽ നിന്നാണ് കണ്ടെത്തിയത്. ഡിജിബി കൺസർവേഷനിലെ പുരാവസ്തു ഗവേഷകനായ ഡാന ഗുഡ്ബേൺ-ബ്രൗൺ ആണ് ഈ കണ്ടെത്തലിന് പ്രധാന പങ്ക് വഹിച്ചത്. മുട്ടയുടെ തുടർ പഠനങ്ങൾക്കായി അദ്ദേഹം കെന്‍റ് സർവകലാശാലയിലേക്ക് തിരിച്ചു. മൈക്രോ സിടി സ്കാൻ പരിശോധനയിലൂടെയാണ് മുട്ടയുടെ ഉള്ളിൽ ദ്രാവകം ഉള്ളതായി ഗവേഷകര്‍ സ്ഥിരീകരിച്ചത്. മുട്ടയ്ക്ക് റോമക്കാരുടെ ഇംഗ്ലണ്ട് ആക്രമണ കാലത്തോളം പഴക്കമുണ്ടെന്നും ഇത് റോമില്‍ നിന്നും കൊണ്ടുവന്ന കോഴിമുട്ടകളാണെന്നും ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും ഗവേഷകര്‍ ഇത് അംഗീകരിക്കുന്നില്ല. 

'ഞാന്‍ മാതാപിതാക്കളുടെ നൂല്‍പ്പാവ'; മൂന്നാം ക്ലാസുകാരന്‍റെ പരാതിയില്‍ പോട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ !

നെയ്ത കൊട്ട, മൺപാത്ര പാത്രങ്ങൾ, തുകൽ ചെരിപ്പുകൾ, മൃഗങ്ങളുടെ അസ്ഥികൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളും മുട്ടകൾക്കൊപ്പം കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ മുട്ടകളിൽ മൂന്നെണം പുറത്തെടുക്കുന്നതിനിടയിൽ പൊട്ടിയതായി ഗവേഷകർ പറയുന്നു.  ഈ പുരാതന മുട്ടകളുടെ കണ്ടെത്തൽ ഭൂതകാലത്തെക്കുറിച്ചുള്ള വിലയേറിയ ഉൾക്കാഴ്ചകൾ നൽകുമെന്നാണ് ​ഗവേഷകർ കരുതുന്നത്. മനുഷ്യ ചരിത്രത്തിലേക്കും പ്രകൃതി ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന കണ്ടെത്തലായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പുരാതന നാഗരികതകളെക്കുറിച്ചും അവർ വസിച്ചിരുന്ന ചുറ്റുപാടുകളെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താനാകുമെന്നും ​ഗവേഷകർ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത്രയേറെ കാലം കഴിഞ്ഞിട്ടും മുട്ടയ്ക്കുള്ളിലെ ദ്രാവകം എങ്ങനെയാണ് ഇക്കണ്ട കാലമൊക്കെ അതിജീവിച്ചത് എന്നത് ഒരു പ്രഹേളികയായി നില്‍ക്കുന്നു. 

അച്ഛന് കൂടുതൽ ഇഷ്ടം ചേച്ചിയെ; പരാതിയുമായി 10 വയസ്സുകാരൻ പൊലീസ് സ്റ്റേഷനില്‍ !

click me!