14,300 വർഷം പഴക്കമുള്ള വൃക്ഷ വളയങ്ങളില്‍ തെളിഞ്ഞത് ഭൂമി നേരിട്ട ഏറ്റവും വലിയ ഭീഷണി; ഞെട്ടലോടെ ശാസ്ത്രലോകം !

By Web Team  |  First Published Oct 10, 2023, 12:27 PM IST

അത്തരമൊരു സൗരകൊടുങ്കാറ്റ് ഇന്നാണ് ഭൂമിക്ക് നേരെ വീശുന്നതെങ്കില്‍ അത് മനുഷ്യനിര്‍മ്മിതമായ എല്ലാ ആശയവിനിമയ സംവിധാനങ്ങളുടെയും പവർ ഗ്രിഡുകളുടെയും സര്‍വ്വനാശത്തിന് വഴി തെളിക്കും. 


ഫ്രഞ്ച് ആൽപ്‌സിലെ 14,300 വർഷം പഴക്കമുള്ള ഒരു പുരാതന വൃക്ഷത്തിന്‍റെ വാര്‍ഷിക വളയങ്ങൾക്കുള്ളിൽ കണ്ടെത്തിയ റേഡിയോകാർബൺ സ്പൈക്ക് സൂര്യന്‍റെ സമ്പൂർണ്ണ ശക്തി വെളിപ്പെടുത്തുന്നെന്ന് ശാസ്ത്രലോകം. വൃക്ഷത്തിലെ റേഡിയോകാർബൺ സ്‌പൈക്കിന് കാരണമായത് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളതിൽ വച്ച് ഭൂമി നേരിട്ട, മനുഷ്യന്‍ തിരിച്ചറിഞ്ഞ ഏറ്റവും വലിയ സൗര കൊടുങ്കാറ്റാണെന്നും (Solar Storm) പഠനം പറയുന്നു. ഇപ്പോള്‍ കണ്ടെത്തിയ വാര്‍ഷിക വളയങ്ങളിലെ സോളാർ കൊടുങ്കാറ്റിന്‍റെ തെളിവുകൾ 1859 ലെ കാരിംഗ്ടൺ സംഭവത്തിന്‍റെ (Carrington Event) 10 മടങ്ങ് ശക്തിയുള്ളതാണെന്നും ശാസ്ത്രലോകം  പറയപ്പെടുന്നു, അക്കാലത്തെ ടെലിഗ്രാഫ് സംവിധാനത്തിൽ നാശമുണ്ടാക്കിയ ഒന്നായിരുന്നു കാരിംഗ്ടൺ സംഭവം. ഇന്ന് അത്തരമൊരു സൗര കൊടുങ്കാറ്റ് വീശുകയാണെങ്കില്‍ അത് ഭൂമിയില്‍ ഉണ്ടാക്കുന്ന നാശം അതിമാരകമായിരിക്കുമെന്നും ട്രില്യൺ കണക്കിന് ഡോളർ മൂല്യമുള്ള നാശത്തിന് ഇത് കാരണമാകുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. 

കോളേജ് ഡി ഫ്രാൻസ്, CEREGE, IMBE, Aix-Marseille യൂണിവേഴ്സിറ്റി, ലീഡ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് തെക്കൻ ഫ്രഞ്ച് ആൽപ്‌സിലെ ഗ്യാപ്പിനടുത്തുള്ള ഡ്രൗസെറ്റ് നദിയുടെ തീരത്ത് സംരക്ഷിക്കപ്പെട്ടിരുന്ന പുരാതന മരങ്ങളിലെ റേഡിയോകാർബൺ അളവ് രേഖപ്പെടുത്തിയത്. 14,300 വർഷം പഴക്കമുള്ള മരത്തിന്‍റെ വാര്‍ഷിക  വളയങ്ങളിൽ കണ്ടെത്തിയ റേഡിയോകാർബണിന്‍റെ വിചിത്രമായ വർദ്ധനവാണ് ഗവേഷകരെ കൂടുതല്‍ പഠനത്തിന് വഴി തെളിച്ചത്. "തീവ്രമായ സോളാർ കൊടുങ്കാറ്റുകൾ ഭൂമിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും," ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറും പേപ്പറിന്‍റെ സഹ-രചയിതാവുമായ ടിം ഹീറ്റൺ പറയുന്നു. റോയൽ സൊസൈറ്റി ഓഫ് മാത്തമാറ്റിക്കൽ ഫിസിക്കൽ ആൻഡ് എഞ്ചിനീയറിംഗ് സയൻസസിന്‍റെ ഫിലോസഫിക്കൽ ട്രാൻസാക്ഷൻസ് ജേണലിൽ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. 

