ദൂരെ നിന്നും വാഹനം കണ്ടപ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയില്ലെങ്കിലും വാഹനം നിർത്തി അതിനുള്ളിലെ യാത്രക്കാരുടെ എണ്ണം എടുത്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥൻ തന്നെ അമ്പരന്നു പോയത്.
ഒരു ഓട്ടോറിക്ഷയിൽ പരമാവധി എത്ര ആളുകളെ സുരക്ഷിതമായി കയറ്റാം എന്നാണ് നിങ്ങൾ കരുതുന്നത്? നാലോ അഞ്ചോ എന്നാകും നിങ്ങളുടെ ഉത്തരം എങ്കിൽ കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവർ തൻറെ ഓട്ടോയിൽ കയറ്റിയത് 14 യാത്രക്കാരെയാണ്.
ഡ്രൈവർ ഉൾപ്പെടെ 15 പേരായിരുന്നു ഒരേസമയം ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ള ഈ അപകടകരമായ യാത്രയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് വീഡിയോ നീക്കം ചെയ്തു.
undefined
ഡ്രൈവറുടെ സീറ്റിൽ ഡ്രൈവറെ കൂടാതെ മൂന്നു യാത്രക്കാരും പിൻഭാഗത്ത് 11 യാത്രക്കാരുമായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയും 6500 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശിലെ സദർ ഏരിയയിലെ പാൽ ക്രോസിംഗിന് സമീപമുള്ള തിർവ റോഡിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. പാൽ ചൗക്കിന് സമീപം ട്രാഫിക് ഇൻ ചാർജ് അഫാഖ് ഖാൻ നടത്തിയ പതിവ് ട്രാഫിക് പരിശോധനയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും ലംഘിച്ചു കൊണ്ടുള്ള ഈ അതിസാഹസിക യാത്ര പിടിക്കപ്പെട്ടത്. ദൂരെ നിന്നും വാഹനം കണ്ടപ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയില്ലെങ്കിലും വാഹനം നിർത്തി അതിനുള്ളിലെ യാത്രക്കാരുടെ എണ്ണം എടുത്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥൻ തന്നെ അമ്പരന്നു പോയത്. നാലു പേര്‍ക്കിരിക്കാവുന്ന ഓട്ടോറിക്ഷയിൽ ആയിരുന്നു 15 പേരുടെ യാത്ര.
പിൻസീറ്റിൽ മൂന്ന് യാത്രക്കാർക്കും മുൻപിൽ ഒരു ഡ്രൈവർക്കും കയറാവുന്ന തരത്തിലാണ് സ്റ്റാൻഡേർഡ് ഓട്ടോറിക്ഷകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, ഇവിടെയാകട്ടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചു കൊണ്ടായിരുന്നു ഡ്രൈവർ വാഹനം ഓടിച്ചത്.
തനിക്കെതിരെ നടപടി എടുക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓട്ടോറിക്ഷ ഡ്രൈവർ പോലീസിനോട് ക്ഷമാപണം നടത്തിയെങ്കിലും ഇയാൾ ചെയ്ത കുറ്റത്തിന് 6500 രൂപ പിഴ ചുമത്തുകയായിരുന്നു. കൂടാതെ വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസും ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല.
(ചിത്രം പ്രതീകാത്മകം)
ചീറിപ്പാഞ്ഞ ബൈക്കിൽ നിന്നും താഴെ വീണ ബാഗ്, ഉള്ളിൽ 2 ലക്ഷം രൂപ, യുവാവ് പൊലീസ് സ്റ്റേഷനിലേക്ക്