'അവൾ 11 -ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടി പറഞ്ഞത്, തൻ്റെ ബാൽക്കണിയിൽ വച്ച് ഒരു ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടയിൽ താൻ നിന്നിരുന്ന സ്റ്റൂളിൽ നിന്ന് തെന്നി വീഴുകയായിരുന്നു എന്നാണ്.'
റീൽ ഷൂട്ട് ചെയ്യുന്ന നേരത്ത് അപകടത്തിൽ പെട്ടു പോകുന്നതിന്റെ അനേകം വാർത്തകൾ നാം കേട്ടിട്ടുണ്ടാവും. അതുപോലെ അപകടത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത് ചെടിച്ചട്ടി. ഗാസിയാബാദിലാണ് സംഭവം.
ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യവേ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ കെട്ടിടത്തിൻ്റെ ആറാം നിലയിൽ നിന്ന് ഒരു 16 -കാരി താഴെ വീഴുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ചയാണ് സംഭവം. കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ഇന്ദിരാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കുട്ടി ഇപ്പോൾ സുഖമായിരിക്കുന്നു എന്നുമാണ് ഗാസിയാബാദിലെ ഇന്ദിരാപുരം അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞത്.
undefined
വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നതെന്ന് സിംഗ് പറയുന്നു. “അവൾ 11 -ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടി പറഞ്ഞത്, തൻ്റെ ബാൽക്കണിയിൽ വച്ച് ഒരു ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടയിൽ താൻ നിന്നിരുന്ന സ്റ്റൂളിൽ നിന്ന് തെന്നി വീഴുകയായിരുന്നു എന്നാണ്. അവൾ ഫോൺ താഴെപ്പോവാതിരിക്കാൻ ശ്രദ്ധിക്കുകയായിരുന്നു. താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന സിമൻ്റിന്റെ ചെടിച്ചട്ടിയിലാണ് അവൾ വീണത് എന്നും എസിപി പറഞ്ഞു.
ചെടിച്ചട്ടിയിൽ ഒരുപാട് മണ്ണുണ്ടായിരുന്നു. അതാണ് അവളെ രക്ഷിച്ചത്. അവളുടെ കാലിനും നെറ്റിക്കും പരിക്കുണ്ട്. നെറ്റിയിലെ പരിക്ക് സാരമുള്ളതല്ല എന്നും പൊലീസ് പറയുന്നു.