Latest Videos

'ക്ലോവിസ് ജനത'യ്ക്കും മുന്നേ, 23,000 വർഷം പഴക്കമുള്ള മനുഷ്യന്‍റെ കാല്‍പ്പാടുകള്‍ കണ്ടെത്തി, അതും യുഎസില്‍ !

സൗരജ്വാലകളുടെയും കൊറോണൽ മാസ് എജക്ഷന്‍റെയും രൂപത്തിൽ സൂര്യനിൽ വലിയ ഊർജ്ജ സ്ഫോടനങ്ങൾ ഉണ്ടാകുമ്പോൾ ഒരു സോളാർ കൊടുങ്കാറ്റ് രൂപപ്പെടുന്നു. ഇത് ഭൂമിയിലേക്ക് ഉയർന്ന വേഗതയിൽ വൈദ്യുത ചാർജുകളുടെയും കാന്തിക മണ്ഡലങ്ങളുടെയും പ്രവാഹങ്ങൾ അയയ്ക്കുന്നതിന് കാരണമാകും. ഇത്തരം ഊർജ്ജസ്വലമായ സൗരകണങ്ങൾ ഭൂമിയുടെ മുകളിലെ അന്തരീക്ഷത്തിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും, ന്യൂക്ലിയർ പ്രതിപ്രവർത്തനങ്ങളുടെ ഒരു ശൃംഖലയ്ക്ക് കാരണമാകുകയും ചെയ്യും. ഇത് റേഡിയോകാർബൺ ഉൽപാദനത്തിൽ പെട്ടെന്നുള്ള വർദ്ധനവിന് സൃഷ്ടിക്കും. വളരുന്ന മരങ്ങളുടെ കോശങ്ങളിലേക്ക് ഇത് ആഗിരണം ചെയ്യപ്പെടുന്നു. 14,300 വർഷം പഴക്കമുള്ള മരത്തില്‍ ഇപ്പോള്‍ കണ്ടെത്തിയ റേഡിയോകാർബൺ സ്പൈക്ക് അക്കാലത്ത് വീശിയിരുന്നതാകാമെന്നും ശാസ്ത്രലോകം അനുമാനിക്കുന്നു. 

ഓടുന്ന ട്രെയിന് മുകളില്‍ അഭ്യാസം, യുഎസില്‍ ട്രെന്‍റിംഗാകുന്ന 'സബ്‍വേ സര്‍ഫിംഗ്' എന്ന വൈറല്‍ വീഡിയോകള്‍ !

ഇന്നാണ് അത്തരമൊരു സൗരകൊടുങ്കാറ്റ് ഭൂമിക്ക് നേരെ വീശുന്നതെങ്കില്‍ അത് മനുഷ്യനിര്‍മ്മിതമായ എല്ലാ ആശയവിനിമയ സംവിധാനങ്ങളുടെയും പവർ ഗ്രിഡുകളുടെയും സര്‍വ്വനാശത്തിന് വഴി തെളിക്കും. "ഇത്തരം സൂപ്പർ കൊടുങ്കാറ്റുകൾ നമ്മുടെ വൈദ്യുതി ഗ്രിഡുകളിലെ ട്രാൻസ്ഫോർമറുകൾക്ക് ശാശ്വതമായി കേടുവരുത്തും, അതിന്‍റെ ഫലമായി മാസങ്ങളോളം നീണ്ടുനിൽക്കുന്ന വലിയതും വ്യാപകവുമായ ബ്ലാക്ക്ഔട്ടുകൾ ഉണ്ടാകാം," ടിം മുന്നറിയിപ്പ് നല്‍കുന്നു. "നാവിഗേഷനും ടെലികമ്മ്യൂണിക്കേഷനുമായി നാമെല്ലാവരും ആശ്രയിക്കുന്ന ഉപഗ്രഹങ്ങൾക്ക് ശാശ്വതമായ കേടുപാടുകൾ വരുത്തുകയും അവ ഉപയോഗശൂന്യമാക്കുകയും ചെയ്യും. അവ ബഹിരാകാശയാത്രികർക്ക് ഗുരുതരമായ റേഡിയേഷൻ അപകടസാധ്യതകളും സൃഷ്ടിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!